ഇന്‍സ്റ്റഗ്രാം ഡയറക്ട് ആപ്പിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. 2017 ഡിസംബറിലാണ് ഇന്‍സ്റ്റഗ്രാം സ്നാപ്ചാറ്റിന്‍റെ പാത പിന്തുടര്‍ന്ന് ആറ് രാജ്യങ്ങളില്‍ ഇന്‍സ്റ്റഗ്രാം ഡയറക്ട് ആപ്പ് അവതരിപ്പിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സോഷ്യല്‍ മീഡിയ കമന്റേറ്റര്‍ മാറ്റ് നവാര ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അടുത്ത മാസത്തോടെ ഈ ആപ്പിനെ അവസാനിപ്പിക്കാന്‍ ആണ് ഫെയ്സ് ബുക്ക്‌ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമിന്‍റെ നീക്കം.


ഇന്‍സ്റ്റഗ്രാം ഡയറക്ട് ആപ്പില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ സാധിക്കാത്തതിനാലാണ് ഈ ആപ്പിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്നാണ് സൂചന. എന്നാല്‍ ഫെയ്സ്ബുക്ക് തങ്ങളുടെ കീഴിലുള്ള ആപ്പുകളെ കൂടുതല്‍ കേന്ദ്രീകൃതമാക്കുന്നതിന്‍റെ ഭാഗമായാണ് ഈ പുതിയ നീക്കം എന്നും റിപ്പോര്‍ട്ട് ഉണ്ട്.


എന്നാല്‍ ഇന്‍സ്റ്റഗ്രാം മെയിന്‍ ആപ്പില്‍ ഡയറക്ട് ടാബിലൂടെ ഡയറക്ട് സന്ദേശങ്ങളില്‍ എത്താം. ചിലി, ഇസ്രയേല്‍, ഇറ്റലി, പോര്‍ച്ചുഗല്‍, തുര്‍ക്കി എന്നിവിടങ്ങളിലായിരുന്നു ഈ ആപ്പിന്‍റെ പ്രവര്‍ത്തനം.ഇന്‍സ്റ്റഗ്രാം ഡയറക്ട് ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് പ്രധാന ഇന്‍സ്റ്റഗ്രാം ആപ്പില്‍ ഇന്‍ബോക്‌സ് ലഭ്യമായിരുന്നില്ല.