എല്ലാവർഷവും മാർച്ച് 8 ആണ് ലോക വനിത ദിനമായി ആചരിക്കുന്നത്. സ്ത്രീകളിലേക്കും അവരുടെ അവകാശങ്ങളിലേക്കും കൂടുതൽ ശ്രദ്ധ കൊണ്ട് വരാനാണ് ഈ ദിവസം ആചരിക്കുന്നത്.
എല്ലാവർഷവും മാർച്ച് 8 ആണ് ലോക വനിത ദിനമായി ആചരിക്കുന്നത്. സ്ത്രീകളിലേക്കും അവരുടെ അവകാശങ്ങളിലേക്കും കൂടുതൽ ശ്രദ്ധ കൊണ്ട് വരാനാണ് ഈ ദിവസം ആചരിക്കുന്നത്. സിനിമകൾ ഇപ്പോഴും വളരെ ശക്തമായ ഒരു ആശയ വിനിമയ മാർഗമാണ്. പക്ഷെ ഇന്ത്യൻ സിനിമകൾ മിക്കപ്പോഴും നായകരെ കേന്ദ്രീകരിച്ച് കൊണ്ടുള്ളതാണ്. എന്നാൽ മലയാള സിനിമ രംഗത്ത് ശക്തമായ സ്ത്രീ കഥാപത്രങ്ങളെ കേന്ദ്രീകരിച്ച് കൊണ്ടുള്ള നിരവധി സിനിമകൾ പണ്ട് ഇറങ്ങിയിട്ടുമുണ്ട്. ഇപ്പോൾ ഇറങ്ങുന്നുമുണ്ട്. അതിന് ഉദാഹരണങ്ങളാണ് പണ്ടത്തെ പഞ്ചാഗ്നി പോലുള്ള സിനിമകളും ഇന്നത്തെ ഉയരെ, 22 ഫെമയിൽ കോട്ടയം പോലുള്ള സിനിമകളും. അങ്ങനത്തെ 5 മികച്ച സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
പ്രശസ്ത നടി ഗീതയുടെ ആദ്യ സിനിമയാണ് പഞ്ചാഗ്നി. 1986 ൽ പുറത്തിറങ്ങിയ സിനിമയുടെ തിരക്കഥ എഴുതിയിരിയ്ക്കുന്നത് പ്രശസ്‌ത സാഹിത്യകാരൻ എംടി വാസുദേവൻ നായരാണ്. സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത് ടി ഹരിഹരനാണ്. ഒരു ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച ജന്മിയെ കൊന്ന് ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ദിരയുടെ കഥയാണ് പഞ്ചാഗ്നി.
ശ്രീവിദ്യയും സുഹാസിനിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ് ആദാമിന്റെ വാരിയെല്ല് . 1983 ൽ പുറത്തിറങ്ങിയ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് കെജി ജോർജാണ്. കെജി ജോർജ്, കെ രാമചന്ദ്രൻ, കള്ളിക്കാട് രാമചന്ദ്രൻ എന്നിവർ ചേർന്നാണ് സിനിമയുടെ തിരകഥ രചിച്ചിരിക്കുന്നത്.
കാർത്തികയും ശാരിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ദേശാടനകിളി കരയാറില്ല 1986 ലാണ് പുറത്തിറങ്ങുന്നത്. സ്കൂളിൽ നിന്ന് ഒളിച്ചോടിവരുന്ന രണ്ട് പെൺകുട്ടികളും അതിൽ ഒരാളുടെ പ്രണയവും ആ പ്രണയം അവരുടെ അന്ത്യമാകുന്നതുമാണ് സിനിമയുടെ പ്രമേയം. പദ്മരാജനാണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
തന്റെ മാതാപിതാക്കളുടെ കൊലപാതകികളോട് 15 വർഷങ്ങൾക്ക് ശേഷം പ്രതികാരം ചെയ്യാൻ വരുന്ന ഭദ്രയുടെ കഥയാണ് കണ്ണെഴുതി പൊട്ടും തൊട്ട് പറയുന്നത്. മഞ്ജു വാര്യർ പ്രധാന കഥാപാത്രമായി എത്തുന്ന സിനിമ 1999 ലാണ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് രാജീവ് കുമാറാണ്.
2019 ൽ പാർവതി തിരുവോത്ത് പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയാണ് ഉയരെ. ആസിഡ് അറ്റാക്കും പ്രണയബന്ധത്തിൽ ഒരു സ്ത്രീയ്ക്ക് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളും പറയുന്ന സിനിമ അവൾ ഇതെല്ലം തരണം ചെയ്‌ത് പൈലറ്റ് ആകുന്നതുമാണ് സിനിമയുടെ പ്രമേയം. പ്രശ്‍നങ്ങളിൽ അകപ്പെട്ട് പോകുന്നവർക്ക് അപകർഷത ബോധമുള്ളവർക്കൊക്കെ ഏറെ പ്രോത്സാഹനം നൽകുന്ന സിനിമയാണിത്. സിനിമ സംവിധാനം ചെയ്തിരിക്കുന്നത് മനു അശോകനാണ്.