പുതിയ പുതിയ ഓഫറുകളുമായി എയര്‍ടെല്‍-ജിയോ യുദ്ധം മുറുകുമ്പോഴും ഐഡിയയെ അധികം രംഗത്ത്‌ കണ്ടിരുന്നില്ല. പടവെട്ടാന്‍ തീരുമാനിച്ച് ഒടുവില്‍ ഐഡിയയും പുതിയ ഓഫറുമായി രംഗത്ത് എത്തി. 309 രൂപയുടെ ഓഫറാണ് ഐഡിയ പുതിയതായി അവതരിപ്പിക്കുന്നത്. ഈ ഓഫര്‍ നേരത്തെ പ്രഖ്യാപിച്ചതായിരുന്നുവെങ്കിലും ഡാറ്റ പരിധി ഇപ്പോള്‍ ഐഡിയ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

1.54 ജിബി 4ജി ഡാറ്റയാണ് ഈ ഓഫറിലൂടെ ഒരു ദിവസം ഐഡിയ നല്‍കുന്നത്. ആഴ്ച 1000 മിനുട്ടും, ദിവസം 250 മിനുട്ടും ടോക് ടൈമും ഈ ഓഫറിലുണ്ട്. ഈ ടോക് ടൈം കഴിഞ്ഞാല്‍ ഒരു സെക്കന്‍റിന് ഒരു പൈസ എന്നതായിരിക്കും കോണ്‍ നിരക്ക്. 100 എസ്എംഎസും ദിവസം ഫ്രീയുണ്ട്. 


റിലയന്‍സ് ജിയോ ഇത്തരത്തില്‍ അവതരിപ്പിക്കുന്ന ഓഫറില്‍ 309 രൂപയ്ക്ക് 1ജിബി മാത്രമേ നെറ്റ് ലഭിക്കുമായിരുന്നുള്ളു, എന്നാല്‍ ഈ ഓഫര്‍ 49 ദിവസത്തേക്ക് ആണ്. ഏയര്‍ടെല്‍ ദിവസം 2ജിബി എന്ന നിരക്കില്‍ 28 ദിവസത്തേക്ക് 349 രൂപക്ക് ഇത്തരത്തില്‍ ഒരു ഓഫര്‍ നല്‍കുന്നുണ്ട്.