Covid Vaccine Center:വാക്സിൻ എടുക്കാൻ അലഞ്ഞ് നടക്കേണ്ട സഹായിക്കാൻ ഗൂഗിളുണ്ട്
കോവിഡിൻറെ അതിവ്യാപനം നടക്കുന്ന യുഎസ്, കാനഡ, ഫ്രാന്‍സ്, ചിലെ, ഇന്ത്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലാണ് ഗൂഗിള്‍ മാപ്പ് വഴി കോവിഡ് വാക്‌സിന്‍ കേന്ദ്രങ്ങള്‍ കണ്ടുപിടിക്കാനുള്ള സേവനം ലഭ്യമാക്കുക
ന്യൂഡൽഹി : കോവിഡ് വാക്സിൻ (Covid Vaccine) എടുക്കുന്നത് എവിടെയാണന്ന് അന്വേഷിച്ച് നടക്കണ്ട. ഗൂഗിൾ നിങ്ങളെ സഹായിക്കും. വ്യാഴാഴ്ചയാണ് ഗൂഗിള്‍ ഈ പുതിയ സേവനം നല്‍കുന്നതായി പ്രഖ്യാപിച്ചത്. ഇനി നിങ്ങള്‍ നില്‍ക്കുന്നതിന് തൊട്ടടുത്ത് ഒരു കോവിഡ് 19 വാക്‌സിനേഷന്‍ കേന്ദ്രമുണ്ടോ എന്ന് കണ്ടുപിടിക്കാന്‍ ഗൂഗിള്‍ മാപ്പ് തുറന്ന് സെര്‍ച്ച് ചെയ്താല്‍ മതി.
ഗൂഗിൾ അസിസ്റ്റൻറ്,ഗൂഗിൾ സെർച്ച് എന്നിങ്ങനെ ഗൂഗിളിൻറെ (Google) എല്ലാ സേവനങ്ങളിലും സൌകര്യം ഏർപ്പെടുത്തുകയാണ് ലക്ഷ്യം.കോവിഡിൻറെ അതിവ്യാപനം നടക്കുന്ന യുഎസ്, കാനഡ, ഫ്രാന്‍സ്, ചിലെ, ഇന്ത്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലാണ് ഗൂഗിള്‍ മാപ്പ് വഴി കോവിഡ് വാക്‌സിന്‍ കേന്ദ്രങ്ങള്‍ കണ്ടുപിടിക്കാനുള്ള സേവനം ലഭ്യമാക്കുക.
വാക്സിൻ (Vaccine) അടിയന്തരമായി ആവശ്യമുള്ള രാജ്യങ്ങളില്‍ 2.5 ലക്ഷം ആളുകള്‍ക്ക് ഗൂഗിള്‍ സൗജന്യമായി വാക്‌സിന്‍ നല്‍കാനും ഗൂഗിള്‍ തീരുമാനിച്ചു. അതേസമയം കോവിഡ് വാക്സിൻ സംബന്ധിച്ച് കൂടുതൽ അപ്ഡേഷനുകൾ എല്ലാ ഭാഷകളിലും നടപ്പാക്കാനാണ് ഗൂഗിൾ ആലോചിക്കുന്നത്.
ALSO READ: Dating App: സ്പാർക്ക്ഡുമായി ഫേസ്ബുക്ക് എത്തുന്നു; തരംഗം ആകുമോ പുതിയ ഡേറ്റിങ് ആപ്പ്
സാങ്കേതികമായി ക്ലൌഡ് സ്റ്റോറേജ് വഴിയുള്ള വിർച്വൽ ഏജൻറ് എന്ന നിലയിലായിരിക്കും വാക്സിൻ കേന്ദ്രങ്ങൾക്കുള്ള ടൂൾ ഗൂഗിൾ എത്തിക്കുന്നത്. വാക്സിനേഷൻ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ഇതിൽ നിന്നും വ്യക്തമാക്കുമെന്നാണ് പുതിയ സംവിധാനത്തിൽ ഗൂഗിൾ വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.