Newdelhi: ദേശീയ സുരക്ഷ കണക്കിലെടുത്ത് രണ്ട് വർഷങ്ങൾക്ക് മുൻപ് രാജ്യത്ത് നിരോധിച്ച ആപ്പാണ് ടിക് ടോക്. സോഷ്യൽ മീഡിയ രം​ഗത്ത് വലിയ രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്നതിനിടെയായിരുന്നു ദേശീയ സുരക്ഷയുടെ പേരിൽ കേന്ദ്ര സർക്കാർ ടിക് ടോക്കിനെ നിരോധിച്ചത്. ടിക് ടോക്ക് ഉൾപ്പെടെ 58 ആപ്പുകളായിരുന്നു അന്ന് നിരോധിച്ചത്. ഇപ്പോഴിതാ ടിക് ടോക്കിൻരെ ഉപയോക്താക്കളായിരുന്നവർക്ക് പ്രതീക്ഷ നൽകുന്ന തരത്തിലുള്ള റിപ്പോർട്ടാണ് പുറത്തു വരുന്നത്. ടിക് ടോക് ഇന്ത്യയിലേക്ക് വീണ്ടും തിരിച്ചു വരാനുള്ള ശ്രമത്തിലാണെന്നാണ് റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യൻ കമ്പനിയുമായി കൈകോർത്ത് ബൈറ്റ് ഡാൻസ് രാജ്യത്തേക്ക് തിരിച്ചുവരാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു ഇന്ത്യൻ കമ്പനിയുമായി ചേരുന്നതോടെ കേന്ദ്ര സർക്കാർ നിയന്ത്രണം മറികടക്കാമെന്നും രാജ്യ സുരക്ഷ സംബന്ധിച്ച ആശങ്കകളിൽ നിന്ന് ഒഴിവാകാൻ കഴിയുമെന്നുമാണ് ബൈറ്റ് ഡാൻസിന്റെ പ്രതീക്ഷ. 


Also Read: Mahindra Scorpio-N: എസ്.യു.വികളുടെ ബി​ഗ് ഡാഡി, തരം​ഗമാകാൻ മഹീന്ദ്രയുടെ 'സ്കോർപിയോ എൻ' എത്തുന്നു


റിപ്പോർട്ടുകൾ പ്രകാരം മുംബൈ കേന്ദ്രമായ ഹിരാനന്ദാനി ഗ്രൂപ്പുമായി ബൈറ്റ് ഡാൻസ് ചർച്ചകൾ നടത്തി കഴിഞ്ഞു. യോട്ട ഇൻഫ്രാസ്ട്രക്ചർ സൊല്യൂഷൻസിന് കീഴിൽ ഡാറ്റാ സെന്റർ പ്രവർത്തനങ്ങൾ നടത്തി വരുന്ന സ്ഥാപനമാണ് ഹിരാനന്ദാനി ഗ്രൂപ്പ്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ കമ്പനിയുടെ ഏറ്റവും പുതിയ സംരംഭത്തിൽ 3,500 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് നീക്കം. ഇന്ത്യൻ കമ്പനിയുമായി കൈകോർത്ത് ഇന്ത്യയിലേക്ക് മടങ്ങിയെത്താൻ ശ്രമിക്കുന്ന വിവരം അനൗപചാരികമായി കേന്ദ്ര സർക്കാരെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. 


തിരിച്ചു വരാൻ ഒരുങ്ങുന്നതിനൊപ്പം തങ്ങളുടെ മുൻ ജീവനക്കാരെ വീണ്ടും നിയമിക്കാനും ബൈറ്റ് ഡാൻസ് ഉദ്ദേശിക്കുന്നുണ്ട്. ടിക് ടോക് ഇന്ത്യയിൽ വൻ മുന്നേറ്റം നടത്തിയിരുന്ന സമയത്ത് രണ്ടായിരത്തിലധികം ആളുകൾക്കാണ് രാജ്യത്ത് കമ്പനി ജോലി നൽകിയിരുന്നത്. ആപ്പ് നിരോധിച്ച സമയത്ത് ഭൂരിഭാ​ഗം ജീവനക്കാരെയും കമ്പനി പിരിച്ചുവിട്ടിരുന്നു. ചില ജീവനക്കാർക്ക് മറ്റ് ചുമതലകളും നൽകിയിരുന്നു. ബൈറ്റ് ഡാൻസ് അനൗദ്യോഗികമായി സമീപിച്ചതായും, അപേക്ഷ നൽകിയാൽ നിയമവിധേയമായി പരിശോധിച്ച് മറ്റ് കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നും സര്‍ക്കാര്‍ അധികൃതര്‍ പ്രതികരിച്ചതായി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.