WhatsApp Delete: വാട്സാപ്പ് അക്കൗണ്ട് എങ്ങിനെ ഡിലീറ്റ് ചെയ്യാം, അഞ്ചേ അഞ്ച് സ്റ്റെപ്പ് മാത്രം
വാട്സാപ്പ് നിങ്ങൾക്ക് താത്കാലികമായോ സ്ഥിരമായോ ഡീലീറ്റ് ചെയ്യാനാവും. വളരെ എളുപ്പത്തിൽ ഇത് നിങ്ങൾക്ക് സാധിക്കും.
മെയ് 15 മുതൽ വാട്സാപ്പിൽ ഒരു പുത്തൻ സ്വകാര്യ നയം നടപ്പിലാകുന്നത് അറിയാമല്ലോ. പലരും ഇതിനോടകം നയത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്ന് കഴിഞ്ഞു.
ചിലരൊക്കെ വാട്സാപ്പിനോട് തന്നെ ഗുഡ് ബൈ പറഞ്ഞു കഴിഞ്ഞു. സ്വകാര്യതാ നയം സംബന്ധിച്ച് നിരവധി ചർച്ചകളും വിവാദങ്ങളുമൊക്കെ നടന്നു കൊണ്ടിരിക്കുകയാണ്.
ഇനി പറയാൻ പോകുന്നത് വാട്സാപ്പിൽ നിന്നും പോവാൻ താത്പര്യപ്പെടുന്നവർക്കായാണ്. വാട്സാപ്പ് നിങ്ങൾക്ക് താത്കാലികമായോ സ്ഥിരമായോ ഡീലീറ്റ് ചെയ്യാനാവും. വളരെ എളുപ്പത്തിൽ ഇത് നിങ്ങൾക്ക് സാധിക്കും.
90 ദിവസമാണ് അക്കൗണ്ട് ഡിലീറ്റിങ്ങ്,രേഖകൾ ഇറേസിങ്ങ് എല്ലാത്തിനുമായി വാട്സാപ്പ് എടുക്കുന്ന സമയം
ഇനി പറയുന്ന രീതിയിലാണ് നിങ്ങൾ വാട്സാപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്യേണ്ടത്.
Step 1: വാട്സാപ്പ് അക്കൗണ്ട് തുറക്കുക
Step 2: സെറ്റിങ്ങ്സ് > അക്കൗണ്ട്>ഡിലീറ്റ് മൈ അക്കൗണ്ട്
Step 3: നിങ്ങളുടെ മൊബൈൽ നമ്പർ കണ്ട്രി കോഡ് അടക്കം എൻട്രി ചെയ്യുക
Step 4: അക്കൗണ്ട് കളയുന്ന കാരണം നിങ്ങൾക്ക് കൊടുക്കാവുന്നതാണ്
Step 5: ഡിലീറ്റ് മൈ അക്കൗണ്ട് ഒാപ്ഷൻ ക്ലിക്ക് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.