New Delhi : രാജ്യത്ത് 5G സേവനത്തിലേക്ക് അടുക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട് സ്ഥലങ്ങളിൽ 5G യുടെ സങ്കേതികതയും സ്പെക്ട്രവും പരീക്ഷണം നടർത്താൻ കേന്ദ്ര കമ്മ്യൂണിക്കേഷൻ മന്ത്രാലയം (Ministry of Communications) ഇന്ത്യയിലെ ടെലികാം കമ്പനികളോട് ആവശ്യപ്പെട്ടു.



COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനോടകം രാജ്യത്ത് പ്രധാന ടെലികോ ദാതാക്കളായ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വി എന്നിവർ ഇന്ത്യയിൽ ഓട്ടോകെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ പരീക്ഷണം നടത്താനാണ് തീരുമാനമെടുത്തിരിക്കുന്നത്. നഗരം, ഗ്രമങ്ങൾ തുടങ്ങിയ വിവിധ പ്രദേശിങ്ങളിൽ പരീക്ഷണം നടത്താനാണ് കേന്ദ്ര സർക്കാർ ടെലികോം കമ്പനികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. 


ALSO READ : Flipkart Big Savings Day : വില പകുതി മാത്രം, സ്മാർട്ട് ടിവിക്കും മൊബൈലിനും മികച്ച് ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് സേവിങ്സ് ഡേ


അതേസമയം ചൈനീസ് ടെലികോം ദാതാക്കളെ പരീക്ഷണത്തിൽ നിന്ന് കേന്ദ്രം ഒഴിവാക്കിട്ടുണ്ട്. അതായത് ചൈനീസ് നെറ്റവർക്ക് ദാതാക്കളായ ഹുവാവെയുടെ 5G സ്പെക്ട്രം പരീക്ഷണം നടത്താനുള്ള ആവശ്യം ഇന്ത്യ നിഷേധിക്കുകയായിരുന്നു. 


കുറച്ച് മാസങ്ങൾക്ക് മുമ്പ് തന്നെ ഇന്ത്യയിൽ ചില ഇടങ്ങളിലായി 5G സേവനത്തിന്റെ പരീക്ഷണം നടത്തിയിരുന്നു. എന്നാൽ കേന്ദ്രത്തിന്റെ ഔദ്യോഗിക അറിയിപ്പും സമ്മതം ലഭിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു സേവന കൂടുതൽ ഇടത്തേക്ക് വ്യാപിപ്പിക്കുന്നതിനായി.


ALSO READ : Google കൊണ്ടുവരുന്നു പുത്തൻ സവിശേഷത; ഭൂകമ്പത്തിന് മുൻപ് alert നൽകും


പൂർണ്ണ തദ്ദേശീയമായിട്ടാണ് ജിയോ ഇന്ത്യയിൽ 5 സ്പെക്ട്രം വികസിപ്പിക്കുന്നെതെന്ന് റിലയൻസ് അറിയിച്ചിരുന്നു. തദ്ദേശിയമായി വലിയ തോതിൽ മിമോകളും 5G മറ്റ് സങ്കേതിക ഉപകരണങ്ങളും നിർമിക്കുമെന്ന് ജിയോ വ്യക്തമാക്കിയുരുന്നു. ജിയോ രാജ്യത്തെ മേക്ക് ഇൻ ഇന്ത്യ ആത്മനിർഭർ ഭാരത് എന്ന് പദ്ധതികളും സംയോജിപ്പിച്ചാണ് തങ്ങളുടെ 5G സേവനം വികസിപ്പിക്കുന്നത്.


ഇന്ത്യയിലെ മറ്റൊരു ടെലികോം സേവന ദാതാക്കളായ ഭാരതി എയടെൽ മാസങ്ങൾക്ക് മുമ്പ് ഹൈദരാബാദിൽ 5G സേവനം പരീക്ഷണം നടത്തിയുരുന്നു. തങ്ങൾക്ക് 5G നെറ്റവർക്കിനുള്ള അനുമതിയും ഓപ്പം ഏറ്റവും വികസനങ്ങളുടെ അവതരണവുമാണ് ഇനിയും ബാക്കിയുള്ളതെന്ന് എയർടെൽ വ്യക്തമാക്കുന്നു. 


ALSO READ : BSNL നൽകുന്നു മികച്ച recharge plan, വെറും 68 രൂപയ്ക്ക് 21 GB ഡാറ്റയും മറ്റ് ആനുകൂല്യങ്ങളും


അതേസമയം കഴിഞ്ഞ മുതൽ തന്നെ 5G സേവന ഉറപ്പാക്കുന്ന ഫോണുകൾ വിപണയിൽ എത്തി തുടങ്ങിട്ടുണ്ട്. ഇപ്പോൾ ബജറ്റ് ഫോണുകളും 5G സേവന ഉറപ്പാക്കുന്നുമുണ്ട്.


5G വരുന്നതോടെ ഇന്ത്യയിലെ വിവിധ വിവര ആശയവിനിമയ സങ്കേതിക മേഖലയിലാണ് വളർച്ചയുണ്ടാകുന്നത്. സ്മാർട്ട് സിറ്റി, വിച്ച്യുവൽ ബാങ്കിങ്, 4K 8K തലത്തിലുള്ള വീഡിയോകൾ ഓഗ്മെന്റ് റിയലിറ്റി, ആർട്ടിഫിഷിൽ റിയാലിറ്റി തുടങ്ങിയവയുടെ സുഗമമമായി പ്രവർത്തനമാണ് ഉറപ്പാക്കുന്നത്. നിലവിൽ ദക്ഷിണ കൊറിയ, ചൈന, ,അമേരിക്ക, ബ്രിട്ടൺ എന്നീ രാജ്യങ്ങളിലാണ് 5G സേവനമുള്ളത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.