Smartphone Tips And Tricks: നിങ്ങളും കൂടുതൽ സമയം സ്‌മാർട്ട്‌ഫോൺ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഈ വാർത്ത ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.  ശരിക്കും പറഞ്ഞാൽ ഇപ്പോൾ ആളുകൾ മൊബൈൽ ഫോണിന് അടിമയായിരിക്കുകയാണ് എന്നുവേണം പറയാൻ.  അതായത് ഏതു സമയത്തും ഫോൺ വേണം.  മൊബൈൽ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ഭാഗത്തു നിന്നും വരുന്ന ചില തെറ്റുകൾ നിങ്ങൾ തന്നെ ശ്രദ്ധിക്കണം അല്ലെങ്കിൽ വലിയ അബദ്ധങ്ങൾ ഉണ്ടാകും.  നമ്മൾ ചെയ്യുന്ന ചില തെറ്റുകൾ നമ്മുടെ ജീവൻ തന്നെ നഷ്ടപ്പെടുത്തും. അടുത്തിടെ നിരവധി ഫോണുകൾ പൊട്ടിത്തെറിച്ച സംഭവങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഉപയോക്താക്കളുടെ ഭാഗത്തുനിന്നുള്ള തെറ്റ് കൊണ്ടാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്. അതുകൊണ്ട് ഇന്ന് നമുക്ക് അത്തരം കാര്യങ്ങളെ കുറിച്ച് അറിയാം അതായത് എന്തൊക്കെ ശ്രദ്ധിച്ചാൽ നമുക്ക് ഇത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ കഴിയും എന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Best Bikes: 100 കിലോമീറ്ററിലധികം മൈലേജ് നൽകുന്ന ഈ വിലകുറഞ്ഞ ബൈക്കുകൾ വാങ്ങൂ, ആസ്വദിക്കൂ!


ഉറങ്ങുമ്പോൾ മൊബൈൽ അടുത്ത് വയ്ക്കരുത് (Do not keep mobile near you while sleeping)


മിക്ക ആളുകളും ഉറങ്ങുന്ന സമയത്ത് മൊബൈൽ ഫോൺ തലയിണയുടെ അടിയിലോ അല്ലെങ്കിൽ സമീപത്തോ വയ്ക്കാറുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ മൊബൈലിന്റെ താപനില വർദ്ധിക്കുകയും തുടർന്ന് നിങ്ങളുടെ ഫോൺ പൊട്ടി തെറിക്കാൻ കാരണമാകുകയും ചെയ്യും.  അതുകൊണ്ട് നിങ്ങളും ഇത്തരമൊരു തെറ്റ് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുക അതിനായി ഉറങ്ങുന്നതിന് മുമ്പ് മൊബൈൽ നിങ്ങളുടെ അടുത്ത് വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക.


ഷർട്ടിന്റെ പോക്കറ്റിൽ മൊബൈൽ സൂക്ഷിക്കരുത് (Do not keep mobile in shirt pocket)


അടുത്തിടെ ഷർട്ടിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണുകൾ പൊട്ടിത്തെറിച്ച സംഭവങ്ങൾ ധാരാളം കേൾക്കുന്നുണ്ട്. അതുകൊണ്ട് നിങ്ങൾക്കും ഷർട്ടിന്റെ പോക്കറ്റിൽ മൊബൈൽ ഫോൺ സൂക്ഷിക്കുന്ന ശീലമുണ്ടെങ്കിൽ അത് മാറ്റുക. ഷർട്ടിന്റെ പോക്കറ്റുകളിൽ മൊബൈൽ ഫോൺ അധിക നേരം വയ്ക്കരുത്.  കാരണം ഇത് ഫോൺ പൊട്ടിത്തെറിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും.


Also Read: Viral Video: സ്‌കൂളിൽ പെൺകുട്ടികൾ തമ്മിൽ മുട്ടനടി..! വീഡിയോ വൈറൽ 


ഒറ്റരാത്രികൊണ്ട് മൊബൈൽ ചാർജ് ചെയ്യരുത് (Do not put mobile on charge overnight)


നിങ്ങൾക്കും രാത്രിയിൽ മൊബൈൽ ചാർജ്ജ് ചെയ്യാൻ വച്ചിട്ട് ഉറങ്ങുന്ന സ്വഭാവമുണ്ടെങ്കിൽ ആ ശീലം ഇനി ഉപേക്ഷിക്കുക. കാരണം ഇത് നിങ്ങളുടെ മൊബൈലിന്റെ ബാറ്ററിയെ നശിപ്പിക്കും. അമിതമായ മൊബൈൽ ഉപയോഗം കാരണം  ആളുകൾക്ക് നിരവധി തവണ മൊബൈൽ ചാർജ് ചെയ്യേണ്ടിവരും. അതുകൊണ്ടുതന്നെ ആളുകൾ രാത്രിയിൽ മൊബൈൽ ചാർജ്ജിന് ഇട്ടിട്ടാണ് കിടക്കുന്നത്. എന്നാൽ ചില സമയങ്ങളിൽ ഇന്ന് ചെയ്യുന്നത് മൊബൈൽ പൊട്ടിത്തെറിക്കുന്നതിന് കാരണമാകുന്നുണ്ട്. 


ലോക്കൽ ചാർജറും ബാറ്ററിയും ഉപയോഗിക്കരുത് (Do not use local charger and battery)


മൊബൈൽ ചാർജ്ജ് ചെയ്യാനായി നിങ്ങൾ ലോക്കൽ ചാർജറാണ് ഉപയോഗിക്കുന്നതെങ്കിൽ ശ്രദ്ധിക്കുക. കാരണം എപ്പോഴും നിങ്ങൾ  മൊബൈൽ ചാർജ്ജിന് ഇടുമ്പോൾ ഒറിജിനൽ ചാർജർ തന്നെ ഉപയോഗിക്കണം. കൂടാതെ നിങ്ങളുടെ മൊബൈൽ ഫോണിന്റെ ബാറ്ററി കേടായാൽ ലോക്കൽ ബാറ്ററി ഉപയോഗിക്കരുത്.  എന്തിനേറെ ഇതിനെ കുറിച്ച് ചിന്തിക്കുക പോലും അരുത്.  കാരണം ലോക്കൽ ബാറ്ററികൾ ഉപയോഗിക്കുന്നത് മൊബൈൽ പൊട്ടിത്തെറിക്കാൻ കാരണമായേക്കാം.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.