Electric Scooter : ഇലക്ട്രിക് വാഹന വിപണിയിൽ വമ്പൻ നേട്ടവുമായി ഏഥർ; ഒരു വർഷത്തിൽ 140 ശതമാനം വളര്‍ച്ച
നിലവില്‍ ഹീറോ ഇലക്ട്രിക്കകും ഒഖിനാവയ്ക്കും ശേഷം ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്രവാഹന മേഖലയിലെ മൂന്നാമത്തെ വലിയ നിര്‍മാതാക്കളാണ് ഏഥര്‍.
Kochi : അടിക്കടി ഉയരുന്ന ഇന്ധന വില വർധനവ് കാരണം , വൈദ്യുതി വാഹനങ്ങൾക്ക് പ്രെത്യേകിച് സ്‌കൂട്ടറുകള്‍ക്ക്, കഴിഞ്ഞ കുറച്ച് കാലമായി രാജ്യത്ത് വന്‍ വളര്‍ച്ചയാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഇലക്ട്രിക് മൊബിലിറ്റിക്ക് അനുകൂലമായ നിലപാടുകളും വളർച്ചയ്ക്ക് കാരണമായി. നിലവിൽ രാജ്യത്തെ ഇലക്ട്രിക് സ്‌കൂട്ടർ സെഗ്മെന്റിൽ ഏറ്റവും കൂടുതൽ വിൽപന വളർച്ച നേടുന്ന ഒരു ബ്രാന്‍ഡാണ് ഏഥര്‍ എനര്‍ജി.
ബെംഗളൂരു ആസ്ഥാനമായുള്ള ഈ ഇവി സ്റ്റാര്‍ട്ടപ്പ്. നിലവില്‍ ഹീറോ ഇലക്ട്രിക്കകും ഒഖിനാവയ്ക്കും ശേഷം ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്രവാഹന മേഖലയിലെ മൂന്നാമത്തെ വലിയ നിര്‍മാതാക്കളാണ് ഏഥര്‍. പെട്രോള്‍ സ്‌കൂട്ടര്‍ വില്‍പ്പന കുറഞ്ഞുവരുന്ന സ്ഥാനത്ത്, 2021 ഫെബ്രുവരിയെ അപേക്ഷിച്ച് 140 ശതമാനം വളര്‍ച്ചയാണ് ഏഥര്‍ രേഖപ്പെടുത്തിയത്. 2022 ഫെബ്രുവരിയില്‍ 2,842 സ്‌കൂട്ടറുകളാണ് കമ്പനി വിറ്റഴിച്ചത്.
നിലവിൽ ബ്രാന്‍ഡിന്റെ പോര്‍ട്ട്‌ഫോളിയോയില്‍ 450 പ്ലസ്, 450X എന്നീ രണ്ട് സ്‌കൂട്ടറുകളാണ് ഉള്ളത്.ഒറ്റ ചാർജിൽ 106 കിലോമീറ്റർ വരെ 450X എന്ന ഉയർന്ന മോഡൽ സഞ്ചരിക്കും.1.66 ലക്ഷം രൂപയാണ് ഓണ്റോഡ് വില.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍,പുതിയ മോഡലുകളും ഏഥര്‍ പുറത്തിറക്കും .കമ്പനി അതിന്റെ വാര്‍ഷിക ഉല്‍പ്പാദന ശേഷി 2022 അവസാനത്തോടെ 400,000 ല്‍ നിന്ന് ഒരു ദശലക്ഷം സ്‌കൂട്ടറുകളായി ഉയര്‍ത്തുമെന്നും പറയുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.