Motorola Moto G60, Moto G40 Fusion: റെഡ്മി നോട്ട് 10, റിയൽ മി 8 സീരീസുകളെ കടത്തിവെട്ടാൻ Moto G60 യും Moto G40 ഫ്യൂഷനും ഇന്ത്യയിലെത്തി

108 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും 120 Hz ഡിസ്‌പ്ലേയും  ആണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.

Written by - Zee Malayalam News Desk | Last Updated : Apr 20, 2021, 03:41 PM IST
  • മോട്ടോറോളയുടെ ഏറ്റവും പുതിയ ഫോണുകളായ Moto G60 യും Moto G40 ഫ്യൂഷനും ഇന്ത്യയിൽ അവതരിപ്പിച്ചു.
  • 108 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും 120 Hz ഡിസ്‌പ്ലേയും ആണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.
  • Moto G60 ഫോണിന്റെ വില 17,999 രൂപയാണ്
  • Moto G60 യ്ക്ക് 6.8 ഇഞ്ച് ടോൾ ഡിസ്‌പ്ലേയും 120 Hz റിഫ്രഷ് റേറ്റുമാണുള്ളത്.
Motorola Moto G60, Moto G40 Fusion: റെഡ്മി നോട്ട് 10, റിയൽ മി 8 സീരീസുകളെ കടത്തിവെട്ടാൻ Moto G60 യും Moto G40 ഫ്യൂഷനും ഇന്ത്യയിലെത്തി

New Delhi: മോട്ടോറോളയുടെ ഏറ്റവും പുതിയ ഫോണുകളായ Moto G60 യും Moto G40 ഫ്യൂഷനും ഇന്ത്യയിൽ അവതരിപ്പിച്ചു. അമേരിക്കൻ കമ്പനിയായ മോട്ടോയുടെ ജി സീരിസിൽ ഉൾപ്പെട്ട ഫോണുകളാണ് Moto G60 യും Moto G40 ഫ്യൂഷനും. 108 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും 120 Hz ഡിസ്‌പ്ലേയും  ആണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. 108 മെഗാപിക്സൽ പ്രധാന ക്യാമറകൾ നൽകുന്ന റെഡ്മി നോട്ട് 10, റിയൽ മി 8 സീരീസുകൾക്ക് കനത്ത വെല്ലുവിളിയായി ആണ് ഫോണുകൾ എത്തുന്നത്.

Moto G60 ആകെ ഒരു വേരിയന്റ് ആയി ആണ് എത്തുന്നത്. ഫോണിന്റെ വില 17,999 രൂപയാണ് ഇപ്പോൾ ഫോൺ ഐസിഐസിഐ ബാങ്കിന്റെ കാർഡുകൾ ഉപയോഗിച്ച് 16,499 രൂപയ്ക്ക് ലഭ്യമാണ് . ഏപ്രിൽ 27 മുതൽ ഫ്ലിപ്‌കാർട്ടിൽ ഫോൺ വില്പനയ്‌ക്കെത്തും. Moto G40 ഫ്യൂഷന് ൿക്കെ 2 വാരിയന്റുകളാണ് ഉള്ളത്. അതിൽ 4 ജിബി റാം 64 ജിബി സ്റ്റോറേജുമുള്ള ഫോണിന്റെ വില 13,999 രൂപയാണ്.   6 ജിബി റാം 128 ജിബി സ്റ്റോറേജുമുള്ള ഫോണിന്റെ 15,999 രൂപയാണ്.  ഫോൺ മെയ് 1 മുതൽ ഫ്ലിപ്‌കാർട്ടിൽ വില്പനയ്‌ക്കെത്തും. 

ALSO READ: Oppo A54: റെഡ്‌മിയുടെയും വിവോയുടെയും ബജറ്റ് ഫോണുകളെ കടത്തി വെട്ടാൻ ഒപ്പോയുടെ പുത്തൻ ഫോൺ ഇന്ത്യയിലെത്തി

ഫോൺ ആകെ 2 നിറങ്ങളിലാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ഡൈനാമിക് ഗ്രേ, ഫ്രോസ്റ്റഡ് ഷാംപെയ്ൻ എന്നീ നിറങ്ങളിലാണ് ഫോൺ വില്പനയ്ക്ക് എത്തുന്നത്. ഫ്ലിപ്‌കാർട്ടിൽ (Flipkart) മാത്രമാണ് ഫോൺ വില്പനയ്ക്ക് എത്തുന്നത്. ഫോണിയന്റെ ടീസറിൽ ഉൾപ്പെടാത്ത വിവരങ്ങൾ ഫ്ലിപ്പ്ക്കാർട്ടിലൂടെ ആദ്യം തന്നെ അവതരിപ്പിച്ചിരുന്നു. ലെനോവൊയൊപ്പം ചേർന്നാണ് മോട്ടറോള പുതിയ ഫോണുകൾ പുറത്തിറക്കുന്നത്.

ALSO READ: വെറും 329 രൂപയ്ക്ക് ലഭിക്കുന്നു 84 ദിവസത്തേക്കുള്ള അൺലിമിറ്റഡ് Internet! ഉടൻ റീചാർജ്ജ് ചെയ്യൂ

Moto G60 യ്ക്ക് 6.8 ഇഞ്ച് ടോൾ ഡിസ്‌പ്ലേയും (Display)  120 Hz റിഫ്രഷ് റേറ്റുമാണുള്ളത്. ഇത് കൂടാതെ 108 മെഗാപിക്സൽ റിയർ കാമറ ഫോണിന് ഉണ്ടാകും.മാത്രമല്ല ഫോണിന് 32 മെഗാപിക്സൽ പഞ്ച് ഹോൾ ഫ്രന്റ് ക്യാമറയും ഫോണിനുണ്ട്. ഫോണിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 732 ജി പ്രൊസസ്സറാണ് ഉപയോഗിച്ചിട്ടുള്ളത്. ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ 108 മെഗാപിക്സൽ പ്രൈമറി സെൻസർ കൂടാതെ 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറും 8 മെഗാപിക്സൽ മാക്രോ സെൻസറും ഉണ്ട്.

ALSO READ: Covid Vaccine Center:വാക്സിൻ എടുക്കാൻ അലഞ്ഞ് നടക്കേണ്ട സഹായിക്കാൻ ഗൂഗിളുണ്ട്

Moto G40യും Moto G60യ്ക്ക് സമാനമായ ഫോൺ തന്നെയാണ്. രണ്ട് ഫോണുകളും തമ്മിലുള്ള പ്രധാന വ്യത്യാസം അതിന്റെ ക്യാമറകൾ തന്നെയാണ്. മോട്ടോ ജി60 യുടെ പ്രധാന സെൻസർ 108 മെഗാപിക്സൽ ആയിരിക്കുമ്പോൾ മോട്ടോ ജി40 യുടെ പ്രധാന സെൻസർ 64 മെഗാപിക്സലാണ്. രണ്ട് ഫോണുകളിലും 6000 mAh ബാറ്ററി (Battery) തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. മാത്രമല്ല രണ്ട് ഫോണിന്റെയും ഓപ്പറേറ്റിങ് സിസ്റ്റം ആൻഡ്രോയ്‌ഡ്‌ 11 ആണ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News