യൂടൂബിൻറെ (You Tube) ആദ്യ വീഡിയോക്ക് 16 വർഷം പിന്നിടുകയാണ്. ഒരു വീഡിയോയിൽ തുടങ്ങി ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും മികച്ച വീഡിയോ പ്ലാറ്റ്‌ഫോമായി യൂട്യൂബ് എത്തി നിൽക്കുന്നു. പുതുമയും ക്രിയാത്മയും നിറഞ്ഞ വീഡിയോ കണ്ടന്റുകളാണ് യൂടൂബിന്റെ ഈ വളർച്ചക്ക് കാരണം. ഇന്ന് 230 കോടി ഉപയോക്താക്കൾ ഉള്ള യൂട്യൂബിൽ ആദ്യമായി അപ്ലോഡുചെയ്ത വീഡിയോ ഏതെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?


COMMERCIAL BREAK
SCROLL TO CONTINUE READING

യൂട്യൂബ് സഹസ്ഥാപകൻ ജാവേദ് കരീം ആയിരുന്നു ആദ്യമായൊരു വീഡിയോ അപ്ലോഡ് ചെയ്തത്.  2005 ഏപ്രിൽ 23ന് അദ്ദേഹം കാലിഫോർണിയയിലെ സാൻ ഡീഗോ മൃഗശാല സന്ദർശിച്ചതിന്റെ വീഡിയോയായിരുന്നു (You Tube Video) പോസ്റ്റ് ചെയ്തത്. 19 സെക്കൻഡ് മാത്രം ദൈർഘ്യമുളള ഈ വീഡിയോ ജാവേദ് എന്ന് പേരുളള ചാനലിലൂടെയാണ് അപ്ലോഡ് ചെയ്തത്.


ALSO READ: BSNL ഉപഭോക്തക്കളുടെ ശ്രദ്ധയ്ക്ക് : നിങ്ങൾക്ക് KYC വിവരങ്ങൾ ചോദിച്ച് മെസേജുകൾ വരും, കാരണം ഇതാണ്


ഇതുവരെ 16 കോടിയിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിട്ടുള്ളത്. 75 ലക്ഷത്തോളം ലൈക്കുകളും രണ്ടു ലക്ഷത്തിനടുത്ത് ഡിസ്ലൈക്കുകളും 1.1 കോടി കമന്റുകളും ഈ വിഡിയോയ്ക്കുണ്ട്. 'മി അറ്റ് ദ സൂ' എന്നാണ് അദ്ദേഹം വീഡിയോയ്ക്ക് പേര് നൽകിയത്. ഈ വീഡിയോയ്ക്ക് ശേഷം മറ്റൊരു വീഡിയോ പോലും ഈ ചാനലിൽ പിന്നീട് വന്നിട്ടില്ലെങ്കിലും ഏറെ അത്ഭുതകരമായ കാര്യം എന്തെന്നാൽ നിശ്ചലമായി കിടക്കുന്ന ഈ യൂട്യൂബ് ചാനലിന് 18 ലക്ഷം സബ്‌ക്രൈബേഴ്‌സ് ഉണ്ട് എന്നതാണ് .


ALSO READ: Motorola Moto G60, Moto G40 Fusion: റെഡ്മി നോട്ട് 10, റിയൽ മി 8 സീരീസുകളെ കടത്തിവെട്ടാൻ Moto G60 യും Moto G40 ഫ്യൂഷനും ഇന്ത്യയിലെ


2005 ഫെബ്രുവരി 14നാണു യൂട്യൂബ് ആദ്യമായി തുടങ്ങിയത്. സീറ്റീവ് ഷെൻ, ചാഡ് ഹർലി, ജാവേദ് കരിം എന്നീ മൂന്നു ചെറുപ്പക്കാർ ചേർന്നായിരുന്നു ഈ സംരംഭത്തിന് തുടക്കമിട്ടത്. പേയ്പാൽ കമ്പനിയുടെ മുൻ ജീവനക്കാരായിരുന്നു ഇവർ. ഡിസംബറായപ്പോഴേക്കും 20 ലക്ഷം വീഡിയോ കാഴ്ചക്കാർ യൂട്യൂബിനുണ്ടായി. തൊട്ടടുത്ത വർഷം ഇത് അഞ്ച് ഇരട്ടിയായി മാറി.


ALSO READ: Oppo A54: റെഡ്‌മിയുടെയും വിവോയുടെയും ബജറ്റ് ഫോണുകളെ കടത്തി വെട്ടാൻ ഒപ്പോയുടെ പുത്തൻ ഫോൺ ഇന്ത്യയിലെത്തി


 എന്നാൽ പിന്നീട് തങ്ങളുടെ കൈയിലെ സൗകര്യങ്ങൾ വച്ച്‌ യൂട്യൂബ് നടത്തുക പ്രാവർത്തികമല്ലെന്നു മനസ്സിലാക്കിയ സ്ഥാപകർ കമ്ബനി ഗൂഗിളിനു (google) കൈമാറുകയായിരുന്നു. ഇന്നത് 230 കോടി ഉപയോക്താക്കളിലെത്തി നിൽക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.