അത്യപൂര്‍വമായ ആകാശ വിസ്മയം ഇന്ന്.... സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴവും രണ്ടാം സ്ഥാനത്തുള്ള ശനിയും ഭൂമിയുടെ നേര്‍രേഖയില്‍ ദൃശ്യമാകുന്ന അത്ഭുത പ്രതിഭാസമാണ് ഇന്ന് നടക്കുക......
അത്ഭുത പ്രതിഭാസങ്ങള്‍ പലതും ആകാശത്ത് സംഭവിക്കാറുണ്ട് എങ്കിലും വ്യാഴം (Jupiter), ശനി (Saturn) ഗ്രഹങ്ങളുടെ അപൂര്‍വ്വ കൂടിക്കാഴ്ച, The Great Conjunction ഏറെ ആകാംഷയോടെയാണ് വാന നിരീക്ഷകര്‍ കാത്തിരിയ്ക്കുന്നത്. ഭൂമിയില്‍നിന്ന് നോക്കുമ്പോള്‍ വ്യാഴവും ശനിയും ഇരട്ടഗ്രഹം പോലെ ഇന്ന് മാനത്ത് ദൃശ്യമാവും.
794 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടക്കുന്ന ഈ ആകാശ വിസ്മയം തെക്കുപടിഞ്ഞാറന്‍ സന്ധ്യാമാനത്ത് നഗ്‌നനേത്രങ്ങള്‍കൊണ്ട് കാണാം. ഡിസംബര്‍ 21നു വൈകുന്നേരം 6.30-7.30 വരെയാണ് ഈ പ്രതിഭാസം കാണുവാന്‍ സാധിക്കുന്നത്.
ദക്ഷിണഅയനാന്ത ദിനമായ (സൂര്യന്‍ എറ്റവും തെക്കുഭാഗത്തായി കാണപ്പെടുന്ന ദിവസം) ഡിസംബര്‍ 21നാണ് ഇത്തവണ ഗ്രഹസംഗമവും (The Great Conjunction)നടക്കുന്നത്. തിങ്കളാഴ്ച സൂര്യാസ്തമയത്തിന് ശേഷം ആദ്യം കാണുവാന്‍ സാധിക്കുന്നത് വ്യാഴമായിരിക്കും. പിന്നീട് നേരം ഇരുട്ടുന്നതോടെ വ്യാഴത്തിന്‍റെ തിളക്കം കൂടിക്കൂടി വരും. ക്രമേണ തൊട്ടടുത്തുള്ള ശനി ഗ്രഹത്തെയും നഗ്ന നേത്രങ്ങള്‍കൊണ്ട് കാണുവാന്‍ സാധിക്കും...
തെക്കുപടിഞ്ഞാറന്‍ മാനം നന്നായി കാണാവുന്നതും ഇരുട്ടുനിറഞ്ഞതുമായ സ്ഥലത്ത് സൂര്യാസ്തമയത്തോടെ എത്തിച്ചേര്‍ന്നാല്‍ ഈ കാഴ്ച നന്നായി ആസ്വദിക്കാന സാധിക്കുമെന്ന് വാന നിരീക്ഷകര്‍ പറയുന്നു.
സൗരയൂഥത്തിലെ വളരെ പതുക്കെ സഞ്ചരിക്കുന്ന രണ്ട് ഗ്രഹങ്ങളായ വ്യാഴവും ശനിയും തമ്മിലുള്ള സംഗമം ഭൂമിയില്‍നിന്ന് ദൃശ്യമാകുന്നത് അപൂര്‍വമാണ്. അതുകൊണ്ടാണ് വ്യാഴം-ശനി സംഗമത്തെ മഹാഗ്രഹസംഗമം, The Great Conjunction എന്ന് വിശേഷിപ്പിക്കുന്നത്.
ഈ പ്രതിഭാസം അവസാനമായി ഭൂമിയില്‍ നിന്ന് ദൃശ്യമായത് 1226ലാണ്. 1623ല്‍ ഇതുപോലെ ഇരുഗ്രഹങ്ങളും അടുത്തുവന്നിരുന്നെങ്കിലും ശനി സൂര്യന് സമീപം വന്നതിനാല്‍ ഭൂമിയില്‍ ദൃശ്യമായിരുന്നില്ല. അടുത്ത മഹാഗ്രഹസംഗമം കാണാന്‍ 60 വര്‍ഷം കാത്തിരിക്കണം. അതായത് 2080 മാര്‍ച്ച് മാസത്തിലാണ് ഈ പ്രതിഭാസം വീണ്ടും ഭൂമിയില്‍ നിന്നും ദൃശ്യമാവുക.
Also read: ആകാശ വിസ്മയങ്ങള്‍കൊണ്ട് നിറഞ്ഞ 2020!!
സൂര്യനെ പരിക്രമണം ചെയ്യാന്‍ വ്യാഴം 11.86 ഭൗമവര്‍ഷവും ശനി 29.4 ഭൗമ വര്‍ഷവും എടുക്കും. അതിനാല്‍ ഓരോ 19.85 ഭൗമവര്‍ഷത്തിലും ഇവ രാത്രി ആകാശത്ത് പരസ്പരം കടന്നുപോകുന്നു. എന്നാല്‍, ഭൂമിയുടെയും വ്യാഴത്തിന്‍റെയും ശനിയുടെയും പാതകള്‍ തമ്മിലുള്ള ചരിവ് മൂലം അവ പലപ്പോഴും ഒരു നേര്‍രേഖയില്‍ വരുകയില്ല. അതിനാലാണ് ഈ പ്രതിഭാസം എല്ലാ 20 വര്‍ഷങ്ങളിലും സംഭവിക്കുന്നുണ്ട് എങ്കിലും ഭൂമിയില്‍നിന്നും കാണുവാന്‍ സാധിക്കാത്തത്.
Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy