Cheapest Plans: 99 രൂപയിൽ താഴെയുള്ള ഈ പ്ലാനുകളില്‍ ലഭിക്കും നിരവധി ആനുകൂല്യങ്ങള്‍...
രാജ്യത്തെ ടെലികോം കമ്പനികള്‍ തങ്ങളുടെ ഉപയോക്താക്കളെ ആകര്‍ഷിക്കാനായി നിവധി വിലകുറഞ്ഞ പ്ലാനുകള്‍ അവതരിപ്പിക്കാറുണ്ട്. കുറഞ്ഞ വിലയില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്ന ഇത്തരം പ്ലാനുകളാണ് ഉപയോക്താക്കള്‍ കൂടുതല്‍ തിരയുന്നത്.
Cheapest Plan: രാജ്യത്തെ ടെലികോം കമ്പനികള്‍ തങ്ങളുടെ ഉപയോക്താക്കളെ ആകര്‍ഷിക്കാനായി നിവധി വിലകുറഞ്ഞ പ്ലാനുകള്‍ അവതരിപ്പിക്കാറുണ്ട്. കുറഞ്ഞ വിലയില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്ന ഇത്തരം പ്ലാനുകളാണ് ഉപയോക്താക്കള്‍ കൂടുതല്‍ തിരയുന്നത്.
Jio, Airtel, Vi, BSNL എന്നീ ടെലികോം ഭീമന്മാര്‍ ഇത്തരം വിലകുറഞ്ഞ പ്ലാനുകള്‍ അവതരിപ്പിക്കാന്‍ മത്സരമാണ്. ഇന്ന് കുറഞ്ഞ വിലയിൽ പോലും, അതിവേഗ ഡാറ്റയുടെ സൗകര്യം ലഭിക്കുന്ന നിരവധി പ്ലാനുകൾ പല ടെലികോം കമ്പനികളും നൽകുന്നുണ്ട്. 100 രൂപയിൽ താഴെ വിലയുള്ള ഇത്തരം പ്ലാനുകളെ കുറിച്ച് അറിയാം.
ജിയോയുടെ ഏറ്റവും വിലകുറഞ്ഞ ഡാറ്റ ടോപ്പ് അപ്പ് പ്ലാനിന്‍റെ വില വെറും 15 രൂപയാണ്. ഈ പ്ലാനില്‍ നിങ്ങള്‍ക്ക് ലഭിക്കുക 1 GB ഡാറ്റയാണ്. ഈ പ്ലാന്‍ കൂടാതെ, 25 രൂപയ്ക്ക് മറ്റൊരു ഡാറ്റ ടോപ്പ് അപ്പ് പ്ലാന്‍ കമ്പനി നൽകുന്നുണ്ട്. ഇതിലൂടെ ഉപയോക്താക്കൾക്ക് 2 GB ഹൈ സ്പീഡ് ഡാറ്റയാണ് ലഭിക്കുക. ഇത് രണ്ടും കൂടാതെ, കുറഞ്ഞ തുകയ്ക്കുള്ള മറ്റൊരു ടോപ്പ്-അപ്പ് പ്ലാന്‍ കൂടി ജിയോ നല്‍കുന്നുണ്ട്. 61 രൂപ വിലയുള്ള ഈ പ്ലാനില്‍ നിങ്ങൾക്ക് 6 GB ഹൈ സ്പീഡ് ഡാറ്റ ലഭിക്കും.
എയർടെല്‍ 100 രൂപയിൽ താഴെ വിലയുള്ള മൂന്ന് ഡാറ്റ ടോപ്പ് അപ്പ് പ്ലാനുകളാണ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. ഈ പ്ലാനുകളിൽ ഏറ്റവും വിലകുറഞ്ഞ പ്ലാന്‍ 19 രൂപയുടെതാണ്. ഈ പ്ലാനില്‍ ഒരു ദിവസത്തെ വാലിഡിറ്റിയും ഒപ്പം ഉപയോക്താക്കൾക്ക് 1 ജിബി ഡാറ്റ ലഭിക്കും. എയര്‍ടെല്ലിന്‍റെ രണ്ടാമത്തെ പ്ലാന്‍ 58 രൂപയുടേതാണ്. ഈ പ്ലാനില്‍ 3 GB ഡാറ്റയാണ് ലഭിക്കുക. 98 രൂപ വിലയുള്ള മറ്റൊരു ടോപ്പ് അപ്പ് പ്ലാന്‍ കമ്പനി നല്‍കുന്നുണ്ട്. ഈ പ്ലാനില്‍ 5 GB ഹൈ സ്പീഡ് ഡാറ്റ ലഭിക്കും.
99 രൂപയിൽ താഴെയുള്ള ആകെ 4 ടോപ്പ് അപ്പ് പ്ലാനുകളാണ് വോഡഫോണ്‍ നല്‍കുന്നത്. ഈ പ്ലാനില്‍ ഏറ്റവും വിലകുറഞ്ഞ പ്ലാന്‍ 19 രൂപയുടെതാണ്. ഈ പ്ലാനില്‍ 24 മണിക്കൂർ വാലിഡിറ്റിയും ലഭിക്കും. 48 രൂപ നിരക്കിലുള്ള മറ്റൊരു പ്ലാന്‍ 2 ജിബി ഡാറ്റയും 21 ദിവസത്തെ വാലിഡിറ്റിയും നല്‍കും. Viയുടെ മറ്റ് പ്ലാനുകളെ കുറിച്ച് പറയുകയാണെങ്കിൽ, ഉപയോക്താക്കൾക്ക് 58 രൂപയുടെ മറ്റൊരു ടോപ്പ് അപ്പ് പ്ലാനില്‍ 3GB ഡാറ്റ ലഭിക്കുന്നു, ഇതിന്‍റെ വാലിഡിറ്റി 28 ദിവസമാണ്. 98 രൂപയുടെ പ്ലാൻ 21 ദിവസത്തെ വാലിഡിറ്റിയും ഒപ്പം 9 ജിബി ഹൈ സ്പീഡ് ഡാറ്റയും ലഭിക്കും.
ബിഎസ്‌എൻഎല്ലിന് നിരവധി വിലകുറഞ്ഞ ടോപ്പ് അപ്പ് പ്ലാനുകള്‍ ഉണ്ട്. കമ്പനിയുടെ ഏറ്റവും വിലകുറഞ്ഞ ടോപ്പ് അപ്പിന് 13 രൂപയാണ് വില. ഇത് ഒരു ദിവസത്തെ വാലിഡിറ്റിയും 2 ജിബി ഡാറ്റയും നല്‍കുന്നു. ഇതുകൂടാതെ, 48 രൂപയുടെ ടോപ്പ് അപ്പില്‍ മൊത്തം 5 GB ഡാറ്റ നൽകുന്നു, ഇതിന്‍റെ വാലിഡിറ്റി 30 ദിവസമാണ്.
BSNL-ന്‍റെ മറ്റൊരു ടോപ്പ് അപ്പ് പ്ലാന്‍ 56 രൂപയുടെതാണ്. 10 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനില്‍ 10 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. 68 രൂപയുടെ ടോപ്പ് അപ്പ് പ്ലാനില്‍ 1.5 ജിബി ഹൈ സ്പീഡ് ഡാറ്റയും 14 ദിവസത്തെ വാലിഡിറ്റിയുമാണ് നല്‍കുന്നത്. 75 രൂപയുടെ മറ്റൊരു പ്ലാനിലൂടെ 2 ജിബി ഡാറ്റയും ലഭിക്കും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക