Crypto currency വാങ്ങാനായി എടിഎം തുറന്ന് ഹോണ്ടുറാസ്

രാജ്യ തലസ്ഥാനമായ ടെഗുസിഗൽപയിലാണ് എടിഎം സ്ഥാപിച്ചത്. ബിറ്റ്‌കോയിനും എഥെറിയവുമാണ് എടിഎമ്മിലൂടെ വാങ്ങാനാവുന്ന ക്രിപ്റ്റോകൾ.

Written by - Zee Malayalam News Desk | Last Updated : Aug 30, 2021, 04:28 PM IST
  • ആദ്യ ക്രിപ്റ്റോകറൻസി എടിഎം തുറന്ന് ഹോണ്ടുറാസ്.
  • ബിറ്റ്‌കോയിനും എഥെറിയവുമാണ് എടിഎമ്മിലൂടെ വാങ്ങാനാവുന്ന ക്രിപ്റ്റോ കറൻസികൾ.
  • ബിറ്റ്‌കോയിന്‍റെ പ്രചാരം വർധിച്ചതോടെയാണ് എടിഎം ആരംഭിച്ചത്.
Crypto currency വാങ്ങാനായി എടിഎം തുറന്ന് ഹോണ്ടുറാസ്

ടെഗുസിഗൽപ‌: രാജ്യത്തെ ആദ്യ ക്രിപ്റ്റോകറൻസി (Cryptocurrency) എടിഎം തുറന്ന് വടക്കേ അമേരിക്കൻ രാജ്യമായ ഹോണ്ടുറാസ്. രാജ്യ തലസ്ഥാനമായ ടെഗുസിഗൽപയിലാണ് എടിഎം (ATM) സ്ഥാപിച്ചത്. ബിറ്റ്‌കോയിനും (Bitcoin) എഥെറിയവുമാണ് എടിഎമ്മിലൂടെ വാങ്ങാനാവുന്ന ക്രിപ്റ്റോ കറൻസികൾ. ബിറ്റ്‌കോയിന്‍റെ പ്രചാരം വർധിച്ചതോടെയാണ് ആദ്യ ക്രിപ്റ്റോകറൻസി എടിഎം ഹോണ്ടുറാസ് തുറന്നത്.  

ടിജിയു എന്ന കണ്‍സൾട്ടിങ് ഗ്രൂപ്പാണ് എടിഎം ആരംഭിച്ചതിന് പിന്നിൽ. 'ലാ ബിറ്റ്‌കോയിനെറ' എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഈ എടിഎമ്മിൽ നിന്ന് ഹോണ്ടുറാസിലെ കറൻസിയായ ലെംപിര ഉപയോഗിച്ച് ക്രിപ്റ്റോകറൻസികൾ വാങ്ങാൻ കഴിയും. ഇതിനായി ഉപഭോക്താക്കൾ മൊബൈൽ നമ്പറോ അല്ലെങ്കിൽ വ്യക്തിഗത തിരിച്ചറിയൽ കാർഡിലുള്ള വിവരങ്ങളോ നൽകണം.

Also Read: Cryptocurrency അഥവാ Bitcoin എന്താണെന്ന് അറിയുമോ?          

ഹോണ്ടുറാസിന്‍റെ അയൽരാജ്യമായ എൽ സാൽവദോർ ഇടപാടുകൾക്ക് ബിറ്റ്കോയിൻ ഉപയോഗിക്കുന്നത് നിയമപരമാക്കിയ(legal tender) ആദ്യ രാജ്യമാണ്. കഴിഞ്ഞ ജൂണിലാണ് എൽ സാൽവദോർ കോൺഗ്രസ് ബിറ്റ്കോയിൻ ഇടപാടുകൾ നിയമപരമാക്കിയത്. നേരിട്ടുള്ള അനുഭവത്തിലൂടെ ആളുകളെ വെർച്വൽ ആസ്തികളെക്കുറിച്ച് ബോധവത്കരിക്കുകയാണ് ലക്ഷ്യമെന്ന് എടിഎം സ്ഥാപിച്ച ടിജിയുവിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ജുവാൻ മയൻ പറയുന്നു. 

Also Read: 20 കോടി രൂപയുടെ ബിറ്റ്കോയിൻ കവർന്നു; ഇന്ത്യയിലെ ഏറ്റവും വലിയ മോഷണം

ഹോണ്ടുറാസിലെ പല സോഫ്റ്റ്‌വെയർ ഡെവലപ്പർമാർക്കും ഇതിനകം ക്രിപ്‌റ്റോകറൻസികളിൽ പണം നൽകിയിട്ടുണ്ട്. ക്രിപ്റ്റോയിൽ പണം അയക്കുന്നത് ചെലവ് കുറഞ്ഞ മാർഗമാണെന്നും ജുവാൻ മയൻ പറയുന്നു. 2020ൽ വിദേശത്ത് നിന്ന് ഹോണ്ടുറാസുകാർ രാജ്യത്തേക്ക് അയച്ചത് 5.7 ബില്യൺ ഡോളറാണ്. 35,27,882.40 ഇന്ത്യൻ രൂപയാണ് തിങ്കളാഴ്‌ച ഒരു ബിറ്റ്‌കോയിന്‍റെ മൂല്യം. എഥെറിയത്തിന് 2,33,272.79 രൂപയാണ് ഇപ്പോഴത്തെ വില. 

Also Read: ബിറ്റ്കോയിന്‍ അടക്കമുള്ള ക്രിപ്റ്റോകറന്‍സികളുടെ മൂല്യം താഴേക്ക്

2018ൽ ബെംഗളൂരുവിലെ കെംപ്‌ഫോർട്ട് മാളിൽ യൂനോകോയിനാണ് ഇന്ത്യയിലെ ആദ്യ ബിറ്റ്‌കോയിൻ (Bitcoin) എടിഎം സ്ഥാപിച്ചത്. എന്നാൽ ആ എടിഎം അടച്ചുപൂട്ടി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചു എന്നാരോപിച്ചാണ് എടിഎം (ATM) സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) (Central Crime Branch) അടച്ചു പൂട്ടിയത്. നിലവില്‍ റിസര്‍വ് ബാങ്ക് രാജ്യത്ത് ബിറ്റ്കോയിന്‍ അടക്കമുള്ള ക്രിപ്റ്റോ കറന്‍സി ഇടപാടുകളെ നിരോധിച്ചിട്ടുണ്ട്. ബെംഗളുരുവിലെ പഴയ എയര്‍പോര്‍ട്ട് റോഡിലെ വാണിജ്യ സമുച്ചയത്തിലായിരുന്നു എടിഎം പ്രവർത്തിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News