ന്യൂഡൽഹി: Heavy Rain: രാജ്യതലസ്ഥാനമായ ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യയിൽ കനത്ത മഴ നാശം വിതച്ചു. ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ബീഹാർ എന്നിവിടങ്ങളിൽ ഇന്നലെ രാവിലെ മുതൽ മഴ പെയ്യുകയാണ്.
കനത്ത മഴ (Heavy Rain) കാരണം പല റോഡുകളും വെള്ളത്തിൽ മുങ്ങി. ഇതോടെ ആളുകൾ പരിഭ്രാന്തരായിരിക്കുകയാണ്. കനത്ത മഴ കാരണം താപനില കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ തലസ്ഥാനം ഒന്ന് തണുത്തിട്ടുണ്ട്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മഴയ്ക്ക് ശേഷം കാലാവസ്ഥ മാറുകയും തണുപ്പ് ആരംഭിക്കുകയും ചെയ്യുമെന്നാണ്.
Also Read: Kerala Rain Alert: സംസ്ഥാനത്ത് മഴ കനക്കുന്നു; കക്കി ഡാം ഇന്ന് തുറക്കും
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ഡൽഹിയിലും (Delhi) ഹരിയാനയിലെ ഗുരുഗ്രാം, ഔറംഗാബാദ്, പൽവാൾ, ഫരീദാബാദ്, ബല്ലഭ്ഗഡ്, പാനിപത്ത്, സോഹ്ന, മനേസർ, ഭിവാനി, നുഹ്, റെവാരി, നർനൗൽ, കർനാൽ, റോത്തക്, മഹേന്ദ്രഗഡ് എന്നിവിടങ്ങളിലും മഴ തുടരും എന്നാണ്.
കാലാവസ്ഥാ വകുപ്പിന്റെ അഭിപ്രായത്തിൽ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ, നോയിഡ, ഗാസിയാബാദ്, ഗ്രേറ്റർ നോയിഡ, ഷാംലി, ആത്രൗലി, ദിയോബന്ദ്, നജീബാബാദ്, മുസാഫർനഗർ, ബിജ്നോർ, ചന്ദ്പൂർ, ബരാത്ത്, മീററ്റ്, മോദിനഗർ, ഹാപൂർ, ഗർമുക്തേശ്വർ, പിൽഖ്വ, സെക്കന്ദരാബാദ്, ഖണ്ഡരാബാദ് , മഥുര, അലിഗഡ്, ഹത്രാസ്, ആഗ്ര, ഹസ്തിനപുർ എന്നിവിടങ്ങളിലും അടുത്ത മണിക്കൂറുകളിൽ കനത്ത മഴ തുടരുമെന്നാണ്.
Also Read: Horoscope 18 October: ഈ 6 രാശിക്കാർക്ക് ടെൻഷൻ വർദ്ധിക്കും, അതിജീവിക്കണമെങ്കിൽ ഇന്ന് ഇത് ചെയ്യുക
ഇതിനുപുറമെ രാജസ്ഥാനിലെ അൽവാർ, രാജ്ഗഡ്, ഭരത്പൂർ, ബിരത്നഗർ എന്നിവിടങ്ങളിൽ അടുത്ത മണിക്കൂറുകളിൽ മഴ തുടരും. അത്തരമൊരു റിപ്പോർട്ടാണ് കാലാവസ്ഥാ വകുപ്പിൽ നിന്നും ലഭിക്കുന്നത്. കൂടാതെ മധ്യപ്രദേശിലും ബീഹാറിലും ഇന്നലെ തുടങ്ങിയ മഴ ഇന്നും തുടരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...