റഷ്യയിൽ ഇന്നാരംഭിക്കുന്ന ഫുട്ബോൾ മാമാങ്കത്തിൽ പങ്കാളിയായി ഗൂഗിളും. ലോകകപ്പിന്‍റെ കിക്കോഫ് പ്രമാണിച്ച് അടിപൊളി ഡൂഡിൽ ഒരുക്കിയാണ് ഗൂഗിൾ ലോകകപ്പിനെ വരവേറ്റത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകകപ്പില്‍ മത്സരിക്കുന്ന 32 രാജ്യങ്ങളിലെയും ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തിയാണ് ഡൂഡിൽ ഗൂഗിൾ രൂപകല്‍പന ചെയ്തിരിക്കുന്നത്. മത്സരം അവസാനിക്കുന്നത് വരെ എല്ലാ ദിവസവും ഓരോ ഡൂഡിലുകൾ അവതരിപ്പിക്കും.


ഫുട്ബോൾ എങ്ങനെയാണ് അവരവരുടെ രാജ്യത്തെ സ്വാധീനിച്ചിരിക്കുന്നതെന്നാകും ഓരോ ദിവസത്തെയും ഡൂഡിലിന്‍റെ പ്രമേയം. ഇന്ന് രാത്രി 8.30ന് ലാഷ്നിക്കി സ്റ്റേഡിയത്തിൽ  നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ റഷ്യ, സൗദി അറേബ്യയെ നേരിടും. 


ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കം റഷ്യയിലെ പതിനൊന്നു സിറ്റികളിലായി 12 സ്റ്റെഡിയങ്ങളിലായിട്ടാണ് നടത്തപ്പെടുന്നത്. തലാറി പേജ്, സെര്ജി ബ്രിൻ എന്നിവരാണ് 1998 ൽ ഗൂഗിൾ ഡൂഡിൽ ആദ്യമായി അവതരിപ്പിച്ചത്.