ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ ആരംഭിക്കുന്നതിന് മുമ്പുതന്നെ ഓഫറുകൾ മിക്കതും പുറത്തായി കഴിഞ്ഞു. ഇപ്പോഴിതാ മിക്ക ഉപഭോക്താക്കളും പ്രീമിയം ഐഫോൺ മോഡലുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കാൻ പോകുന്നത്. ലോഞ്ച് വിലയേക്കാൾ വളരെ കുറഞ്ഞ വിലയ്ക്ക് ഇവ വാങ്ങാൻ അവസരം ലഭിക്കും. ഒരു പ്രത്യേക ഓഫറിനൊപ്പം, തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് iPhone 14-ൽ 100% വരെ ക്യാഷ്ബാക്ക് ഫ്ലിപ്പ്കാർട്ട് നൽകും. ഇതിനായി അവർ ഇപ്പോൾ മുതൽ രജിസ്റ്റർ ചെയ്യണം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫ്ലിപ്പ്കാർട്ടിൻറെ  ബിഗ് ബില്യൺ ഡേയ്‌സ് സെയിലിന്റെ ടീസർ പേജിൽ, ഐഫോൺ 14-ൽ ലഭ്യമായ ഓഫറിനെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്രകാരം നൽകിയിട്ടുണ്ട് 'രജിസ്റ്റർ ചെയ്ത് 100% ക്യാഷ്ബാക്ക് നേടൂ' എന്ന ടാഗ്‌ലൈനോടെയാണ് പരസ്യം. ഐഫോൺ 14 ഓർഡർ ചെയ്യുമ്പോൾ 100% ക്യാഷ്ബാക്ക് ലഭിക്കുമെന്നും ഇതിനായി ദിവസവും 10 ഭാഗ്യശാലികളെ തിരഞ്ഞെടുക്കുന്നുണ്ടെന്നും ഫ്ലിപ്പ്കാർട്ട് ഉപഭോക്താക്കളോട് പറഞ്ഞിട്ടുണ്ട്. വിൽപ്പനയിൽ ഐഫോൺ 14 ന്റെ പരിമിതമായ സ്റ്റോക്ക് കിഴിവിൽ വാങ്ങാനുള്ള അവസരമുണ്ടാകും.


ഓഫറിന്റെ ഭാഗമാകാൻ രജിസ്റ്റർ ചെയ്യുക


'നോട്ടിഫൈ മീ' ബട്ടണിൽ ടാപ്പുചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് ക്യാഷ്ബാക്ക് ഓഫറിന്റെ ഭാഗമാകാമെന്നും അതിനായി പണം നൽകേണ്ടതില്ലെന്നും ടീസർ പേജിൽ പറഞ്ഞിട്ടുണ്ട്. നോട്ടിഫൈ മീ ബട്ടണിൽ ടാപ്പ് ചെയ്താലുടൻ, ഫോണിൻറെ വിൽപ്പനയുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ഉപയോക്താക്കൾക്ക് ലഭിക്കും. നിങ്ങൾ ഭാഗ്യശാലികളാണെങ്കിൽ ഫോൺ വാങ്ങുമ്പോൾ നിങ്ങൾക്ക് 100% ക്യാഷ്ബാക്ക് ലഭിക്കും.


20,000 രൂപയിൽ താഴെ വിലയ്ക്ക് നിങ്ങൾക്ക് ഈ ഫോൺ സ്വന്തമാക്കാം


ഐഫോൺ 14 ന്റെ വില ഫ്ലിപ്പ്കാർട്ട് വെളിപ്പെടുത്തിയിട്ടില്ല, സെയിലിൽ ഐഫോൺ 14 ന്റെ വില 50,000 രൂപയിൽ താഴെയായിരിക്കുമെന്ന് വ്യക്തമാണ്. കൂടാതെ, പഴയ ഫോണിന് പരമാവധി 30,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട് നൽകും. ഈ രീതിയിൽ, നിങ്ങൾക്ക് എല്ലാ ഓഫറുകളുടെയും പൂർണ്ണ ആനുകൂല്യം ലഭിക്കുകയാണെങ്കിൽ, iPhone 14 ന്റെ വില നിങ്ങൾക്ക് 20,000 രൂപയിൽ താഴെയാകും.


ഐഫോൺ 12-ആണ് ഏറ്റവും വിലകുറഞ്ഞത്


ഉപഭോക്താക്കൾക്ക് 50,000 രൂപയിൽ താഴെ വിലയ്ക്ക് ഐഫോൺ 14 പ്ലസ് വാങ്ങാൻ കഴിയും. ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഐഫോൺ 12 വാങ്ങാനുള്ള അവസരവും നിങ്ങൾക്ക് ലഭിക്കും, 32,999 രൂപയ്ക്കാണ് ഇത് ലഭിക്കുന്നത്. ഇത് 38,999 രൂപയിലായിരിക്കും വിൽപ്പനക്ക് എത്തുന്നത്, 3000 രൂപയുടെ ബാങ്ക് ഓഫറും 3000 രൂപയുടെ അധിക എക്‌സ്‌ചേഞ്ച് ഓഫറും കഴിഞ്ഞാൽ ഇതിന്റെ വില ഏകദേശം 30,000 രൂപയാകും. ഫ്ലിപ്പ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ഒക്ടോബർ 7 നും മറ്റ് ഉപഭോക്താക്കൾക്ക് ഒക്ടോബർ 8-നും സെയിലിൽ ചേരാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.