BSNL Deepawali Offer: ഉപയോക്താക്കൾക്ക് ഉഗ്രന്‍ ദീപാവലി സമ്മാനവുമായി ബിഎസ്എൻഎൽ..!! ഉടന്‍ റീചാര്‍ജ് ചെയ്യൂ, കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടൂ

ഉപയോക്താക്കൾക്ക് ഒര്രു തകര്‍പ്പന്‍ ദീപാവലി സമ്മാനവുമായി BSNL. അതായത് നിങ്ങള്‍ സാധാരണ  റീ ചാര്‍ജ്  ചെയ്യുന്ന തുകയ്ക്ക്  കമ്പനി കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നു.   

Written by - Zee Malayalam News Desk | Last Updated : Oct 12, 2021, 05:06 PM IST
  • ഉപയോക്താക്കൾക്ക് ഒര്രു തകര്‍പ്പന്‍ ദീപാവലി സമ്മാനവുമായി BSNL.
  • നിങ്ങള്‍ സാധാരണ റീ ചാര്‍ജ് ചെയ്യുന്ന തുകയ്ക്ക് കമ്പനി കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നു.
BSNL Deepawali Offer: ഉപയോക്താക്കൾക്ക് ഉഗ്രന്‍ ദീപാവലി സമ്മാനവുമായി  ബിഎസ്എൻഎൽ..!!  ഉടന്‍ റീചാര്‍ജ് ചെയ്യൂ, കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടൂ

BSNL Deepawali Offer: ഉപയോക്താക്കൾക്ക് ഒര്രു തകര്‍പ്പന്‍ ദീപാവലി സമ്മാനവുമായി BSNL. അതായത് നിങ്ങള്‍ സാധാരണ  റീ ചാര്‍ജ്  ചെയ്യുന്ന തുകയ്ക്ക്  കമ്പനി കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നു.   

ഈ കാലയളവില്‍ നിങ്ങള്‍  റീ ചാര്‍ജ്  ചെയ്യുമ്പോള്‍ കൂടുതല്‍ ദിവസത്തെ വാലിഡിറ്റിയും  മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.  അതായത് ഇപ്പോള്‍ റീ ചാര്‍ജ് ചെയ്യുന്നതുവഴി നിങ്ങള്‍ക്ക് നിങ്ങളുടെ നിലവിലുള്ള പ്ലാനിന്‍റെ  വാലിഡിറ്റിയും  മറ്റ് ആനുകൂല്യങ്ങളും  ദീര്‍ഘിപ്പിക്കാം..  

Also Read: Jio Prepaid Plan: അടിപൊളി പ്ലാനുമായി ജിയോ, 999 രൂപയ്ക്ക് പ്രതിദിനം 3 GB Data

കമ്പനി നല്‍കുന്ന ഓഫര്‍ അനുസരിച്ച്  ഈ ഉത്സവ  റീ ചാര്‍ജിലൂടെ  നിങ്ങളുടെ നിലവിലുള്ള  പ്ലാനിന്‍റെ പ്രയോജനം  30 ദിവസം വരെ കൂടുതല്‍ ആസ്വദിക്കാം.  BSNL ന്‍റെ  ഈ ഉത്സവകാല ഓഫര്‍    2021 ഒക്ടോബർ 7 മുതൽ നവംബർ 8 വരെ  ലഭ്യമാണ്. 
 
അതേസമയം,  ഈ ഓഫര്‍ എല്ലാ പ്ലാനുകള്‍ക്കും ബാധകമല്ല.  ഏതൊക്കെ പ്ലാനുകള്‍ ഈ  ഓഫര്‍ ഉപയോഗിച്ച്  കൂടുതല്‍  ദിവസം ആസ്വദിക്കാം എന്ന് നോക്കാം.   ഈ ആനുകൂല്യം ലഭിക്കുന്ന ഏറ്റവും വിലകുറഞ്ഞ പ്ലാൻ 247 രൂപയുടെതാണ്‌. ഏറ്റവും ഉയർന്ന വിലയുള്ള പ്ലാൻ 1999 രൂപയുടെതും. 

Also Read: Reliance Jio vs Airtel vs VI : റീച്ചാർജിനൊപ്പം OTT സബ്സ്ക്രിപ്ഷൻ പ്ലാനുകളുമായി ടെലികോം കമ്പിനികൾ

BSNL ന്‍റെ ഈ പ്ലാനുകള്‍ക്ക് ഈ ഓഫര്‍ ബാധകമാണ്

BSNL-ന്‍റെ  ഉത്സവ ഓഫർ  247, 398, 499 രൂപയുടെ പ്ലാനുകള്‍ക്ക്   5 ദിവസത്തെ അധിക വാലിഡിറ്റി നൽകും, അതേസമയം 485 രൂപയ്ക്കും 499 രൂപയ്ക്കും പ്രതിദിനം 0.5 ജിബി, 1 ജിബി ഡാറ്റ അധികമായി ലഭിക്കും. 1999 രൂപയുടെ പ്ലാനിൽ നിങ്ങൾക്ക് 30 ദിവസത്തെ അധിക വാലിഡിറ്റി ലഭിക്കും.

BSNL 247 രൂപ പ്രീപെയ്ഡ് പ്ലാൻ  (BSNL 247 Prepaid plan) 

247 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ 50 ജിബി അതിവേഗ ഡാറ്റയുണ്ട്. ഡാറ്റ തീർന്നതിന് ശേഷം ഡാറ്റ വേഗത 80 Kbps ആയി കുറയും. ബിഎസ്എൻഎൽ ട്യൂൺസ്, ഇറോസ് നൗ സ്ട്രീമിംഗ് ആനുകൂല്യങ്ങൾക്കൊപ്പം പരിധിയില്ലാത്ത കോളുകളും പ്രതിദിനം 100 SMS ഏയ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു.  വാലിഡിറ്റി  35 ദിവസമായിരിക്കും.

Also Read: നെറ്റ്വർക്ക് പണി മുടിക്കയിതിന് പരിഹാരവുമായി Jio, എല്ലാവർക്കും രണ്ട് ദിവസത്തെ സൗജന്യ Jio Unlimited Plan

BSNL 398 രൂപ പ്രീപെയ്ഡ് പ്ലാൻ   (BSNL 398 Prepaid plan) 

398 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത ഡാറ്റയും unlimited call നൽകുന്നു. ഈ പ്ലാൻ ഏത് നെറ്റ്‌വർക്കിലും പ്രതിദിനം 100 SMS നൽകുന്നു. പ്ലാനിന്‍റെ വാലിഡിറ്റി 35 ദിവസമായിരിക്കും.

BSNL 485 രൂപ പ്രീപെയ്ഡ് പ്ലാൻ     (BSNL 485 Prepaid plan)
 
485 രൂപ പ്ലാൻ പ്രതിദിനം 0.5 ജിബി ഡാറ്റ അധികമായി വാഗ്ദാനം ചെയ്യും, അതായത്  ഉപയോക്താക്കൾക്ക് പ്രതിദിനം മൊത്തം 3 ജിബി ഡാറ്റ മറ്റ് ആനുകൂല്യങ്ങൾക്കൊപ്പം ആസ്വദിക്കാൻ കഴിയും. 485 രൂപയുടെ പ്ലാൻ പരിധിയില്ലാത്ത വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്‌എംഎസും പരിധിയില്ലാത്ത ഡാറ്റയും വാഗ്ദാനം ചെയ്യുന്നു, 1.5 ജിബി ഡാറ്റ തീർന്നതിന് ശേഷം വേഗത 40 കെബിപിഎസായി കുറയും. 

BSNL 499 രൂപ പ്രീപെയ്ഡ് പ്ലാൻ   (BSNL 485 Prepaid plan)

BSNL ഉത്സവകാല ഓഫറിലൂടെ  ഇപ്പോൾ 499 രൂപയുടെ പ്ലാനിൽ പ്രതിദിനം 1 ജിബി ഡാറ്റ അധികമായി വാഗ്ദാനം ചെയ്യുന്നു. അതായത് 499 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഇപ്പോൾ 1.5 ജിബി പ്രതിദിന ഡാറ്റ 90 ദിവസത്തെ സാധുതയും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യും. ഈ പ്ലാനിൽ unlimited call സൗകര്യവുമുണ്ട്.

BSNL 1999 രൂപ പ്രീപെയ്ഡ് പ്ലാൻ    (BSNL 1999  Prepaid plan)

BSNL ന്‍റെ  1999 രൂപയുടെ പ്ലാനിന് 30 ദിവസത്തെ അധിക വാലിഡിറ്റി ഈ ഓഫറിലൂടെ ലഭിക്കും.   ഇതൊരു വാർഷിക പ്ലാന്‍ ആണ്.  അതിനാൽ അതിന്‍റെ  വാലിഡിറ്റി 365 ദിവസത്തിൽ നിന്ന് 395 ദിവസമായി ഉത്സവ ഓഫറുകളോടെ വർദ്ധിപ്പിക്കാം.   ഈ പ്ലാൻ പരിധിയില്ലാത്ത വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്‌എംഎസും സൗജന്യ പിആർബിടിയും കൂടാതെ അൺലിമിറ്റഡ് മ്യൂസിക്  മറ്റ്  ഓപ്‌ഷനും ഇറോസ് നൗ വിനോദ സേവനവും വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാൻ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് 600 ജിബി ഡാറ്റ ഉയർന്ന വേഗതയിൽ ആസ്വദിക്കാനാകും, അതിനുശേഷം വേഗത 80 കെബിപിഎസായി കുറയും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News