ഒരു സിം കാർഡ് വാങ്ങാൻ പോകുമ്പോഴെല്ലാം ഒരു ഐഡി പ്രൂഫ് ആവശ്യമാണ്. മിക്കവാറും പേരും ഇപ്പോൾ ഇതിനായി ആധാർ കാർഡാണ് നൽകുന്നത്. ഇതിനുശേഷം മാത്രമേ ടെലികോം കമ്പനി ഞങ്ങളുടെ സിം ആക്ടിവേറ്റ് ആക്കൂ. ഇത്തരത്തിൽ ഒരു വ്യക്തിയുടെ പേരിൽ നിരവധി സിമ്മുകൾ ഉണ്ടാവുന്നതും ഉടമ ഇത് ശ്രദ്ധേക്കാതെയും പോകുകയും ചെയ്യുന്നത് പതിവാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

പലപ്പോഴും ഈ സിമ്മുകൾ ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.അത് കൊണ്ട് തന്നെ നിങ്ങളുടെ ആധാർ കാർഡ് ഉപയോഗിച്ച് എടുത്ത എത്ര സിമ്മുകൾ ആക്ടീവായി ഉണ്ടെന്ന് പരിശോധിക്കണം.അത് എങ്ങനെ പരിശോധിക്കാമെന്ന് നോക്കാം


ഒരു ആധാറിൽ എനിക്ക് എത്ര സിമ്മുകൾ ലഭിക്കും?


ടെലികോം ഡിപ്പാർട്ട്‌മെന്റിൻറെ നിയമ പ്രകാരം ഒരു ആധാർ കാർഡ് ഉപയോഗിച്ച്  9 സിമ്മുകൾ വരെ എടുക്കാം. കൂടാതെ നിങ്ങൾക്ക് ഒരു സമയം 6 സിം കാർഡുകൾ വരെ ഉപയോഗിക്കാം. ഇനി നിിങ്ങളുടെ ആധാറിൽ എത്ര സിമ്മുകൾ സജീവമാണെന്ന് പരിശോധിക്കാം.


ALSO READ: Nothing Phone: നത്തിങ്ങ് ഫോണിന് ഇന്ത്യയിൽ എത്ര രൂപ? അറിയേണ്ടത് വില മാത്രം?


ടെലികോം പോർട്ടൽ


ടെലികോം ഡിപ്പാർട്ട്‌മെന്റിന്റെ പോർട്ടൽ സന്ദർശിച്ച്  എത്ര സിമ്മുകൾ സജീവമാണെന്ന് നിങ്ങൾക്ക് എളുപ്പത്തിൽ പരിശോധിക്കാം. ഇതോടൊപ്പം ലിസ്റ്റിൽ വ്യാജ സിം കണ്ടെത്തിയാൽ അത് ബ്ലോക്ക് ചെയ്യാനും സാധിക്കും. ഉപയോഗത്തിലില്ലാത്തതും ആധാറിൽ നിന്ന് അത് നീക്കം ചെയ്യാൻ ആഗ്രഹിക്കുന്നതുമായ സിമ്മും ഒഴിവാക്കാം. ടെലികോം അനലിറ്റിക്സ് ഫോർ ഫ്രോഡ് മാനേജ്മെന്റ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ (TAFCO) എന്നതാണ് ഇതിനായുള്ള പോർട്ടൽ.


ALSO READ : Nothing Phone 1 Pre- Ordering : നത്തിങ് ഫോൺ (1) ന്റെ പ്രീ ഓർഡർ പാസ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ


പരിശോധിക്കേണ്ട വിധം


1. ആദ്യം https://www.tafcop.dgtelecom.gov.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
2. നിങ്ങളുടെ ആധാർ നമ്പർ ഇവിടെ നൽകുക. മൊബൈലിൽ OTP വരും, അതും ഇവിടെ നൽകണം.
3. OTP നൽകിയ ശേഷം, ആധാറുമായി ലിങ്ക് ചെയ്ത സിമ്മിന്റെ ലിസ്റ്റ് നിങ്ങളുടെ മുന്നിൽ തുറക്കും.
4. മറുവശത്ത്, അനധികൃത നമ്പർ കണ്ടെത്തിയാൽ, അത് തടയാനും കഴിയും.


 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.