794 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടക്കുന്ന  ഈ ആകാശ വിസ്മയം  The Great Conjunction ആഘോഷമാക്കി Google...


COMMERCIAL BREAK
SCROLL TO CONTINUE READING

Google ഹോം പേജില്‍  പ്രത്യേക Doodle ആണ് തയ്യാറാക്കിയിരിയ്ക്കുന്നത്.  Doodleന്‍റെ  തീം  ഡിസംബര്‍ 21നു നടക്കുന്ന  വ്യാഴം (Jupiter), ശനി (Saturn) ഗ്രഹങ്ങളുടെ അപൂര്‍വ്വ സംഗമം ആണ്. 


വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രിയും ദൈർഘ്യമേറിയ ദിവസമാണ് വിന്റർ സോളിറ്റിസ് (Winter Solstice). ഈ വർഷം, ഡിസംബർ 21 നാണ് ഈ ദിവസം വരുന്നത്.  ഈ ദിവസ൦ തന്നെയാണ്  'ഗ്രേറ്റ് കണ്‍ജങ്ഷന്‍  '  (The Great Conjunction 2020) എന്ന പ്രതിഭാസവു൦ ഉണ്ടായിരിക്കുന്നത്.  വ്യാഴവും ശനിയും പരസ്പരം കൂടിച്ചേർന്ന് ഒരു 'ഇരട്ട ഗ്രഹ'മായി മാറുന്ന രീതിയിലുള്ള  പ്രതിഭാസം  അല്പ സമയത്തേയ്ക്ക് മാനത്ത് കാണുവാന്‍ സാധിക്കും. 


794 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടക്കുന്ന  ഈ ആകാശ വിസ്മയം തെക്കുപടിഞ്ഞാറന്‍ സന്ധ്യാമാനത്ത് നഗ്‌നനേത്രങ്ങള്‍കൊണ്ട് കാണാം.  ഡിസംബര്‍ 21നു വൈകുന്നേരം  6.30-7.30 വരെയാണ് ഈ പ്രതിഭാസം കാണുവാന്‍ സാധിക്കുന്നത്‌. 


വ്യാഴം (Jupiter), ശനി (Saturn) ഗ്രഹങ്ങളുടെ അപൂര്‍വ്വ കൂടിക്കാഴ്ച,  The Great Conjunction ഏറെ ആകാംഷയോടെയാണ്  വാന നിരീക്ഷകര്‍ കാത്തിരിയ്ക്കുന്നത്‌.  ഭൂമിയില്‍നിന്ന് നോക്കുമ്പോള്‍ വ്യാഴവും   ശനിയും  ഇരട്ടഗ്രഹം പോലെ ഇന്ന് മാനത്ത് ദൃശ്യമാവും. 


Also read: The Great Conjunction 2020: വ്യാഴം, ശനി ഗ്രഹങ്ങളുടെ അപൂര്‍വ്വ കൂടിക്കാഴ്ച ഇന്ന്


സൗരയൂഥത്തിലെ വളരെ  പതുക്കെ സഞ്ചരിക്കുന്ന രണ്ട് ഗ്രഹങ്ങളായ വ്യാഴവും ശനിയും തമ്മിലുള്ള സംഗമം ഭൂമിയില്‍നിന്ന്  ദൃശ്യമാകുന്നത് അപൂര്‍വമാണ്. അതുകൊണ്ടാണ് വ്യാഴം-ശനി സംഗമത്തെ മഹാഗ്രഹസംഗമം, The Great Conjunction എന്ന് വിശേഷിപ്പിക്കുന്നത്.


Alos read: ആകാശ വിസ്മയങ്ങള്‍കൊണ്ട് നിറഞ്ഞ 2020!!


ഈ പ്രതിഭാസം അവസാനമായി ഭൂമിയില്‍ നിന്ന് ദൃശ്യമായത് 1226ലാണ്.  1623ല്‍ ഇതുപോലെ ഇരുഗ്രഹങ്ങളും അടുത്തുവന്നിരുന്നെങ്കിലും ശനി സൂര്യന് സമീപം വന്നതിനാല്‍ ഭൂമിയില്‍ ദൃശ്യമായിരുന്നില്ല.  അടുത്ത  മഹാഗ്രഹസംഗമം കാണാന്‍ 60 വര്‍ഷം കാത്തിരിക്കണം. അതായത്  2080 മാര്‍ച്ച് മാസത്തിലാണ് ഈ പ്രതിഭാസം വീണ്ടും ഭൂമിയില്‍ നിന്നും ദൃശ്യമാവുക.


Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ  ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy