Bengaluru : ബിഗ് ബില്യൺ ഡേയ്സ് സെയിൽ  (Big Billion Days Sale) അവസാനിച്ചതിന് പിന്നാലെ ബിഗ് ദീവാലി സെയിലുമായി (Big Diwali Sale) എത്തിയിരിക്കുകയാണ് ഇ കോമേഴ്‌സ് പ്ലാറ്റഫോമായ ഫ്ലിപ്പ്കാർട്ട്. ഇന്ന് മുതലാണ് സെയിൽ ആരംഭിക്കുന്നത്. എന്നാൽ ഫ്‌ളിപ്പ്ക്കാർട്ടിന്റെ പ്ലസ് അംഗങ്ങൾക്ക് ഇന്നലെ മുഹ്‌റ്‌ല തന്നെ സെയിൽ ലഭ്യമാകാൻ ആരംഭിച്ചിട്ടുണ്ട്. ഒക്ടോബർ 23 വരെ സെയിൽ തുടരുമെന്നാണ് ഫ്ലിപ്പ്ക്കാർട്ട് അറിയിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സെയിലിന്റെ ഭാഗമായി സ്മാർട്ട് ടിവികൾ, വീട്ടുപകരണങ്ങൾ, ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോണുകൾ എന്നിവയ്ക്കുൾപ്പടെ വിവിധ സാധനങ്ങൾക്ക് മികച്ച ഓഫറുകളാണ് ഫ്‌ളിപ്പ്ക്കാർട്ട് ഇപ്പോൾ നൽകുന്നത്. സൈലിൽ ഉലപ്പെടുത്തിയിട്ടുള വിവിധ ഡീലുകളുടെ വിവരങ്ങൾ ഫ്‌ളിപ്പ്ക്കാർട്ട് നേരത്തെ തന്നെ പുറത്ത് വിട്ടിരുന്നു.


ALSO READ: Snapchat : ഫേസ്ബുക്കിനും ഇൻസ്റാഗ്രാമിനും പിറകെ സ്നാപ്പ്ചാറ്റും പണിമുടക്കി


സ്മാർട്ട്ഫോണുകളിലെ ഓഫറുകൾ 


ഫ്‌ളിപ്പ്ക്കാർട്ടിൽ സെയിലിന്റെ ഭാഗമായി പോക്കോ എഫ് 3 ജിടി 25,999 രൂപയ്ക്ക് ലഭ്യമാക്കും. അതേസമയം, പോക്കോ എക്സ് 3 പ്രോ ബേസ് വേരിയന്റ് 16,999 രൂപയ്ക്ക് ലഭിക്കും. കൂടാതെ റിയൽമി ജിടി മാസ്റ്റർ എഡിഷൻ 21,999 രൂപയ്ക്കും ലഭ്യമാകും.  iPhone SE, iPhone 11, iPhone 12, iPhone 12 mini എന്നെ ഫോണുകൾക്കും മികച്ച ഓഫറുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ALSO READ: Realme GT Neo 2 : ഏറ്റവും മികച്ച ഗെയിമിങ് ഫോൺ ഇന്ത്യയിലെത്തി; റാം 19 ജിബി വരെ ; വില 31,999 രൂപ മുതൽ


ഇൻഫിനിക്സ് ഹോട്ട് 10 പ്ലേ സെയിലിന്റെ ഭാഗമായി  8,499 രൂപയ്ക്ക് ലഭിക്കുമെന്ന് ഫ്‌ളിപ്പ്ക്കാർട്ട് അറിയിച്ചിട്ടുണ്ട്. അതേസമയം മോട്ടോ ജി 40 ഫ്യൂഷൻ 12,999 രൂപയ്ക്ക് ലഭ്യമാക്കും. കൂടാതെ സാംസങ് ഗാലക്‌സി എഫ് 42 5 ജി വമ്പിച്ച വിലക്കിഴിവോട് കൂടി 17,999 രൂപയ്ക്ക് ഇപ്പോൾ  ഫ്‌ളിപ്പ്ക്കാർട്ടിൽ ലഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.


ALSO READ: BSNL Deepawali Offer: ഉപയോക്താക്കൾക്ക് ഉഗ്രന്‍ ദീപാവലി സമ്മാനവുമായി ബിഎസ്എൻഎൽ..!! ഉടന്‍ റീചാര്‍ജ് ചെയ്യൂ, കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടൂ


 


സ്മാർട്ട് ടിവികളിലെ ഓഫറുകൾ


സാംസങ് 50 ഇഞ്ച് നിയോ ക്യുഎൽഇഡി സ്മാർട്ട് ടിവി 30,999 രൂപയ്ക്ക് ലഭിക്കും. റിയൽമി 43 ഇഞ്ച് 4 കെ എൽഇഡി സ്മാർട്ട് ടിവി  ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ലഭിക്കുന്നത് 7,499 രൂപയ്ക്കാണ്. അതേസമയം ഷവോമിയുടെ 43 ഇഞ്ച് Mi 4X അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി 23,999 രൂപയ്ക്ക് ലഭ്യമാകും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.