Sobhita Dhulipala: ഇനി കല്യാണമേളം; നാഗചൈതന്യ- ശോഭിത വിവാഹ ഒരുക്കങ്ങൾ തുടങ്ങി

തെന്നിന്ത്യൻ സിനിമാലോകം ഉറ്റുനോക്കുന്ന താരവിവാഹങ്ങളിൽ ഒന്നാണ് ശോഭിത ധൂലിപാല-നാഗചൈതന്യ വിവാഹം.

തെന്നിന്ത്യൻ സിനിമാലോകം ഉറ്റുനോക്കുന്ന താരവിവാഹങ്ങളിൽ ഒന്നാണ് ശോഭിത ധൂലിപാല-നാഗചൈതന്യ വിവാഹം. ഇപ്പോഴിതാ ഗോധുമ റായി പശുപൂ ആചാരത്തോടെ വിവാഹ ഒരുക്കങ്ങൾ തുടങ്ങിയിരിക്കുകയാണ്. ചടങ്ങിന്റെ ഫോട്ടോകൾ ശോഭിത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.

1 /6

വധുവിന് സന്തോഷവും സമൃദ്ധിയും വിജയകരമായ ദാമ്പത്യജീവിതവും ഉണ്ടാവാനായി നടത്തുന്ന തെലുങ്ക് പരമ്പരാഗത ചടങ്ങാണ് ഗോധുമ റായി പശുപൂ.   

2 /6

'അങ്ങനെ അത് ആരംഭിക്കുന്നു' എന്ന അടിക്കുറുപ്പോടെ ആണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.   

3 /6

പിങ്ക് സിൽക്ക് സാരിയിൽ സ്വർണാഭരണങ്ങൾ ധരിച്ചു, മുല്ലപ്പൂക്കൾ കൊണ്ട് മുടി അലങ്കരിച്ചു പരമ്പരാഗത ലുക്കിലായിരുന്നു ശോഭിത എത്തിയത്.  

4 /6

ഓഗസ്റ്റ് 8നായിരുന്നു ശോഭിതയുടെയും നാഗചൈതന്യയുടെയും വിവാഹനിശ്ചയം. വിവാഹതീയതി വെളിപ്പെടുത്തിയിട്ടില്ല.  

5 /6

2017ൽ നടി സമാന്തയുമായായിരുന്നു നാഗചൈതന്യയുടെ ആദ്യവിവാഹം. 2021ൽ ഇരുവരും വിവാഹമോചിതരായി.   

6 /6

കഴിഞ്ഞ ജൂണില്‍ ഒരു വൈന്‍ ടേസ്റ്റിം​ഗ് സെഷനില്‍ നിന്നുള്ള ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഇരുവരും അടുപ്പത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കാൻ തുടങ്ങിയത്.

You May Like

Sponsored by Taboola