Flipkart Big Savings Day : വില പകുതി മാത്രം, സ്മാർട്ട് ടിവിക്കും മൊബൈലിനും മികച്ച് ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് സേവിങ്സ് ഡേ

ആപ്പിൾ, സാംസങ്, റിയൽമീ, ഷവോമി തുടങ്ങിയ സ്മാർട്ട് ഫോൺ കമ്പിനികളുടെയും ലെനോവോ, ഹെച്ച്പി, എയ്സർ എന്നീ ലാപ്ടോപ് ബ്രാൻഡുകൾ 50 ശതമാനം വരെയാണ് ഓഫറുകൾ ഉള്ളത്.

Written by - Zee Malayalam News Desk | Last Updated : May 3, 2021, 09:17 PM IST
  • ആപ്പിൾ, സാംസങ്, റിയൽമീ, ഷവോമി തുടങ്ങിയ സ്മാർട്ട് ഫോൺ കമ്പിനികളുടെയും ലെനോവോ, ഹെച്ച്പി, എയ്സർ എന്നീ ലാപ്ടോപ് ബ്രാൻഡുകൾ 50 ശതമാനം വരെയാണ് ഓഫറുകൾ ഉള്ളത്
  • സാംസങിന്റെ എഫ് സീരിസിലുള്ള എഫ്62, എഫ്41, എഫ്12 എന്നിവയ്ക്ക് ഏറ്റവും കൂടുതൽ 40 ശതമാനം ഓഫറാണ് നൽകുന്നത്.
  • ഐ ഫോണുകൾക്ക് 10,000 രൂപയാണ് വിലക്കിഴിവ്
  • റിയൽമീയുടെ തന്നെ നർസോ 30 പ്രോയുടെവില 15,999 രൂപയായി കുറഞ്ഞു.
Flipkart Big Savings Day : വില പകുതി മാത്രം, സ്മാർട്ട് ടിവിക്കും മൊബൈലിനും മികച്ച് ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് സേവിങ്സ് ഡേ

New Delhi : രാജ്യത്തെ പ്രമുഖ ഈ കൊമേഴ്സ് സ്ഥാപനമായി ഫ്ലിപ്പ്കാർട്ടിൽ (Flipkart) ഓഫറുകളുടെ പെരുമഴ. ഫ്ലിപ്പ്കാർട്ട അവതരിപ്പിക്കുന്ന ബിഗ് സേവിങ്സ് ഡേയിലൂടെയാണ് (Big Savings Day) ഇല്ക്ട്രോണിക്സ് സാധനങ്ങൾ ഉൾപ്പെടെ വിവിധ ഉത്പനങ്ങൾ മികച്ച ഓഫറുകൾ നൽകി വിൽക്കുന്നത്. 

ആപ്പിൾ, സാംസങ്, റിയൽമീ, ഷവോമി തുടങ്ങിയ സ്മാർട്ട് ഫോൺ കമ്പിനികളുടെയും ലെനോവോ, ഹെച്ച്പി, എയ്സർ എന്നീ ലാപ്ടോപ് ബ്രാൻഡുകൾ 50 ശതമാനം വരെയാണ് ഓഫറുകൾ ഉള്ളത്. 

ALSO READ : Moto G40 Fusion ഇന്ന് ഫ്ലിപ്പ്ക്കാർട്ടിൽ വിൽപ്പന ആരംഭിച്ചു; സവിശേഷതകൾ എന്തൊക്കെ?

സാംസങിന്റെ എഫ് സീരിസിലുള്ള എഫ്62, എഫ്41, എഫ്12 എന്നിവയ്ക്ക് ഏറ്റവും കൂടുതൽ 40 ശതമാനം ഓഫറാണ് നൽകുന്നത്. 30,000 രൂപ വരുന്ന സാംസങ് എഫ്62 18,000 രൂപയ്ക്കാണ് വിൽക്കുന്നത്. കൂടാതെ എഫ്41ന് 13,000 രൂപയും എഫ്12വിന് 9,999 രൂപയുമാണ് ഓഫറിലൂടെ ലഭിക്കുക.

ഐ ഫോണുകൾക്ക് 10,000 രൂപയാണ് വിലക്കിഴിവ് ഏർപ്പെടുത്തിയിരിക്കുന്നത്. 54,999 രൂപയുള്ള ഐഫോൺ 11 44,990 രൂപയ്ക്കും 39,999 രൂപയുള്ള 29,999 രൂപയ്ക്കാണ് വിൽക്കുന്നത്. 
ജനപ്രീതിയിൽ മുൻ നിരയിലുള്ള ഗൂഗിളിന്റെ പിക്സിൽ 4എ 15 ശതമാനം ഓഫറാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്. റിയൽമീ എക്സ് 50 പ്രോക്ക് 40 ശതമാനം വില കുറവാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 41,999 രൂപയുടെ ഫോൺ ബിഗ് സേവിങ്സ് ഡേയിൽ 25,000 രൂപയ്ക്കാണ് ഫ്ലിപ്പ്കാർട്ടിലൂടെ ലഭിക്കുക.

ASLO READ : Best Smartphones: ഇന്ത്യയിൽ 25000 രൂപയ്ക്ക് താഴെ വില വരുന്ന മികച്ച 2 ഫോണുകൾ ഏതൊക്കെ?

റിയൽമീയുടെ തന്നെ നർസോ 30 പ്രോയുടെ വില 15,999 രൂപയായി കുറഞ്ഞു. റിയൽമീയുടെ മറ്റൊരു ഫ്ലാഗ് ഷിപ്പ് ഉത്പനമായ എക്സ് 7 പ്രോക്കും വില കുറച്ചിട്ടുണ്ട്.

2 ലക്ഷത്തോളം വില വരുന്ന് ഫിലിപ്പ്സിന്റെ 70 ഇഞ്ച് അൾട്രോ എച്ച്ഡി 4കെ സ്മാർട്ട് ടിവിക്ക് 70,000 രൂപയാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ലാപ്ടോപ്പുകൾക്ക് 40 ശതമാനം വരെയാണ് വിലക്കിഴിവ്. വയോ എസ്ഇ സീരിസിന്റെ കോർ ഐ 5 ലാപ്ടോപ്പ് 62,990 രൂപയ്ക്കാണ് ലഭിക്കുക 

ALSO READ : Realme 8 Pro ഫ്ലിപ്പ്കാർട്ടിൽ എത്തുന്നു; വില്പന ഏപ്രിൽ 26 ന് ആരംഭിക്കും

എന്നാൽ വാങ്ങിക്കുന്ന ഇലക്ട്രോണിക്സ് ഉത്പാനങ്ങൾ കോവിഡ് കണ്ടെയ്ൻമെന്റ് സോണുകളിൽ വിതരണം ചെയ്യുന്നതല്ല എന്നാണ് ഫ്ലിപ്പ്കാർട്ട് അറിയിക്കുന്നത്. കണ്ടെയ്ൻമെന്റ് സോണുകളിൽ അവശ്യ സാധനങ്ങളുടെ ഡെലിവറി മാത്രമെ ഉണ്ടാകു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News