Beijing : ചൈന ബിറ്റ്‌കോയിൻ (Bitcoin) ഉൾപ്പടെയുള്ള എല്ലാ ക്രിപ്റ്റോകറൻസികളും (Cryptocurrency) നിരോധിച്ച് രാജ്യത്ത്  നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. ചൈനയുടെ സെൻട്രൽ ബാങ്ക് പുറത്ത് വിട്ട് പ്രസ്താവനയിൽ ക്രിപ്റ്റോകറൻസികൾ നിയമവിരുദ്ധമാണെന്നും ആളുകളുടെ സ്വത്ത് സംരക്ഷണത്തിനെ ഗുരുതരമായി ബാധിക്കുന്നുവെന്നും അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ക്രിപ്റ്റോകറൻസികളുഡി ഏറ്റവും വലിയ വിപണികളിൽ ഒന്നാണ് ചൈന. ബിബിസിയുടെ റിപ്പോർട്ട് പ്രകാരം ചൈന ക്രിപ്റ്റോ കറൻസി നിരോധിച്ചത് ആഗോളതലത്തിലെ ക്രിപ്റ്റോ ക്യാൻസിയെ അതിരൂക്ഷമായി ബാധിച്ചിട്ടുണ്ട്. ചൈനയുടെ പ്രഖ്യാപനത്തിന് പിന്നാലെ ബിറ്റ്കോയിൻറെ  വില വൻതോതിൽ ഇടിഞ്ഞു. ബിറ്റ്കോയിൻറെ  വില വിലയിൽ 2000 ഡോളറിന്റെ ഇടിവാണ് വന്നിരിക്കുന്നത്. അതായത് ഏകദേശം 1,47,500 ഇന്ത്യൻ രൂപ.


ALSO READ: Cryptocurrency അഥവാ Bitcoin എന്താണെന്ന് അറിയുമോ?


ചൈന ക്രിപ്റ്റോകറൻസികൾ നിരോധിക്കാനുള്ള കാരണങ്ങൾ എന്തൊക്കെ?


1) പീപ്പിൾസ് ബാങ്ക് ഓട് ചൈന പുറത്ത്‌വിട്ട വിവരങ്ങൾ പ്രകാരം ഈ ഡിജിറ്റൽ കറൻസികൾ 'രാജ്യത്തിന്റെ നിയന്ത്രണ പരിധിക്ക് പുറത്താണ്, മാത്രമല്ല ഇത്തരം കറൻസികൾ അസ്ഥിരവുമാണ്. അതിനാൽ തന്നെ ഇത് കള്ളപ്പണം വെളുപ്പിക്കുന്നതിനും മറ്റുമായി മോശമായി ഉപയോഗിക്കാൻ സാധിക്കും.


ALSO READ: Crypto currency വാങ്ങാനായി എടിഎം തുറന്ന് ഹോണ്ടുറാസ്


2) സിഎൻബിസി പുറത്ത്വിട്ട റിപ്പോർട്ടനുസരിച്ച് ക്രിപ്റ്റോയുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകരുതെന്ന് ബാങ്കുകൾക്കും ആലിബാബ അഫിലിയേറ്റ് ആന്റ് ഗ്രൂപ്പ് പോലുള്ള ബാങ്കിതര പേയ്മെന്റ് സ്ഥാപനങ്ങൾക്കും സെൻട്രൽ ബാങ്ക് ഉത്തരവ് നൽകിയിട്ടുണ്ട്.


3) അതേസമയം ചൈന എടുത്തിരിക്കുന്ന കാലാവസ്ഥ വ്യതിയാനങ്ങൾ ഇല്ലാതാക്കാൻ ചൈന ഏട്ടൻ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ് ക്രിപ്റ്റോകറൻസികൾ നിരോധിച്ചതെന്നും അഭ്യൂഹങ്ങളുണ്ട്. ക്രിപ്റ്റോകറൻസിയുടെ മൈനിങിന് വലിയ തോതിൽ വൈദ്യുതി വേണമെന്നുള്ളതാണ് ഈ അഭ്യൂഹങ്ങൾക്ക് കാരണം.


ALSO READ: ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ നിരോധിക്കാന്‍ നിയമം ഉടന്‍!


ഇത് ആദ്യമായിയല്ല ചൈന ക്രിപ്റ്റോ കറൻസികൾക്കെതിരെ നടപടിയെടുക്കുന്നത്. 2019 മുതൽ രാജ്യത്ത് ക്രിപ്റ്റോ കറൻസികൾ നിരോധിച്ചിരുന്നു. എന്നാൽ അതിന് ശേഷം ഫോറിൻ എസ്സ്‌ചെഞ്ചുകൾ വഴി ഓൺലൈനായിയാണ് ക്രിപ്‌റ്റോകറൻസി ട്രേഡിംഗ് നടത്തിയിരിക്കുന്നത്. ഈ വർഷം ജൂണിൽ ക്രിപ്റ്റോ ഇടപാടുകൾ നിർത്തിവെക്കാൻ ബാങ്കുകളോടും പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളോടും ചൈന ആവശ്യപ്പെട്ടതായും ബിബിസിയുടെ റിപ്പോർട്ടിൽ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.