ClubHouse സംസാരിക്കാൻ ഒരു ഇടം, ശരിക്കും എന്താണ് ഈ ക്ലബ് ഹൗസ്?
ClubHouse ഒരു ഗെയിമിങോ ഇൻസ്റ്റന്റ് മസേജിങ് ആപ്ലിക്കേഷനോ അല്ല. ഫേസ്ബുക്കും ട്വിറ്ററും ഇൻസ്റ്റഗ്രാമും തുടങ്ങിയ നിരവധി സമൂഹമാധ്യമങ്ങൾ പോലെ ഒരു പ്ലാറ്റഫോമും അല്ല.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയതോതിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ് ആപ്ലിക്കേഷനാണ് ക്ലബ് ഹൗസ് (Club House). ലോക്ഡൗണിന്റെ വിരസതയിൽ ലൂഡോ (Ludo) പോലെ കുറച്ച് നേരം ഒത്ത് ചേർന്നിരുന്ന ഗെയിംമിനോടൊപ്പം സംസാരിക്കാൻ ഒരു ആപ്ലിക്കേഷനുകൾക്ക് വലിയ തോതിൽ ജനപ്രിയം ലഭിക്കാറുണ്ട്. അങ്ങനെ ജനപ്രിയം ലഭിച്ച ഒരു ആപ്പാണ് ക്ലബ് ഹൗസ്.
എന്നാൽ ക്ലബ് ഹൗസ് ഒരു ഗെയിമിങോ ഇൻസ്റ്റന്റ് മസേജിങ് ആപ്ലിക്കേഷനോ അല്ല. ഫേസ്ബുക്കും ട്വിറ്ററും ഇൻസ്റ്റഗ്രാമും തുടങ്ങിയ നിരവധി സമൂഹമാധ്യമങ്ങൾ പോലെ ഒരു പ്ലാറ്റഫോമും അല്ല.
ALSO READ : WhatsApp New update: പുതിയ ഫോണിലെ പുത്തൻ നമ്പരിലേക്ക് പഴയ ചാറ്റുകൾ മാറ്റാം
അപ്പോൾ ശരിക്കും എന്താണ് ക്ലബ് ഹൗസ്?
നമ്മുൾ കുറച്ച് സുഹൃത്തക്കൾ ചേർന്ന് വാട്സ്ആപ്പിൽ ഗ്രൂപ്പ് തുടങ്ങുന്ന ടെക്സ്റ്റ് മെസേജുകൾ പങ്കുവെക്കുന്നു വോയിസ് മെസേജുകൾ പെങ്കവെക്കുന്നു, ചിത്രങ്ങൾ വീഡിയോകൾ വോയിസ്, വീഡിയോ കോളുകൾ അങ്ങനെ ഒട്ടനവധി സൗകര്യമാണുള്ളത്. എന്നാൽ ഇത് ചുരുങ്ങി ആളുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണ്.
ഇനി സെമിനാറോ, അല്ലെങ്കിൽ കുറച്ചു പേർ കൂട്ടം കൂടി നിൽക്കന്ന സംസാര സദസോ, ചർച്ച വേദികളോ നമ്മുക്ക് ഇതുപോലെ വാട്സാആപ്പ് ഗ്രൂപ്പാക്കി മാറ്റാൻ സാധിക്കില്ല. അങ്ങനെ ഇത്തരത്തിലുള്ള ചർച്ചകളേ വൃഛ്വൽ മേഖലയിലേക്ക് കൊണ്ടുവന്നാൽ എങ്ങനെ ഇരിക്കും അതാണ് ക്ലബ് ഹൗസ്. ചുരുക്കിത്തിൽ പറഞ്ഞാൽ ചില മാറ്റങ്ങൾ ഒക്കെ വരുത്തി ട്വിറ്റർ ഒരു പോഡ്കാസ്റ്റ് ഫീച്ചറിലേക്ക് മാറിയാൽ എങ്ങനെയാകുമോ അതാണ് ക്ലബ് ഹൗസ്.
പക്ഷെ അതൊരു ട്വിറ്റർ പോലെ ഓപ്പണല്ല, ഒരു റൂമാണ്. പക്ഷെ ആ റൂമിൽ പങ്കാളികളാകാനും സാധിക്കും. എന്നാൽ ആർക്കും കയറി എന്തും പറയാമെന്നല്ല. അവിടേം കുറച്ച് കാര്യങ്ങൾ ഒക്കെയുണ്ട്.
ലൂഡോ കളിക്കുന്നവക്കറിയാം, കളിക്കാനായി നമ്മുടെ സുഹൃത്തക്കളുമായി ഒരു റൂം ക്രിയേറ്റ് ചെയ്യും. ബാക്കിയുള്ളവക്ക് ഐഡി കൊടുത്ത് അതിലേക്ക ക്ഷെണിക്കും. ഇതു അതുപോലെ തന്നെ പക്ഷെ കുറച്ചും കൂടി വലുതാണ്. 5000 പേരെ വരെ ഉൾപ്പെടുത്തി റൂ ക്രിയേറ്റ് ചെയ്യാം. റൂ ക്രിയേറ്റ് ചെയ്യുന്ന ആളാണ് അതിന്റേ മോഡറേറ്റർ. ഇൻവൈറ്റ് ലഭിച്ച് റൂമിൽ പ്രവേശിക്കുന്ന എല്ലാവർക്കും ചർച്ചയിൽ പങ്കെടുക്കാം.
എന്നാൽ അവിടെ മാത്രമല്ല കാര്യം ഇപ്പോൾ ഒരു സെമിനാർ സംഘടിപ്പിക്കുകയായിരിക്കാം. അപ്പോൾ റൂമിൽ ആർക്കൊക്കെ സംസാരിക്കാമെന്ന് മോഡറേറ്റർക്ക് മാത്രം നിശ്ചിയിക്കാം. ബാക്കിയുള്ളവർ സ്രോതാക്കളായി തന്നെ തുടരാനെ സാധിക്കു. ഇനി നിങ്ങൾക്ക് കുറച്ച് സ്വകാര്യത വേണമെങ്കിൽ ക്ലോസ്ഡ് റൂമിനിള്ള സൗകര്യം ക്ലബ് ഹൗസിൽ ഉണ്ട്.
ശരി എന്നുവച്ചാൽ ഇവർ സംസാരിക്കുന്നതിനിടയിൽ എന്തെങ്കിലും കമന്റിടാം എന്ന് കരുതിയാൽ അതിന് സാധിക്കില്ല. ക്ലബ് ഹൗസിൽ വോയ്സ് ചാറ്റ് (ചാറ്റ് എന്ന് പറയാൻ പറ്റില്ല) സർവീസ് മാത്രമേ ഉള്ളൂ. ടെക്സ്റ്റ് മസേജുകളോ മറ്റുമൊന്നും പങ്കുവാക്കാൻ സാധിക്കില്ല. അതുകൊണ്ട് ഈ ആപ്പിനെ ഇൻസ്റ്റന്റ് മെജേസിങ് ആപ്ലിക്കേഷൻ വിഭാഗത്തിൽ കൂട്ടാനും സാധിക്കില്ല.
ALSO READ : Amazon Mgm deal:ആമസോൺ എം.ജി.എം സ്റ്റുഡിയോ വാങ്ങിക്കുന്നു 8.45 ബില്യണ് കരാർ ഒപ്പുവെച്ചു
ഇപ്പോൾ എന്തുകൊണ്ട് ക്ലബ് ഹൗസിന് ഇത്രയും പ്രചാരണം ലഭിക്കുന്നു?
സത്യത്തിൽ ക്ലബ് ഹൗസ് കഴിഞ്ഞ ലോക്ഡൗണിലാണ് അവതരിക്കപ്പെടുന്നത്. അന്ന് ഐഒഎസ് ഉപഭോക്താക്കൾക്ക് മാത്രമാണ് ലഭ്യമായിരുന്നത്. വലിയ തോതിൽ ജനപ്രീതി ലഭിച്ചപ്പോൾ ഒരു വർഷത്തിന് ശേഷം ഈ കഴിഞ്ഞ് മെയ് 21 മുതൽ ആൻഡ്രോയിഡിലും സർവീസ് തുടങ്ങി. അതിന് ശേഷമാണ് ഇപ്പോൾ വലിയതോതിൽ ഈ ആപ്ലിക്കേഷന് പ്രചാരണം ലഭിക്കുന്നത്. പല സംഘടനകളും ക്ലബുകളും ചർച്ചകളും നടത്താൻ ഇപ്പോൾ ഉപയോഗിക്കുന്നത് ക്ലബ് ഹൗസാണ്.
ALSO READ : നിരോധിത ഉള്ളടക്കങ്ങൾ നീക്കം ചെയ്തില്ല റഷ്യൻ കോടതി ഗൂഗിളിന് 81,810 ഡോളർ പിഴ ചുമത്തി
എങ്ങനെ ക്ലബ് ഹൗസിൽ ചേരാം?
പ്ലേ സ്റ്റോറിലും ഐഒഎസിലു ആപ്പുകൾ ലഭ്യമാണ്. മൊബൈൽ ഫോൺ നമ്പർ നൽകി രജിസ്റ്റർ ചെയ്യണം. ഇൻവൈറ്റ് ലഭിക്കുന്ന ലിങ്കുകൾ അല്ലെങ്കിൽ ഐഡി വെച്ച് ഓരോ ക്ലബിൽ പ്രവേശിക്കാൻ സാധിക്കുന്നതാണ്. ഇൻവൈറ്റ് ലഭിച്ചില്ലെങ്കിൽ നിങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്ത് വെയ്റ്റിങ് ലിസ്റ്റിൽ വന്ന് നിൽക്കാൻ സാധിക്കും. ആ ക്ലബിൽ ഉള്ള നിങ്ങളുടെ സുഹൃത്തുക്കൾക്ക് വഴി ഉള്ളിലേക്ക് പ്രവേശിക്കാൻ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...