നത്തിങ് സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ഫോണിന്റെ പ്രീ ഓർഡർ പാസ് ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാക്കിയതായി റിപ്പോർട്ട്. ഈ പ്രീ ഓർഡർ പാസ് ലഭിച്ചവർക്ക് മാത്രമേ ഫോൺ വാങ്ങാൻ കഴിയുകയുള്ളൂ. അല്ലാതെ നേരിട്ട് വെബ്സൈറ്റിൽ നിന്ന് ഫോൺ ഓർഡർ ചെയ്യാൻ സാധിക്കില്ല. ആദ്യം മുതൽ തന്നെ ഫോൺ വാങ്ങാൻ താത്പര്യം ഉണ്ടെന്ന് അറിയിച്ചവർക്കാണ് ഫോണിന്റെ പ്രീ ഓർഡർ പാസ് ലഭ്യമാക്കിയിരിക്കുന്നത്. മുകുൾ ശർമ്മ എന്ന ടിപ്സ്റ്റാറാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്.
നിങ്ങൾക്ക് പാസിന്റെ വിവരങ്ങൾ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ലഭിക്കുമെങ്കിലും പാസ് ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങാൻ സാധിക്കില്ല. പക്ഷെ നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ട് വഴി തന്നെ പ്രീ ഓർഡറിങ് പസ്സിനായി അപേക്ഷ നൽകാൻ സാധിക്കും. പ്രീ ഓർഡർ പാസിന്റെ വില 2000 രൂപയാണ്. എന്നാൽ നിങ്ങൾ ഫോൺ വാങ്ങിക്കുകയാണെങ്കിൽ ഈ 2000 രൂപ ഫോണിന്റെ വിലയിൽ ഉൾപ്പെടുത്തും. നിങ്ങൾ ഫോൺ വാങ്ങിയില്ലെങ്കിൽ റീഫണ്ട് ലഭിക്കുകയും ചെയ്യും.
ALSO READ: Nothing Phone 1 : നത്തിങ് ഫോൺ (1) ഉടനെത്തുന്നു; അറിയേണ്ടതെല്ലാം
ഫോണിന്റെ പ്രധാന പ്രത്യേകത അതിന്റെ ഗ്ലിഫ് ഇന്റർഫേസാണ്. സെമി ട്രാൻസ്പരന്റായി 5 ലൈറ്റിങ് സ്ട്രിപ്പിസോട് കൂടിയാണ് ഗ്ലിഫ് ഇന്റർഫേസ് ഒരുക്കിയിരിക്കുന്നത്. ഫോണിന് 120 hz റിഫ്രഷ് റെറ്റോഡ് കൂടിയ 6.55 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയാണ് ഉള്ളത്. ആൻഡ്രോയിഡ് 12 സോഫ്റ്റ്വെയറിൽ പ്രവർത്തിക്കുന്ന ഫോണിന് LPDDR5 റാമും UFS 3.1 സ്റ്റോറേജുമാണ് ഉള്ളത്. ഫോണിന്റെ പ്രോസസ്സർ സ്നാപ്ഡ്രാഗൺ 778 ജി പ്ലസാണ്. ഡ്യൂവൽ റെയർ ക്യാമറ സെറ്റപ്പാണ് ഫോണിന് ഉള്ളത്. 50 മെഗാപിക്സൽ. 16 മെഗാപിക്സൽ എന്നിങ്ങനെയാകും ഫോണിന്റെ ക്യാമെറകൾ. 26000 - 28000 രൂപവരെയായിരിക്കും ഫോണിന്റെ വില എന്നാണ് പ്രതീക്ഷിക്കുന്നത്.
ഫോൺ ഇന്ത്യയുൾപ്പെടെ യുഎസ്, യുകെ മറ്റ് രാജ്യങ്ങളിലെ മാർക്കറ്റിലേക്കാണ് അവതരിപ്പിക്കുന്നത്. നേരത്തെ ഫോണിന്റെ നിർമാണം ഇന്ത്യയിൽ ഉണ്ടാകുമെന്ന് അഭ്യുഹങ്ങൾ നിലനിൽക്കുമ്പോഴാണ് അത് സ്ഥിരീകരിച്ചുകൊണ്ട് നത്തിങ്ങ് ബ്രാൻഡ് തന്നെ രംഗത്തെത്തിയത്. ഇന്ത്യൻ വിപണിയിൽ എത്തിക്കുന്ന ഫോണുകൾ ഇന്ത്യയിൽ തന്നെ നിർമിക്കുന്നതായിരിക്കുമെന്ന് നത്തിങ്ങ് ഇന്ത്യയുടെ വൈസ് പ്രസിഡന്റും ജനറൽ മാനേജറുമായ മനു ശർമ്മ അറിയിച്ചു.
ഫോൺ ഇന്ത്യയുൾപ്പെടെ യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിലെ വിപണിയിലേക്കാണ് അവതരിപ്പിക്കുന്നത്. നേരത്തെ ഫോണിന്റെ നിർമാണം ഇന്ത്യയിൽ ഉണ്ടാകുമെന്ന് അഭ്യുഹങ്ങൾ നിലനിൽക്കുമ്പോഴാണ് അത് സ്ഥിരീകരിച്ചുകൊണ്ട് നത്തിങ്ങ് ബ്രാൻഡ് തന്നെ രംഗത്തെത്തിയത്. ഇന്ത്യൻ വിപണിയിൽ എത്തിക്കുന്ന ഫോണുകൾ ഇന്ത്യയിൽ തന്നെ നിർമിക്കുന്നതായിരിക്കുമെന്ന് നത്തിങ്ങ് ഇന്ത്യയുടെ വൈസ് പ്രസിഡന്റും ജനറൽ മാനേജറുമായ മനു ശർമ്മ അറിയിച്ചു.
തമിഴ് നാട്ടിൽ തന്നെയാണ് ഫോണുകൾ നിർമ്മിക്കുന്നത്. ഫോൺ ഇന്ത്യയിൽ തന്നെ നിർമിക്കുന്നതിനാൽ നിർമാതാക്കൾക്ക് കസ്റ്റംസ് ഡ്യൂട്ടിയും മറ്റ് ഇറക്കമതി ചിലവും ഉണ്ടാകാത്ത സാഹചര്യത്തിൽ നത്തിങ് ഫോൺ പ്രതീക്ഷിക്കുന്നതിൽ വില കുറഞ്ഞ് ലഭിക്കുമെന്നാണ് അനുമാനം.ഇന്ത്യൻ മാർക്കറ്റിൽ പിടിച്ച് നിൽക്കണമെങ്കിൽ മികച്ച ഫീച്ചേഴ്സുള്ള ഫോൺ വില കുറച്ച് അവതരിപ്പിക്കേണ്ടി വരും. അതു മനസിലാക്കിയാകും നിർമാതാക്കൾ ഫോണിന്റെ നിർമാണം ഇന്ത്യയിൽ തന്നെയാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഫോണിന്റെ വില നത്തിങ് ഔദ്യോഗികമായി പുറത്ത് വിട്ടില്ലെങ്കിലും ചില അഭ്യുഹങ്ങൾ പ്രകാരം ബ്രാൻഡിന്റെ ആദ്യ സ്മാർട്ട് ഫോണിന്റെ വില മിഡ് റേഞ്ച് വിഭാഗത്തിൽ പെടുമെന്നാണ്. പ്രധാനമായും മറ്റ് ബ്രാൻഡുകൾക്ക് വെല്ലുവിളിയാകുന്നത് നത്തിങ് ഫോൺ (1) ന്റെ ചിപ്പ് സെറ്റാണ്. സ്നാപ്ഡ്രാഗൺ 778 ജി പ്ലസ് ചിപ്പ്‌സെറ്റാണ് നത്തിങ് തങ്ങളുടെ ആദ്യ ഫോണിലൂടെ അവതരിപ്പിക്കുന്നത്. കൂടാതെ 8 ജിബി റാമിൽ അവതരിപ്പിക്കുന്ന ഫോണിന്റെ ഇന്റേണൽ മെമറി 128 ജിബിയാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.