ലണ്ടൻ ആസ്ഥാനമായ ഉപഭോക്തൃ ടെക് ബ്രാൻഡ് കമ്പനി നതിംഗ് അവരുടെ ആദ്യ സ്‌മാർട്ട്‌ഫോൺ നതിംഗ് ഇന്ന് (ജൂലൈ 12)-ഇന്ത്യയിൽ അവതരിപ്പിക്കും. ഇന്ത്യൻ സമയം രാത്രി 8.30-ന് ഫോൺ ലോഞ്ച് നിങ്ങൾക്ക് കാണാൻ കഴിയും. മറ്റ് ഫോണുകളിൽ നിന്നും വ്യത്യസ്തമായി സുതാര്യമായ ബാക്ക് കവറും. മികച്ച ഇലുമിനേറ്റിങ്ങ് ഡിസൈനും ഫോണിന് ഒരു പ്രീമിയം ലുക്ക് ആൻ ഫീൽ നൽകുന്നതായാണ് ടെക് റിവ്യൂവർമാർ പറയുന്നത്.
റിംഗ്‌ടോണിനും ചാർജിംഗിനും ഇടയിൽ പ്രകാശിക്കുന്ന ലൈറ്റ്നിങ്ങ് സ്ട്രിപ്പുകൾ ആണ് ഫോണിൻെ ആകർഷണീയത്. ഡ്യുവൽ റിയർ ക്യാമറ ഫെസിലിറ്റിയിൽ ആണ് ഫോൺ എത്തുന്നത്.
Also Read: Nothing Phone 1 Pre- Ordering : നത്തിങ് ഫോൺ (1) ന്റെ പ്രീ ഓർഡർ പാസ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ
Nothing Phone expected specifications
'ഗ്ലിഫ് ഇന്റർഫേസ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുതിയ സംവിധാനമാണ് ഫോണിൻറെ സ്പെസിഫിക്കേഷനുകളിൽ ഒന്ന്.ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 778+ പ്രോസസറും വയർലെസ് ചാർജിംഗും ഫോണിന് കരുത്ത് പകരുന്നു.Android 12 അടിസ്ഥാനമാക്കിയുള്ള കസ്റ്റം ഒഎസ് ആയിരിക്കും ഫോണിന് എന്നാണ് സൂചന എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല.
120Hz റീ ഫ്രഷ് റേറ്റിൽ AMOLED ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.കൂടാതെ, 33W ചാർജിംഗ് സാങ്കേതികവിദ്യയും 4,500mAh ബാറ്ററിയും ഫോണിന് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.ഫിംഗർപ്രിന്റ് സെൻസറും ഫോണിന് ലഭിക്കുമെന്നും സൂചനകളുണ്ട്.
Also Read: Elon Musk പറഞ്ഞതിന് പിന്നാലെ, ഇന്ത്യക്കാർ കൂട്ടത്തോടെ സിഗ്നലിലേക്ക്
Nothing Phone expected Price
ഇന്ത്യയിൽ നഥിംഗ് ഫോണിന്റെ വില ഏകദേശം 30,000 രൂപയായിരിക്കുമെന്നാണ് കരുതുന്നത്.എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡിന് ഉപഭോക്താക്കൾക്ക് 2,000 രൂപ കിഴിവ് ലഭിക്കും. ഇത് ഫുൾ പെയ്മൻറ് ഓപ്ഷനുകൾക്ക് മാത്രമായിരിക്കും ഡിസ്‌കൗണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...