iPhone 14 Plus | വെറും 4,796 രൂപയ്ക്ക് ഐഫോൺ 14 പ്ലസ് വാങ്ങാം, ഒക്ടോബർ 7 മുതൽ വിൽപ്പന
ഐഫോൺ 14 -ഉം ഐഫോൺ 14-പ്ലസും തമ്മിലുള്ള പ്രധാന വ്യത്യാസം സ്‌ക്രീൻ വലുപ്പമാണ്
iPhone 14 Plus On Amazon: ഐഫോൺ 14 പ്ലസ് ഒക്‌ടോബർ 7 മുതൽ ആമസോണിൽ ലഭ്യമാകും. മികച്ച കിഴിവോടെ മുൻകൂട്ടി ഓർഡർ ചെയ്യാവുന്നതാണ്. എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡ് ഉപയോഗിച്ച് ഫോൺ വാങ്ങുമ്പോൾ നേരിട്ട് 5,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ഫോണിന് 13,550 രൂപ എക്‌സ്‌ചേഞ്ച് ബോണസായി ലഭിക്കും. ഇഎംഐയിൽ വെറും 4,796 രൂപയ്ക്ക് വാങ്ങാം.
iPhone 14 Plus-ന്റെ പ്രത്യേകത
ഐഫോൺ 14 -ഉം ഐഫോൺ 14-പ്ലസും തമ്മിലുള്ള പ്രധാന വ്യത്യാസം സ്‌ക്രീൻ വലുപ്പമാണ്. ഐഫോൺ 14 ലെ സ്‌ക്രീൻ വലുപ്പം 6.1 ഇഞ്ചാണ്. എന്നാൽ ഐഫോൺ 14 പ്ലസിലെ സ്‌ക്രീൻ 6.7 ഇഞ്ചാണ്, സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഡിസ്‌പ്ലേ.ക്രാഷ് ഡിറ്റക്ഷൻ എന്ന സവിശേഷതയും ഈ ഫോണിലുണ്ട്.
പർപ്പിൾ, ചുവപ്പ്, നീല, വെള്ള, കറുപ്പ് എന്നീ അഞ്ച് നിറങ്ങളിലാണ് ഐഫോൺ 14 പ്ലസ് പുറത്തിറക്കിയിരിക്കുന്നത്.
ഐഫോൺ 14 പ്ലസിന് 128 ജിബി, 256 ജിബി, 512 ജിബി ഓപ്ഷനുകളുള്ള മൂന്ന് സ്റ്റോറേജ് വേരിയന്റുകളുണ്ട്.
ഐഫോൺ 14 പ്ലസിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. ഒക്ടോബർ 7 മുതൽ ഫോൺ വാങ്ങാം ഫോണിന്റെ 128ജിബി മോഡലിന്റെ വില 89,900 രൂപ മുതലാണ്. 5000 രൂപ കിഴിവ് ഫോണിന് ലഭിക്കും. ഓൺ സ്‌ക്രീൻ എന്ന സവിശേഷതയും ഇതിനുണ്ട്.
വളരെ കുറഞ്ഞ വെളിച്ചത്തിലും വ്യക്തമായ ഫോട്ടോകൾ ക്ലിയർ ചെയ്യാൻ കഴിയുന്ന നൂതന ക്യാമറ സംവിധാനമാണ് ഫോണിലുള്ളത്.
കുട്ടികളുടെ സ്‌പോർട്‌സ്, ഹൈക്കിംഗ്, നടത്തം അങ്ങനെയുളള വീഡിയോകൾ നിർമ്മിക്കുന്നതിനുള്ള പ്രത്യേക മോഡും ഇതിലുണ്ട്. വളരെ ശക്തമായ ബാറ്ററിയുണ്ട്. 20 മണിക്കൂർ വരെ വീഡിയോകൾ പ്ലേ ചെയ്യാൻ ഇതിൻറെ ബാറ്ററിക്ക് സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...