Airtel vs Reliance Jio vs BSNL: ഒരുപാട് ഡാറ്റ ഉപയോഗിക്കുന്നവർക്ക് കിടിലം പ്ലാനുകളുമായി ടെലികോം കമ്പനികൾ; 999 രൂപയ്ക്ക് താഴെ വിലയുള്ള കിടിലം ഡാറ്റ പ്ലാനുകൾ

  വിവിധ പ്ലാനുകളുമായി വമ്പൻ ഓഫറുകൾ, വിവിധ ആപ്പുകളുടെ സബ്സ്ക്രിപ്ഷനുകൾ ഒക്കെയായി  ആണ് ഇപ്പോൾ ടെലികോം കമ്പനികൾ എത്തിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 14, 2021, 04:33 PM IST
  • ഉപയോക്താക്കൾ സാധാരണയായി അൺലിമിറ്റഡ് കോളിംഗ് (Unlimited Calling) , ഹൈ-സ്പീഡ് ഇന്റർനെറ്റ്, പ്രതിദിന ഡാറ്റ, വിവിധ ആപ്പുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയുള്ള പ്രീപെയ്ഡ് പ്ലാനുകൾ എടുക്കാനാണ് താൽപര്യപ്പെടുന്നത്.
  • എയർടെൽ, ജിയോ, ബിഎസ്എൻഎൽ എന്നിവ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന പ്ലാനുകൾ ഇവയെല്ല്ലാം തന്നെ ഇപ്പോൾ നൽകുന്നുണ്ട്.
  • വിവിധ പ്ലാനുകളുമായി വമ്പൻ ഓഫറുകൾ, വിവിധ ആപ്പുകളുടെ സബ്സ്ക്രിപ്ഷനുകൾ ഒക്കെയായി ആണ് ഇപ്പോൾ ടെലികോം കമ്പനികൾ എത്തിയിരിക്കുന്നത്.
  • ബിഎസ്എൻഎല്ലിന്റെ 999 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനിൽ 250 മിനിറ്റ് സൗജന്യ വോയിസ് കോൾ ലഭിക്കുന്നുണ്ട്.
Airtel vs Reliance Jio vs BSNL: ഒരുപാട് ഡാറ്റ ഉപയോഗിക്കുന്നവർക്ക് കിടിലം പ്ലാനുകളുമായി ടെലികോം കമ്പനികൾ; 999 രൂപയ്ക്ക് താഴെ വിലയുള്ള കിടിലം ഡാറ്റ പ്ലാനുകൾ

Bengaluru : ഒരുപാട് ഡാറ്റ ഉപയോഗിക്കുന്നവർക്ക് കിടിലം പ്ലാനുകളുമായി എത്തിയിരിക്കുകയാണ് ടെലികോം കമ്പനികളായ റിലയൻസ് ജിയോയും (Reliance Jio) , എയർടെലും (Airtel) , ബിഎസ്എൻഎലും (BSNL) വിവിധ കിടിലം പ്ലാനുകളുമായി എത്തിയിരിക്കുകയാണ്.  ഉപയോക്താക്കൾ സാധാരണയായി അൺലിമിറ്റഡ് കോളിംഗ് (Unlimited Calling) , ഹൈ-സ്പീഡ് ഇന്റർനെറ്റ്, പ്രതിദിന ഡാറ്റ, വിവിധ ആപ്പുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയുള്ള പ്രീപെയ്ഡ് പ്ലാനുകൾ എടുക്കാനാണ് താൽപര്യപ്പെടുന്നത്.

 എയർടെൽ, ജിയോ, ബിഎസ്എൻഎൽ എന്നിവ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന പ്ലാനുകൾ ഇവയെല്ല്ലാം തന്നെ ഇപ്പോൾ നൽകുന്നുണ്ട്.  വിവിധ പ്ലാനുകളുമായി വമ്പൻ ഓഫറുകൾ, വിവിധ ആപ്പുകളുടെ സുബ്സ്ക്രിപ്ഷനുകൾ ഒക്കെയായി  ആണ് ഇപ്പോൾ ടെലികോം കമ്പനികൾ എത്തിയിരിക്കുന്നത്.

ALSO READ: Cheapest 5G Smartphones : ഇന്ത്യയിൽ ഇപ്പോൾ ലഭ്യമായ ഏറ്റവും വില കുറഞ്ഞ 5G ഫോണുകൾ

 ബിഎസ്എൻഎൽ പ്ലാനുകൾ 

ബിഎസ്എൻഎല്ലിന്റെ 999 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനിൽ 250 മിനിറ്റ് സൗജന്യ വോയിസ് കോൾ ലഭിക്കുന്നുണ്ട്. 250 മിനിറ്റ് ഉപയോഗിച്ച് കഴിഞ്ഞാൽ, ഉപയോക്താക്കൾക്ക് അടിസ്ഥാന താരിഫ് അനുസരിച്ച് കോളുകൾ ചെയ്യാം. ഇതുകൂടാതെ, 60 ദിവസത്തേക്ക് സൗജന്യ റിംഗ്ബാക്ക് ടോണും ലഭ്യമാണ്. എന്നാൽ ഈ പ്ലാനിൽ സൗജന്യ ഡാറ്റ ഇല്ലെന്നുള്ളത് ഒരു ന്യുനതയാണ്.

BSNL ന്റെ 997 രൂപ പ്ലാൻ 180 ദിവസത്തെ വാലിഡിറ്റിയോടെയാണ് എത്തുന്നത്. ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും, പ്രതിദിനം 3 ജിബി വരെ ഡാറ്റയുമായാണ് പ്ലാൻ എത്തുന്നത്. പ്രതിദിന ജിബി കഴിഞ്ഞാൽ വേഗത 40kbps ആയി കുറയും. കൂടാതെ, BSNL പ്രതിദിനം 100 ഫ്രീ SMS ലഭിക്കുന്നുണ്ട്.

ALSO READ: Gmail down; ആ​ഗോളതലത്തിൽ ബാധിച്ചുവെന്ന് റിപ്പോർട്ട്, പ്രശ്നം പരിഹരിച്ചതായി ​ഗൂ​ഗിൾ

 എയർടെൽ പ്ലാനുകൾ

എയർടെലിന്റെ പുതിയ 698 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയോടെയാണ് എത്തുന്നത്. ഏത് നെറ്റ്‌വർക്കിലും അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസും ടെലികോം വാഗ്ദാനം ചെയ്യുന്നു. കൂടാതെ, അപ്പോളോ 24|7 സർക്കിളുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ, സൗജന്യ ഓൺലൈൻ കോഴ്‌സ്, ഫാസ്‌ടാഗിൽ 100 ​​രൂപ ക്യാഷ്ബാക്ക്, സൗജന്യ ഹലോ ട്യൂണുകൾ എന്നിവ കമ്പനി നൽകുന്നു. കൂടാതെ, നിങ്ങൾക്ക് സൗജന്യമായി വിങ്ക് മ്യൂസിക്കിലേക്ക് ആക്സസ് ലഭിക്കും. പ്ലാനിൽ പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കും. പ്രതിദിന ക്വാട്ട ഉപയോഗം കഴിഞ്ഞാൽ ഇന്റർനെറ്റിന്റെ വേഗത 64kbps ആയി കുറയും.

ALSO READ: 5G Spectrum in India : രാജ്യം 5G യിലേക്ക് കടക്കുന്നു; അടുത്ത വർഷം പകുതിയോടെ 5G സ്പെക്ട്രം വിതരണം ആരംഭിക്കും

റിലയൻസ് ജിയോ

റിലയൻസ് ജിയോ പുതിയ പ്രീപെയ്ഡ് പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയോടെ 999 രൂപയിലാണ് എത്തുന്നത്. പ്ലാൻ പ്രതിദിനം 3 ജിബി ഡാറ്റയും പ്രതിദിനം 100 എസ്എംഎസും ജിയോ ആപ്പുകളിലേക്കും മറ്റ് സബ്‌സ്‌ക്രിപ്ഷനുകളിലേക്കും ആക്‌സസ് നൽകുന്നു. പ്രതിദിന ഡാറ്റയ്ക്ക് ശേഷമുള്ള വേഗത 64kbps ആയി കുറയും. നിങ്ങൾക്ക് ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് എന്നിവയിലേക്ക് ആക്‌സസ് ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News