പ്രത്യേക ഷോപ്പ് സെക്ഷനുമായി ഇന്‍സ്റ്റഗ്രാം; ഫേസ്ബുക്ക് പേയിലൂടെ പണമിടപാട്...


COMMERCIAL BREAK
SCROLL TO CONTINUE READING

ബ്രാന്‍ഡ്‌ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വാങ്ങാനും പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം. അമേരിക്കയില്‍ ലഭ്യമായി തുടങ്ങിയ ഈ അപ്ഡേറ്റില്‍ പ്രത്യേകം ഷോപ്പ് സെക്ഷനാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉപയോക്താക്കളുടെ പ്രൊഫൈലും ആപ് ഉപയോഗവും വിലയിരുത്തിയുള്ള ഉത്പന്നങ്ങലാകും ഈ പേജില്‍ അപ്പ്‌ഡേറ്റ് ചെയ്യുക. 


ടിക് ടോക്കിന്റെ എതിരാളി മോശക്കാരനല്ല


ഒരു ഇ-കൊമേഴ്സ്‌ പ്ലാറ്റ്ഫോമായ ഈ ഷോപ്പ് പേജിലെ പണമിടപാടുകള്‍ക്ക് സൗകര്യമൊരുക്കുന്നത് ഫേസ്ബുക്ക് (Facebook) പേയാണ്. എക്സ്പ്ലോര്‍ മെനുവില്‍ കാണുന്ന ഷോപ്പ് പേജ് ഫീല്‍ഡില്‍ ഉത്പന്നങ്ങള്‍ കാണാനാകും. ഇന്‍സ്റ്റഗ്രാമി(Instagram) ല്‍ നിന്നും പുറത്തേക്ക് പോകാതെ തന്നെ സാധനങ്ങള്‍ വാങ്ങാനും പണമടയ്ക്കാനും സാധിക്കും.


നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കിയാല്‍ ഫേസ്ബുക്ക് പേയില്‍ പണമിടപാട് നടത്താനാകും. ഇതുവഴി വില്‍ക്കുന്ന സാധനങ്ങള്‍ക്ക് വില്പ്പനക്കാരനില്‍ നിന്നും ഇന്‍സ്റ്റഗ്രാം നിശ്ചിത തുക ഈടാക്കും.ഈ ഷോപ്പിംഗ് സൗകര്യം ഘട്ടംഘട്ടമായാണ് ഇന്‍സ്റ്റഗ്രാം വികസിപ്പിക്കുന്നത്.


സാധനങ്ങളുടെ ടാഗ് ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമൊപ്പം പങ്കുവയ്ക്കാനുള്ള സൗകര്യം നേരത്തെ തന്നെ ഇന്‍സ്റ്റഗ്രാമില്‍ ഉണ്ട്. 2018ലാണ് ഈ സൗകര്യം ലഭ്യമാക്കിയത്. ഇതിനു പിന്നാലെ കഴിഞ്ഞ വര്‍ഷം ഉത്പന്നങ്ങള്‍ വാങ്ങാനുള്ള സൗകര്യവും ഒരുക്കി. നിലവില്‍ അമേരിക്കയില്‍ മാത്രം ലഭ്യമായ ഈ സേവനം മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്‍സ്റ്റഗ്രാം.