International Women`s Day 2021: `സ്ത്രീകൾ ആദ്യമായി,` വരച്ച് കാട്ടി Google Doodle
അന്താരാഷ്ട്ര വനിതാ ദിനം ഗൂഗിൾ വിവിധ മേഖലകളിൽ ആദ്യമായി വിജയം കൈവരിച്ച സ്ത്രീകളെ ആദരിച്ച് കൊണ്ട് ആചരിച്ചു.
അന്താരാഷ്ട്ര വനിതാ ദിനം (International Women's Day) ഗൂഗിൾ വിവിധ മേഖലകളിൽ ആദ്യമായി വിജയം കൈവരിച്ച സ്ത്രീകളെ ആദരിച്ച് കൊണ്ട് ആചരിച്ചു. ഗൂഗിൾ ഡൂഡിലിൽ (Google Doodle) തങ്ങളെ തളച്ചിട്ട മതിലുകൾ പൊളിച്ച് വിജയത്തിന്റെ ഉന്നതിയിലെത്തിയ സ്ത്രീകൾ വരച്ച് കാട്ടിയാണ് ഗൂഗിൾ ഈ ദിനം ആരംഭിച്ചത്. കൂടാതെ ഒട്ടനവധി ഗൂഗിൾ ഉപഭോക്താക്കളും ഈ സന്ദേശത്തിലൂടെ അവരുടെ ദിനം ആരംഭിച്ചു.
ഒരു ചെറിയ വിഡിയോയിൽ ആദ്യത്തെ ശാസ്ത്രജ്ഞ (Scientist), ആദ്യത്തെ ഡോക്ടർ, ബഹിരാകാശയാത്രിക, എൻജിനീയർ, കലാകാരികൾ എന്നിവരുടെ കൈകൾ മാത്രം വരച്ച് ചേർത്ത് കൊണ്ടാണ് ഇന്ന് രാവിലെ ഗൂഗിൾ (Google) ഡൂഡിൽ എത്തിയത്. ഈ ഗൂഗിൾ ഡൂഡിൽ ചിത്രീകരിച്ചത് ഹെലൻ ലെറോക്‌സാണ്. ഇതിലൂടെ ഈ നായികമാരെ ആദരിക്കുകയും ആദരാഞ്ജലി അർപ്പിക്കുകയുമാണ് ഗൂഗിൾ ചെയ്യുന്നത്.
ഇങ്ങനെ ആദ്യമായി രംഗത്തേക്ക് വരാൻ ധൈര്യം കാണിച്ച സ്ത്രീകളുടെ കൈകൾ ചിത്രീകരിച്ച് ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് (Women)ഒരു പുത്തൻ വഴിയിലൂടെ നടക്കാൻ ധൈര്യത്തോടെ മുന്നേറാൻ പ്രചോദനം കൊടുക്കുകയാണ് ഗൂഗിൾ. അന്താരാഷ്ട്ര വനിതാ ദിനം 2021 ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങൾ ആചരിക്കുന്ന വനിതാ ചരിത്ര മാസത്തിൽ തന്നെയാണ് വരുന്നതെന്നതും ശ്രദ്ധേയമാണ്.
ചിലർ പുതുതായി ഏതെങ്കിലും ചെയ്യുമ്പോൾ മറ്റ് ചിലർക്ക് ഇത്രയും കാലം എന്തൊക്കെ നേടിയെടുത്തിട്ടും കിട്ടാതിരുന്ന അംഗീകാരമാണ് ലഭിക്കുന്നത്. ഇന്ന് വനിതാ ദിനത്തിലെ (Womens Day) ഗൂഗിൾ ഡൂഡിലിൽ ലോകമെമ്പാടുമുള്ള പ്രതിബന്ധങ്ങളെ മറികടന്ന് ചരിത്രം സൃഷ്ടിച്ച സ്ത്രീകളുടെ വിജയത്തെ ആഘോഷിക്കുകയാണ്. അത് കൂടാതെ അതിനായി അടിത്തറയിട്ട, പണ്ട് അതിനായി പ്രവർത്തിച്ച് ആരും അറിയാതെ പോയ, ഇപ്പോൾ അതിനായി പ്രവർത്തിക്കുന്ന എല്ലാ സ്ത്രീകളുടെയും വിജയം ആഘോഷിക്കുകയാണ്.
ALSO READ: International Women's day 2021: മലയാളം ഏക്കാലവും ശക്തമായി നെഞ്ചിലേറ്റിയ സ്ത്രീകഥാപാത്രങ്ങൾ
പാരതന്ത്ര്യത്തിന്റെയും പുരുഷാധിപത്യത്തിന്റെയും ചില്ല് കൂട് തകർത്ത് വിജയത്തിന്റെ ഉന്നതിയിൽ എത്തിയ, എത്താൻ വഴി പാകിയ, എത്താൻ ശ്രമിച്ച് കൊണ്ടിരിക്കുന്ന എല്ലാ സ്ത്രീകൾക്കുമുള്ള സല്യൂട്ട് ആണ് ഇന്നത്തെ ഗൂഗിൾ ഡൂഡിൽ. ആ ചെറിയ വീഡിയോയ്ക്ക് വനിതകളുടെ പോരാട്ടത്തോട് ശരിയായ നീതി പുലർത്താൻ കഴിഞ്ഞില്ലെങ്കിലും പ്രസക്ത ഭാഗങ്ങളിലൂടെ ശക്തമായ രീതിയിൽ പ്രതിഫലിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ALSO READ: International Women's Day 2021: മലയാളത്തിലെ മികച്ച 5 ശക്തമായ സ്ത്രീ കേന്ദ്രീകൃത സിനിമകൾ
ഈ വീഡിയോയുടെ നിർമ്മാതാവ് ഹെലൻ ലെറോക്‌സും ആ ഉന്നത വിജയം കൈവരിച്ച സ്ത്രീകളിൽ ഒരാളാണ്. പുരുഷാധിപത്യം നിലനിക്കുന്ന അനിമേറ്റർ മേഖലയിൽ തന്റെ മുത്തശ്ശിയുടെ ജീവിതത്തെ പ്രചോദനമാക്കി ഇത്രയും ശക്തമായ സന്ദേശം നൽകുന്ന ഒരു വീഡിയോ ചെയ്‌തത് ഒരു വൻ വിജയം തന്നെയാണ്. അങ്ങനെ ഓരോ മേഖലകളിൽ മുന്നേറിയാവർക്കും, മുന്നേറാൻ സഹായിച്ചവർക്കും, മുന്നേറാൻ ആഗ്രഹിക്കുന്നവരുമായ സ്ത്രീകൾക്ക് വനിതാദിനാശംസകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...