ഗൂഗിൾ ഹാംഗ്ഔട്ട്സ് പ്രവർത്തനം അവസാനിപ്പിക്കുന്നു; നിങ്ങളുടെ ഡാറ്റ സുരക്ഷിതമാക്കണം
ഗൂഗിൾ ചാറ്റ് ഫീച്ചർ അവതരിപ്പിച്ചത് 2020-ൽ ആണ്. അതിനുശേഷം ഗൂഗിൾ ഹാംഗ്ഔട്ടിൽ നിന്ന് ഗൂഗിൾ ചാറ്റിലേക്ക് മാറാൻ കമ്പനി ഉപയോക്താക്കളോട് സജസ്റ്റ് ചെയ്തിരുന്നു
ന്യൂഡൽഹി: അങ്ങിനെ ദീർഘകാലത്തിന് ശേഷം ഗൂഗിൾ തങ്ങളുടെ ഹാംഗ്ഔട്ട്സ് പ്ലാറ്റ്ഫോം സർവ്വീസ് അവസാനിപ്പിക്കുന്നു.പകരം തങ്ങളുടെ ഡിഫോൾട്ട് ചാറ്റ് ആപ്ലിക്കേഷനിലേക്ക് മാറ്റുമെന്നാണ് കമ്പനി പറയുന്നത്.നിങ്ങൾ Google Chat-ലേക്ക് മാറിയിട്ടില്ലെങ്കിൽ, 2022 നവംബർ 01-നകം നിങ്ങൾ ഗൂഗിൾ ചാറ്റിലേക്ക് മാറണം.
ഗൂഗിൾ ചാറ്റ് ഫീച്ചർ
ഗൂഗിൾ ചാറ്റ് ഫീച്ചർ അവതരിപ്പിച്ചത് 2020-ൽ ആണ്. അതിനുശേഷം ഗൂഗിൾ ഹാംഗ്ഔട്ടിൽ നിന്ന് ഗൂഗിൾ ചാറ്റിലേക്ക് മാറാൻ കമ്പനി ഉപയോക്താക്കളോട് സജസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഗൂഗിൾ ഹാംഗ്ഔട്ടുകളെ ഒഴിവാക്കുന്നതായും കമ്പനി പ്രഖ്യാപിച്ചു. താമസിയാതെ, Hangouts-ന്റെ Android, iOS വേർഷനുകൾ പ്രവർത്തനം നിർത്തും.
ALSO READ: Tecno Pova Neo 2 : വമ്പൻ ബാറ്ററിയുമായി ടെക്നോ പോവാ നിയോ 2 ഫോണുകൾ ഉടനെത്തും; അറിയേണ്ടതെല്ലാം
നിങ്ങൾക്ക് എന്ന് വരെ ഡാറ്റ ഡൗൺലോഡ് ചെയ്യാം
2022 നവംബർ 1 വരെ Hangouts-ലേക്കുള്ള ആക്‌സസ് ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചത്. ഇതിന് ശേഷം, ഉപയോക്താക്കളെ വെബ് ചാറ്റിലേക്ക് റീഡയറക്‌ടുചെയ്യും. 2023 ജനുവരി 1 വരെ Google Takeout വഴി ഉപയോക്താക്കൾക്ക് അവരുടെ ഡാറ്റ ഡൗൺലോഡ് ചെയ്യാം.
ഡാറ്റ ഡൗൺലോഡ് ചെയ്യാൻ
Hangouts-ൽ നിന്ന് നിങ്ങളുടെ ഡാറ്റ ഡൗൺലോഡ് ചെയ്യാൻ, ആദ്യം Google Takeout-ൽ പോയി നിങ്ങൾ Hangouts-ൽ ഉപയോഗിക്കുന്ന Google അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക. ഇവിടെ ലഭ്യമായ ആപ്പുകളിൽ Hangouts തിരഞ്ഞെടുത്ത് ബാക്കിയുള്ളവ മാറ്റുക.ഇതിനുശേഷം, നിങ്ങൾക്ക് എത്ര തവണ ബാക്കപ്പ് ഡൗൺലോഡ് ചെയ്യണമെന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
ALSO READ : Meesho : മീഷോയുടെ സൂപ്പർസ്റ്റോർ പ്രവർത്തനം നിർത്തി; തൊഴിൽ നഷ്ടമായത് 300 - ഓളം പേർക്ക്
നിങ്ങളുടെ എല്ലാ ഡാറ്റയും ഒറ്റയടിക്ക് ഡൗൺലോഡ് ചെയ്യാം. അതിനുശേഷം ഫയലിനെ തരം തിരിച്ച് എക്സ്പോർട്ട് ചെയ്യുക. ടേക്ക്ഔട്ട് പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് ഒരു ഇമെയിൽ ലഭിക്കും. അതിൽ നിങ്ങളുടെ ചാറ്റ് ഫയൽ ഉണ്ടാകും. ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കാൻ ഈ ഫയൽ ഡൗൺലോഡ് ചെയ്യുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...