ഒരു വർഷം മുമ്പാണ് OpenAI യുടെ ChatGPT ലോകത്ത് അവതരിപ്പിച്ചത്. വൈറൽ ആയ AI ചാറ്റ്‌ബോട്ട് നിരവധി ആളുകളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരുന്നു. ഇപ്പോഴിതാ  ചാറ്റ് ജിപിടിയിലേക്ക് അസാധാരണമായ ട്രാഫിക് രൂപപ്പെട്ടതായി വെളിപ്പെടുത്തി ഓപ്പണ്‍ എഐ മേധാവി സാം ആള്‍ട്മാന്‍. സെര്‍വറിന്റെ വേഗക്കുറവിനൊപ്പം പലര്‍ക്കും ചാറ്റ് ജിപിടി നിശ്ചലമായ അവസ്ഥയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

 ഉപഭോക്താക്കൾക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ആണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നേരിടേണ്ടി വരുന്നത്.  ഉപഭോക്താക്കള്‍ക്കുണ്ടായ പ്രയാസത്തില്‍ ഖേദമറിയിച്ചു കൊണ്ടാണ് കമ്പനി മേധാവി എത്തിയിരിക്കുന്നത്. ഡിസ്ട്രിബ്യൂട്ടഡ് ഡിനയല്‍ ഓഫ് സര്‍വീസ് അഥവാ ഡിഡോസ് അറ്റാക്ക് ആണ് എന്നതിന്റെ സൂചനകൾ ലഭിച്ചതായി  ഓപ്പണ്‍ എഐ പറയുന്നു. ചാറ്റ് ജിപിടിയുടെ പ്രവർത്തനങ്ങൾ തടസപ്പെടുത്താനുള്ള ഹാക്കര്‍മാരുടെ ശ്രമമാണ് ഇതിനു പിന്നിൽ എന്നാണ് സൂചന. ഇതാദ്യമായാണ് ചാറ്റ് ജിപിടിയുടെ പ്രവര്‍ത്തനം ഈ രീതിയില്‍ തടസപ്പെടുന്നത്.


ALSO READ: ഒറ്റ റീ ചാർജ്ജ് ഡിസ്നി ഹോട്ട് സ്റ്റാറും സൗജന്യം, മികച്ച നെറ്റ്വർക്കും


അസാധാരണമായ ട്രാഫിക്കാണ് ചാറ്റ് ജിപിടിയിലേക്കുണ്ടാകുന്നത്. അത് തടയാനുള്ള ശ്രമത്തിലാണ് തങ്ങള്‍. ഏറ്റവും പുതിയ സിസ്റ്റം അപ്‌ഡേറ്റിലാണ് കമ്പനി ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. കൃത്രിമമായി വലിയ ട്രാഫിക് വെബ്‌സൈറ്റുകളിൽ സൃഷ്ടിച്ച് വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന തരത്തിലുള്ള സൈബറാക്രമണമാണ് ഡിഡോസ് ആക്രമണം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.