നിങ്ങളുടെ ഫോണിൽ പതുങ്ങിയിരിക്കുന്ന വൈറസിനെ ഇപ്രകാരം കണ്ടെത്താം
Virus: നിങ്ങളുടെ മൊബൈൽ ഫോണിലെ വൈറസ് കണ്ടെത്തി ഉടൻ നീക്കംചെയ്യുക. അല്ലാത്തപക്ഷം നിങ്ങളുടെ ഫോണിൽ നിന്ന് ഹാക്കർമാർക്ക് പ്രധാനപ്പെട്ട നിരവധി വിവരങ്ങൾ ചോർത്തിയെടുക്കും.
ന്യൂഡൽഹി: Virus: നിങ്ങളുടെ ഫോൺ പതുക്കെയാണോ പ്രവർത്തിക്കുന്നത് എങ്കിൽ അതിനർത്ഥം നിങ്ങളുടെ മൊബൈലിൽ വൈറസ് ഉണ്ടെന്നാണ്. അത് കണ്ടെത്തുന്നതിൽ നിങ്ങൾക്ക് അതിൻറെതായ വഴി അറിയണം.
വൈറസ് ഫ്രീ എന്ന പേരിൽ ഫോൺ സ്കാൻ ചെയ്ത് 100% സുരക്ഷിതമെന്ന് കാണിക്കുന്ന നിരവധി ആപ്പുകൾ ഉണ്ട്. എന്നാൽ അതിനു ശേഷവും ഫോൺ പ്രവർത്തിപ്പിക്കുന്നതിൽ പ്രശ്നമുണ്ടെങ്കിൽ നിങ്ങളുടെ പ്രശ്നത്തിനുള്ള ഉത്തരം ഇവിടെയുണ്ട്. എങ്ങനെ വൈറസിനെ കണ്ടെത്താമെന്ന് നമുക്ക് നോക്കാം.
Also Read: Snapchat : ഫേസ്ബുക്കിനും ഇൻസ്റാഗ്രാമിനും പിറകെ സ്നാപ്പ്ചാറ്റും പണിമുടക്കി
വൈറസ് വളരെയധികം നാശമുണ്ടാക്കും (Virus can cause a lot of damage)
ഫോണിലെ വൈറസ് ഉടൻ തിരിച്ചറിയുകയും പെട്ടെന്നുതന്നെ വൈറസ് നീക്കം ചെയ്യുകയും വേണം, അല്ലാത്തപക്ഷം ഈ വൈറസുകൾ നിങ്ങൾക്ക് വളരെയധികം ദോഷം ചെയ്യും. ചില വൈറസുകൾ ഇങ്ങനെയുമുണ്ട് അത് ഒരു ആപ്പിലൂടെയോ സന്ദേശത്തിലൂടെയോ നിങ്ങളുടെ ഫോണിലേക്ക് വരികയും നിങ്ങൾ അത് അറിയാതെയും പോകുന്നു. അത്തരം വൈറസുകൾക്ക് നിങ്ങളുടെ ഡാറ്റ മോഷ്ടിക്കാനും കഴിയും.
വൈറസുകളിൽ നിന്നും ക്ഷുദ്രവെയറുകളിൽ നിന്നും നിങ്ങളുടെ സ്മാർട്ട്ഫോണിനെ എങ്ങനെ സംരക്ഷിക്കാം? (How to protect your smartphone from viruses and malware?)
ഇന്നത്തെ കാലത്ത് ഹാക്കർമാർ വളരെ ശ്രദ്ധയോടെ പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നു. അവർ വൈറസുകളിലൂടെ ഉപയോക്താക്കളുടെ സിസ്റ്റങ്ങളും അക്കൗണ്ടുകളും ഹാക്ക് ചെയ്യുന്നു. അതുകൊണ്ടാണ് ഒരു ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ ആദ്യം ശ്രദ്ധിക്കണം എന്ന് പറയുന്നത്.
Also Read: Realme GT Neo 2 : ഏറ്റവും മികച്ച ഗെയിമിങ് ഫോൺ ഇന്ത്യയിലെത്തി; റാം 19 ജിബി വരെ ; വില 31,999 രൂപ മുതൽ
നിങ്ങളുടെ ഫോണിൽ മറ്റ് ആപ്ലിക്കേഷനുകൾ സൂക്ഷിക്കാതിരിക്കാൻ ശ്രമിക്കുക. ഇനി ചെയ്യുന്നുണ്ടെങ്കിൽ
ഈ ആപ്പുകൾ ഒന്ന് പരിശോധിക്കേണ്ടതാണ്. ശേഷം നിങ്ങൾക്ക് അവയിൽ പൂർണ സംതൃപ്തിയുണ്ടെങ്കിൽ മാത്രം ഇൻസ്റ്റാൾ ചെയ്യുക. അത്തരം വ്യാജ ആപ്പുകളിൽ നിന്നും രക്ഷനേടാൻ Google Play Store അല്ലെങ്കിൽ App Storeപോലുള്ള പ്ലാറ്റ്ഫോമുകളിൽ നിന്ന് മാത്രം ആപ്പ് ഡൗൺലോഡ് ചെയ്യാൻ ശ്രദ്ധിക്കണം.
നിങ്ങളുടെ ഫോണിൽ വൈറസ് ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെ മനസ്സിലാക്കാം? (How to know if your phone has virus or not?)
ചില സമയത്ത് നാം എത്രയൊക്കെ ശ്രദ്ധിച്ചാലും വൈറസുകളോ മാൽവെയറുകളോ നമ്മുടെ ഫോണിലേക്ക് പ്രവേശിക്കാറുണ്ട്. അത്തരമൊരു സാഹചര്യത്തിൽ നിങ്ങളുടെ ഫോണിൽ നിങ്ങൾക്ക് എങ്ങനെ വൈറസ് കണ്ടെത്താൻ കഴിയുമെന്ന് നമുക്ക് നോക്കാം..
Also Read: Assam Intel Report: ISI യുടെ ഗൂഢാലോചന പുറത്ത്; ലക്ഷ്യമിടുന്നത് സൈനിക മേഖലകളേയും, RSS നേതാക്കളേയും
>> നിങ്ങളുടെ ഫോണിൽ പണം സമ്പാദിക്കാനുള്ള സന്ദേശങ്ങളോ കോളുകളോ സമാന ആപ്പുകളോ ആവർത്തിച്ച് വരുന്നുണ്ടെങ്കിൽ നിങ്ങൾ മനസിലാക്കിക്കോ നിങ്ങളുടെ ഫോണിൽ വൈറസ് ഉണ്ടെന്ന്
>> നിങ്ങളുടെ ഫോണിൽ ധാരാളം പരസ്യങ്ങൾ വന്നാൽ നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് ആർത്ഥം.
>> സ്പാം ടെക്സ്റ്റ് സന്ദേശങ്ങൾ അയയ്ക്കാൻ Malware and Trojans നിങ്ങളുടെ സ്മാർട്ട്ഫോൺ ഉപയോഗിക്കാം.
>> നിങ്ങളുടെ സ്മാർട്ട്‌ഫോണിന്റെ പ്രോസസ്സിംഗ് വേഗത വളരെ മന്ദഗതിയിലാണെങ്കിൽ അതും വൈറസ് മൂലമാകാം.
>> വൈറസുകൾക്കും മാൽവെയറുകൾക്കും നിങ്ങളുടെ സ്മാർട്ട്‌ഫോണിലേക്ക് പുതിയ ആപ്പുകൾ ഡൗൺലോഡ് ചെയ്യാനാകും, അതിനാൽ ഇത് സംഭവിക്കുകയാണെങ്കിൽ ശ്രദ്ധിക്കുക.
Also Read: Heavy Rain: ഉത്തരേന്ത്യയിൽ കനത്ത മഴ; പല റോഡുകളും വെള്ളത്തിൽ മുങ്ങി
>> യാന്ത്രികമായി ഡൗൺലോഡ് ചെയ്ത ആപ്പുകളിൽ നിന്നും അജ്ഞാത നമ്പറുകളിൽ നിന്നുമുള്ള സന്ദേശങ്ങൾക്കും നിങ്ങളുടെ ഡാറ്റ വേഗത്തിൽ തീർക്കാം. അങ്ങനെ നിങ്ങളുടെ ഡാറ്റ വേഗത്തിൽ തീർന്നുപോയാൽ അത് വൈറസിന്റെ സിഗ്നലായി പരിഗണിക്കുക.
>> നിങ്ങളുടെ സ്മാർട്ട്ഫോൺ പുതിയതും അതിന്റെ ബാറ്ററി അധികകാലം നിലനിൽക്കുന്നില്ലെങ്കിൽ, അത് വൈറസുമായി ബന്ധപ്പെട്ടിരിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...