ടിക് ടോക്കിന്‍റെ എതിരാളി മോശക്കാരനല്ല!

ടിക്ക് ടോക്കിന് എതിരാളിയായി രംഗത്ത് വന്ന ഇന്‍സ്റ്റാഗ്രാമിന്‍റെ വീഡിയോ-മ്യുസിക്ക് റീമിക്സ് ഫീച്ചറായ റീല്‍സ് കൂടുതല്‍ രാജ്യങ്ങളിലേക്ക്,

Last Updated : Jun 27, 2020, 11:04 AM IST
ടിക് ടോക്കിന്‍റെ എതിരാളി മോശക്കാരനല്ല!

ന്യൂയോര്‍ക്ക്:ടിക്ക് ടോക്കിന് എതിരാളിയായി രംഗത്ത് വന്ന ഇന്‍സ്റ്റാഗ്രാമിന്‍റെ വീഡിയോ-മ്യുസിക്ക് റീമിക്സ് ഫീച്ചറായ റീല്‍സ് കൂടുതല്‍ രാജ്യങ്ങളിലേക്ക്,

ഫ്രാന്‍സ്,ജെര്‍മനി എന്നിവിടങ്ങളില്‍ റീല്‍സ് ഫീച്ചര്‍ എത്തിച്ചു,ആദ്യമായി ഇന്‍സ്റ്റാഗ്രാം റീല്‍സ് സൗകര്യം അവതരിപ്പിച്ചത് ബ്രസീലില്‍ ആണ്.

റീല്‍സ് വീഡിയോകള്‍ ഇന്‍സ്റ്റാഗ്രാം ഫീഡില്‍ പങ്ക് വെയ്ക്കുന്നതിനും കഴിയും.

15 സെക്കന്‍ഡ് ദൈര്‍ഘ്യം ഉള്ള വീഡിയോകളാണ് റീല്‍സില്‍ പങ്ക് വെയ്ക്കാന്‍ കഴിയുക.

അതില്‍ പശ്ചാത്തല ശബ്ദമോ പാട്ടുകളോ ഒക്കെ ചേര്‍ക്കാനും കഴിയും.

മറ്റുള്ളവരുടെ വീഡിയോകളിലെ ശബ്ദം ഉപയോഗിച്ചും സ്വന്തം വീഡിയോ നിര്‍മിക്കാം മാത്രമല്ല 
ടിക്ക് ടോക്കിലേത് പോലെ പാട്ടുകളുടെ വലിയ ശേഖരം റീല്‍സിലുണ്ടാകും.

അതിനിടെ ഗൂഗിളിന്‍റെ ഉടമസ്ഥതയിലുള്ള യുടൂബും ഷോര്‍ട്ട്സ് എന്നപേരില്‍ ടിക്ക്ടോക്കിനെ പോലെ ഒരു സേവനം ആരംഭിക്കാന്‍ 
ഒരുങ്ങുകയാണ്,ഈ വര്‍ഷം അവസാനത്തോടെ അത് പുറത്തിറക്കുന്നതിന് സാധ്യതയുണ്ട്.

Also Read:facebook;ഷെയര്‍ ചെയ്യുന്നത് പഴയ വാര്‍ത്തകളാണോ,,?സൂക്ഷിക്കുക!!

ഫെയ്സ്ബുക്കിന്‍റെ എക്സ്പിരിമെന്റല്‍ ആപ്പ് ഡിവിഷന്‍ വീഡിയോകള്‍ നിര്‍മിക്കാനും സുഹൃത്തുക്കളുമായി പങ്ക് വെയ്ക്കാനും 
സാധിക്കുന്ന കൊളാബ് എന്ന ഐഒഎസ് ആപ്പ് പുറത്തിറക്കിയിരുന്നു.

ഇത് കൂടാതെ അമേരിക്കയില്‍ മാത്രം ലഭിക്കുന്ന ടിക്ക് ടോക്കിന് സമാനമായ ലാസോ എന്ന പ്രത്യേക ആപ്ലിക്കേഷനും ഫെയ്സ്ബുക്കിനുണ്ട്.

Trending News