ന്യൂഡൽഹി: ഫ്രീ സ്ട്രീമിങ്ങിൽ നെറ്റ്ഫ്ലിക്സ് ഇന്ത്യയെ കടത്തിവെട്ടി ആമസോൺ പ്രൈ വീഡിയോ ഇന്ത്യ. നെറ്റ്ഫ്ലിക്സ് തുടക്കിമിട്ട രണ്ട് ദിവസത്തെ സൗജന്യ സ്ട്രീമിങിനെ പിന്തുടർന്ന് ആമസോൺ 30 ദിവസത്തേക്ക് ഫ്രീ സ്ട്രീമിങ് സൗകര്യമൊരുക്കുന്നത്. മൊബൈയിൽ കണക്ഷൻ മേഖലയിലായിരുന്നു നേരത്തെ ഇതുപോലെ സൗജന്യ സേവനങ്ങൾ നൽകി ഉപഭേക്താക്കളെ സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോൾ ഓടിടി മേഖലയും ഇതെ മാർക്കറ്റിങ് തന്ത്രമാണ് ഉപയോ​ഗിച്ച് തുടങ്ങിയിരിക്കുന്നത്. 



COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Dark Web ൽ ഇന്ത്യയിലെ 70 ലക്ഷം ക്രെഡിറ്റ്-ഡെബിറ്റ് കാ‌ർഡുകളുടെ വിവരങ്ങൾ ചോ‌ർന്നു


ആമസോൺ പ്രൈ (Amazon Prime Video) തങ്ങളുടെ പുതിയ പരസ്യത്തിലാണ് തങ്ങളുടെ സൗജന്യ സ്ട്രീമിങ്ങിനെ കുറിച്ച് അറിയിച്ചത്. എന്തിന് വെറും 2 ദിവസത്തേക്ക് ചിൽ ചെയ്യുന്ന് 30 ദിവസത്തേക്ക് ആമസോൺ പ്രൈ വീഡിയോ ഫ്രീ ട്രയൽ ആരംഭിക്കുയെന്ന കുറപ്പിലൂടെയാണ് പ്രൈം തങ്ങളുടെ എതിരാളിയായ നെറ്റിഫ്ലെക്സിനെ (Netflix) മറികടക്കാൻ ശ്രമിക്കുന്നത്.  നെറ്റ്ഫ്ലിക്സിന്റെ 2 ദിവസത്തെ ഫ്രീ സ്ട്രീം ഫെസ്റ്റുവലിനെ മലർത്തിയടിക്കാനാണ് പ്രൈമിന്റെ ലക്ഷ്യം. ഫെസ്റ്റ ഇല്ല ഫാക്ട്സ് എന്ന കുറിപ്പിലും ആമസോൺ പ്രൈം ട്വീറ്റ് ചെയ്തിട്ടുണ്ട്. 



Also Read: വെറും 500 രൂപ മാത്രം നിക്ഷേപമുള്ള ഈ 5 സ്കീമുകൾ നിങ്ങളെ സമ്പന്നരാക്കും


ഡിസംബർ 5, 6 തീയതികളിലായിരുന്നു നെറ്റ്ഫ്ലിക്സിന്റെ സൗജന്യ സ്ട്രീമിങ് നടന്നത്. ഇതുപോലെ ആയിരുന്നു ജിയോ (Jio) തങ്ങളുടെ സൗജന്യ സേവനത്തിലൂടെ ഉപഭോക്താക്കളെ നേടിയെടുത്തത്. ഈ മാർക്കറ്റിങ് തന്ത്രത്തിലൂടെയാണ് ജിയോ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ദാതക്കളായത്.


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy