Elon Musk Twitter Deal: ട്വിറ്റര്‍ വാങ്ങാനുളള പദ്ധതി ഇലോണ്‍ മസ്‌ക് ഉപേക്ഷിച്ചു. ലോകത്തിലെ ഏറ്റവും വലിയ ധനികരിലൊരാളായ ഇലോണ്‍ മസ്‌ക് ഏപ്രില്‍ 25-ന് 54.20 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ വാങ്ങാമെന്ന് പ്രഖ്യാപിക്കുകയും പിന്നീടത് 44 ബില്യണ്‍ ഡോളറായി മാറ്റി നിശ്ചയിക്കുകയുമായിരുന്നു. എങ്കിലും വ്യാജ അക്കൗണ്ടുകളുടെ യഥാർത്ഥ കണക്കുകൾ നൽകിയില്ലെങ്കിൽ ട്വിറ്റർ (Twitter) വാങ്ങാനുള്ള കരാറിൽ നിന്നും പിന്മാറുമെന്ന് ടെസ്‌ല സിഇഒ ഇലോണ്‍ മസ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് വ്യക്തമാക്കിക്കൊണ്ടുള്ള കത്ത്  മസ്‌ക് ട്വിറ്ററിന് നൽകിയിട്ടുമുണ്ട്. ഇപ്പോൾ കരാറിൽ നിന്നും പിന്മാറാനല്ല കാരണം ഇതാണെന്നാണ് മസ്ക് പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Elon Musk പറഞ്ഞതിന് പിന്നാലെ, ഇന്ത്യക്കാർ കൂട്ടത്തോടെ സി​ഗ്നലിലേക്ക്


എന്നാൽ ഏകപക്ഷീയമായി കരാറിൽ നിന്നും പിന്മാറിയ മസ്കിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ട്വിറ്റർ അറിയിച്ചിട്ടുണ്ട്. ഇതോടെ ലോകത്തെ ഒന്നാമത്തെ സമ്പന്നനും ആഗോളതലത്തിൽ പ്രമുഖരായ ടെക് കമ്പനിയും തമ്മിലുള്ള നിയമപ്പോരാട്ടത്തിന് തുടക്കമാവും. പ്രതിദിനം 1 ദശലക്ഷം സ്പാം അക്കൗണ്ടുകൾ തടയുന്നുണ്ടെന്ന് ട്വിറ്റർ അവകാശപ്പെട്ടിരുന്നുവെന്നും ഇതിന്റെ വ്യക്തമായ കണക്കുകൾ മസ്ക് കമ്പനിയോട് ആവശ്യപ്പെടുകയും ചെയ്തു. മാത്രമല്ല സ്പാം, വ്യാജ അക്കൗണ്ടുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ട്വിറ്റർ തയ്യാറായില്ലെങ്കിൽ താൻ കരാറിൽ നിന്നും പിന്മാറുമെന്ന് കഴിഞ്ഞ മാസം മസ്‌ക് വ്യക്തമാക്കിയിരുന്നു.


Also Read: Nothing Phone 1 Pre- Ordering : നത്തിങ് ഫോൺ (1) ന്റെ പ്രീ ഓർഡർ പാസ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ


ഇതോടെ ആഴ്ചകളോളം നീണ്ട ടെക് ലോകത്തെ ചര്‍ച്ചകള്‍ക്ക് പുതിയ ട്വിസ്റ്റ് വന്നിരിക്കുകയാണ്. 'മസ്‌ക് ഈ കരാര്‍ റദ്ദാക്കുകയാണ്. നേരത്തെ ഉണ്ടാക്കിയിരുന്ന വ്യവസ്ഥകള്‍ ട്വിറ്റര്‍ ലംഘിച്ചതിനാലാണ് ഇത് ചെയ്യുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന നീക്കങ്ങള്‍ ട്വിറ്ററിന്റെ ഭാഗത്തുനിന്നും ഉണ്ടായി.' ഇതായിരുന്നു  ഇലോണ്‍ മസ്‌കിന്റെ അഭിഭാഷകന്‍ ട്വിറ്റ് ചെയ്തത്.  എന്നാല്‍, കരാര്‍ പൂര്‍ത്തിയാകുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും ട്വിറ്റര്‍ അറിയിച്ചു. ലയന കരാര്‍ നടപ്പിലാക്കുന്നതിനായി നിയമനടപടികള്‍ സ്വീകരിക്കാന്‍ ബോര്‍ഡ് പദ്ധതിയിട്ടതായി ട്വിറ്റര്‍ ചെയര്‍മാന്‍ ബ്രെറ്റ് ടെയ്ലോ മൈക്രോ ബ്ലോഗിംഗ് പറഞ്ഞു. 'മിസ്റ്റര്‍ മസ്‌കുമായി സമ്മതിച്ച വിലയിലും നിബന്ധനകളിലും ഇടപാട് അവസാനിപ്പിക്കാന്‍ ട്വിറ്റര്‍ ബോര്‍ഡ് പ്രതിജ്ഞാബദ്ധമാണ്' എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 


 



എന്നാൽ വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായുള്ള ഒന്നിലധികം അഭ്യര്‍ത്ഥനകളോട് പ്രതികരിക്കാന്‍ ട്വിറ്റര്‍ വിസമ്മതിച്ചതായി മസ്‌കിന്റെ അഭിഭാഷകര്‍ അറിയിച്ചു. സ്പാം ബോട്ടുകള്‍ അക്കൗണ്ടില്‍ കുറവാണെന്ന് കമ്പനി തെളിയിക്കുന്നത് വരെ വാങ്ങല്‍ നടപടികൾ നിര്‍ത്തിവച്ചു. ഇടപാട് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ മസ്‌ക് ഒരു ബില്യണ്‍ ഡോളര്‍ ബ്രേക്ക്അപ്പ് ഫീസ് നല്‍കണമെന്നാണ് ഇടപാടിന്റെ നിബന്ധന. എന്നാൽ ഉപയോക്താക്കളില്‍ 5% ല്‍ താഴെ മാത്രമാണ് സ്പാം, ബോട്ട് അക്കൗണ്ടുകള്‍ എന്നതിന് കമ്പനി തെളിവ് കാണിച്ചില്ലെങ്കില്‍ കരാര്‍ നിര്‍ത്തുമെന്ന് മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.