500 മില്യൺ ഫേസ്ബുക്ക് (Facebook) അക്കൗണ്ടുകളുടെ വിവരങ്ങൾ ഓൺലൈനായി പുറത്ത് വിട്ടു. നിരവധി വർഷങ്ങളായിയുള്ള വിവരങ്ങളാണ് ഇപ്പോൾ ചോർന്നിരിക്കുന്നത്.  അതോടൊപ്പം തന്നെ ഫേസ്ബുക്കും മറ്റ് സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളും ജനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ അപകടവും അത് സുരക്ഷിതമല്ലെന്നതിന്റെ തെളിവും കൂടിയാനാണിത് ചൂണ്ടിക്കാട്ടുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹാക്കർമാർ ഒരു വെബ്‌സൈറ്റിലൂടെയാണ് (Website) വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. വിവരങ്ങൾ ചോർത്തിയ വിവരം ആദ്യമായി പുറത്ത് വിട്ടത് ബിസിനസ്സ് ഇൻസൈഡറാണ്. റിപ്പോർട്ടുകൾ അനുസരിച്ച് 106 രാജ്യങ്ങളിൽ നിന്നുള്ള 500 മില്യൺ  വിവരങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ഇതിൽ ആളുകളുടെ ഫോൺ നമ്പർ, പേര്, സ്ഥലം, ജനന തീയതി, ഇമെയിൽ അഡ്രസ് എന്നിവയെല്ലാം ഉൾപ്പെടും.


ALSO READ: Google Meet Offer: ഇനി ഒരു മണിക്കൂർ പരിധിയെ പേടിക്കേണ്ട, 24 മണിക്കൂറും ഗൂഗിൾ മീറ്റ് ഉപയോഗിക്കാം


വർഷങ്ങളായി സുരക്ഷാ പ്രശ്‍നങ്ങൾ പരിഹരിക്കാനായി ഫേസ്ബുക്ക് പരിശ്രമിച്ച് കൊണ്ടിരിക്കുകയാണ്. 2018 ൽ ഫോൺ നമ്പർ ഉപയോഗിച്ച് ഫേസ്ബുക്ക് അക്കൗണ്ട് കണ്ടെത്താനുള്ള ഫീച്ചർ ഫേസ്ബുക്ക് നിർത്തലാക്കിയിരുന്നു. എന്നാൽ അതിന് ശേഷവും ആളുകളുടെ അറിവോ സമ്മതമോ കൂടാതെ 87 മില്യൺ ആളുകളുടെ വിവരങ്ങളാണ് കംബ്രിഡ്ജ അനാലിറ്റിക്ക സ്വരൂപിച്ചത്.


ALSO READ: Smartphone: വെറും 3 സെക്കന്റിനുള്ളിൽ സ്മാർട്ട് ഫോൺ നിർമ്മിച്ച് ഈ ഭീമൻ കമ്പനി


2019ൽ ഒരു യുക്രേനിയൻ സെക്യൂരിറ്റി റിസേർച്ചർ ഒരു വെബ്‌സൈറ്റിൽ 267 മില്യൺ ആളുകളുടെ വിവരങ്ങൾ കണ്ടെത്തിയിരുന്നു. ഈ വിവരങ്ങളിൽ കൂടുതലും അമേരിക്കയിൽ (America) നിന്നുള്ള ആളുകളുടെതായിരുന്നു. എന്നാൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന വിവരങ്ങൾക്ക് ഇതുമായി ബന്ധമുണ്ടോയെന്ന് ഇനിയും വ്യക്തമായിട്ടില്ല.


ALSO READ: Budget Phone ൽ തരം​ഗമാകാൻ Samsung, ഉടൻ ഇന്ത്യയിലേക്ക് എത്തുന്ന 2 Samsung Budget Phone കളുടെ വിലയും ഫീച്ചറുകളും അറിഞ്ഞാൽ നിങ്ങൾ ഞെട്ടും


 ഈ വിവരങ്ങൾക്കിടയിൽ ആളുകൾ ഇപ്പോഴും ഉപയോഗിക്കുന്ന ഫോൺ നമ്പറും വിവരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ഇങ്ങനെ ഒരു പ്രശ്‌നം നിലനിൽക്കുന്നില്ലെന്നും 2019 ൽ തന്നെ പരിഹരിച്ചതാണെന്നുമാണ് ഫേസ്ബുക്ക് (Facebook)  അവകാശപ്പെടുന്നത്. ഈ വിവരങ്ങൾ തട്ടിപ്പുകൾക്കും വിവരങ്ങൾ ചോർത്താനും മറ്റും ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്‌ദ്ധർ ആശങ്കപ്പെടുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.