Best Bikes: 100 കിലോമീറ്ററിലധികം മൈലേജ് നൽകുന്ന ഈ വിലകുറഞ്ഞ ബൈക്കുകൾ വാങ്ങൂ, ആസ്വദിക്കൂ!

Mileage Bikes: അനുദിനം വർധിച്ചുവരുന്ന പെട്രോൾ വിലയ്‌ക്കിടയിൽ ഒരു ബൈക്കിന് 110 കിലോമീറ്റർ മൈലേജ് നൽകാൻ കഴിയും എന്നറിയുന്നത് എത്ര ആശ്വാസകരമാണ് അല്ലെ. കാരണം ബൈക്ക് കൂടുതൽ മൈലേജ് നൽകുന്നത് ഓടിക്കാനുള്ള ചെലവും കുറയ്ക്കും

Written by - Ajitha Kumari | Last Updated : Aug 29, 2022, 10:16 AM IST
  • ദിനംപ്രതി പെട്രോൾ വില കുതിച്ചുയരുകയാണ്
  • ബൈക്ക് 110 കിലോമീറ്റർ മൈലേജ് നൽകും എന്നത് ആശ്വാസകരമായ വാർത്തയാണ്
  • ബൈക്ക് കൂടുതൽ മൈലേജ് നൽകുന്നത് ഓടിക്കാനുള്ള ചെലവും കുറയ്ക്കും
Best Bikes: 100 കിലോമീറ്ററിലധികം മൈലേജ് നൽകുന്ന ഈ വിലകുറഞ്ഞ ബൈക്കുകൾ വാങ്ങൂ, ആസ്വദിക്കൂ!

Best Mileage Bikes In India: അനുദിനം പെട്രോൾ വില വർധിക്കുന്ന സാഹചര്യത്തിൽ ഒരു ലിറ്ററിന് 110 കിലോമീറ്റർ മൈലേജ് നൽകാൻ ഒരു ബൈക്കിന് കഴിയും എന്നത് എത്രമാത്രം  ആശ്വാസം നൽകുന്ന കാര്യമാണ് അല്ലെ. കാരണം മൈലേജ് കൂടുന്നതിനനുസരിച്ച് ബൈക്ക് ഓടിക്കാനുള്ള ചെലവ് കുറയും. അതുകൊണ്ടുതന്നെ പെട്രോൾ വില കൂടിയാലും നിങ്ങളുടെ പോക്കറ്റിനെ അത് ബാധിക്കില്ല. ഏറ്റവും മികച്ച മൈലേജ് തരുന്ന ചില ബൈക്കുകളെ കുറിച്ച് നമുക്കിന്നറിയാം.  ഇതിൽ ഒരു ബൈക്കിന് 110 കിലോമീറ്റർ മൈലേജും നൽകാനാകും.  

Also Read: BMW G 310 RR: പുതിയ ബൈക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു

ടിവിഎസ് സ്‌പോർട്ട് (TVS Sport)

ഇതിന്റെ വില 60,000 മുതൽ 66,000 രൂപ വരെയാണ്. കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിളാണിത്. ഇതിന്റെ 109 സിസി എൻജിൻ പരമാവധി 8.18 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കും. ഇതിന്റെ മൈന്റനെൻസ് ചെലവും വളരെ കുറവാണ്. ടിവിഎസിന്റെ വെബ്‌സൈറ്റിൽ ലിസ്റ്റുചെയ്തിരിക്കുന്ന റിവ്യൂ റിപ്പോർട്ട് അനുസരിച്ച് ഈ ബൈക്കിന് 110 കിലോമീറ്റർ വരെ മൈലേജ് നൽകാൻ കഴിയുമെന്നാണ്.

ഹീറോ HF ഡീലക്സ് (Hero HF DELUXE)

ഇതിന്റെ വില 56,070 രൂപ മുതൽ 63,790 രൂപ വരെയാണ്. ഇതിന്റെ 97.2 സിസി എൻജിൻ 5.9 കിലോവാട്ട് പവറും 8.5 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഈ ബൈക്കിന് 100 കിലോമീറ്ററിലധികം മൈലേജ് നൽകാൻ കഴിയുമെന്ന് ഒരു ഉപഭോക്താവ് കമ്പനിയുടെ വെബ്‌സൈറ്റിൽ പറയുന്നുണ്ട്.

Also Read: Viral Video: സ്നേഹത്തോടെ പ്രണയിനിയെ സ്‌കൂട്ടറിൽ കയറ്റി കാമുകൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

ബജാജ് പ്ലാറ്റിന 100 (Bajaj Platina 100)

ഇതിന്റെ വില എക്‌സ്ഷോറൂം 53,000 മുതൽ ആരംഭിക്കുന്നു. Bajaj Platina 100 ൽ 102 cc 4-സ്ട്രോക്ക്, DTS-i, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് കരുത്തേകുന്നത്. ഇത് 5.8 kW മാക്സിമം പവറും 8.3 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. 4-സ്പീഡ് ഗിയർബോക്സാണ് ഇതിനുള്ളത്. ഇത് 70 കിലോമീറ്ററിൽ കൂടുതൽ മൈലേജ് നൽകും. ബൈക്കിന്റെ പരമാവധി വേഗത 90 കിലോമീറ്ററാണ്.

ബജാജ് CT110X (Bajaj CT110X)

ഇതിന്റെ വില എക്‌സ്‌ഷോറൂം 66,000 മുതൽ ആരംഭിക്കുന്നു. 115.45 സിസി എഞ്ചിന്റെ 4 സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബജാജ് CT110X-ന് കരുത്തേകുന്നത്. ഇത് 8.6 PS പീക്ക് പവറും 9.81 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 4-സ്പീഡ് ഗിയർബോക്‌സുമായാണ് ഇത് വരുന്നത്. 70 കിലോമീറ്ററിലധികം മൈലേജ് നൽകാൻ ഇതിന് കഴിയും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News