പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റെഡ്മിയുടെ പുതിയ മൂന്ന് ഫോണുകൾ ഇന്ത്യൻ വിപണിയിലെത്താൻ ഒരുങ്ങുകയാണ്. റെഡ്മി 11 പ്രൈം, റെഡ്മി 11 പ്രൈം 5G, റെഡ്മി എ1 ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിക്കുന്നത്. പ്രമുഖ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോൺ ഇന്ത്യ, റെഡ്‌മിയുടെ ഔദ്യോഗിക വെബ്സൈറ്റായ എംഐ.കോം എന്നിവയിലൂടെയാണ് ഫോണുകൾ വിപണിയിൽ എത്തിച്ചിരിക്കുന്നത്. റെഡ്മി 11 പ്രൈം 5G ഫോണുകളുടെ പ്രധാന ആകർഷണങ്ങൾ 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും മീഡിയടെക് ഡൈമൻസിറ്റി 700 SoC പ്രോസസ്സർ എന്നിവയാണ്. അതേസമയം റെഡ്മി എ1 ഫോണുകളുടെ പ്രധാന ആകർഷണം 8 മെഗാപിക്സൽ ഡ്യുവൽ എഐ ക്യാമറ, 5,000 mAh ബാറ്ററി എന്നിവയുമാണ്.
5 reasons why #Redmi11Prime5G is a #5GAllRounder.
MediaTek Dimensity 700 5G
Dual Bands Support16.7cm(6.58) 90Hz FHD+ Adaptive Sync Display
50MP Dual AI Camera
5000mAh Battery
Goes on sale
9th Sep 2022 at 12 Noon.https://t.co/wKauwz5xIr pic.twitter.com/CrnxV2RxrO
— Redmi India (@RedmiIndia) September 8, 2022
റെഡ്മി 11 പ്രൈം 5G ഫോണുകൾ
റെഡ്മി 11 പ്രൈം 5G ഫോണുകൾ ആകെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് എത്തുന്നത്. 4 ജിബി റാം 64 ജിബി സ്റ്റോറേജ്, 6 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ഫോണിന്റെ 4 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 13,999 രൂപയും 6 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 15,999 രൂപയുമാണ്. ആകെ മൂന്ന് കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. മെഡോ ഗ്രീൻ, ക്രോം സിൽവർ, തണ്ടർ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോൺ എത്തുന്നത്. 6.58 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. കൂടാതെ ഫോണിന്റെ സ്ക്രീൻ റിഫ്രഷ് റേറ്റ് 90 Hz ആണ്. ഫോണിന്റെ പ്രോസസ്സർ മീഡിയടെക് ഡൈമൻസിറ്റി 700 SoC ആണ്. ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിന് ഉള്ളത്. 50എംപി പ്രൈമറി ക്യാമറ 2എംപി ഡെപ്ത് സെൻസർ എന്നിവയാണ് ഫോണിന്റെ ക്യാമറകൾ.
ALSO READ: Redmi A1 : റെഡ്മി എ1 ഫോണുകൾ സെപ്റ്റംബർ 6 ന് ഇന്ത്യയിലെത്തും; അറിയേണ്ടതെല്ലാം
റെഡ്മി എ1 ഫോണുകൾ
ബജറ്റ് പ്രൈസ് റേഞ്ചിൽ എത്തുന്ന ഫോണാണ് റെഡ്മി എ1. ആകെ ഒരു സ്റ്റോറേജ് വേരിയന്റിൽ മാത്രമാണ് ഫോൺ എത്തുന്നത്. 2 ജിബി റാം, 32 ജിബി സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ എത്തുന്നത്. ഫോണിന്റെ വില 6,499 രൂപയാണ്. 6.52 ഇഞ്ച് എച്ച്ഡി പ്ലസ് സ്ക്രച്ച് റെസിസ്റ്റന്റ് ഡിസ്‌പ്ലേയാണ് ഫോണിന് ഉള്ളത്. ഫോണിന്റെ റെസൊല്യൂഷൻ 1600 x 720 പിക്സലുകളാണ്. ഫോണിന്റെ പ്രോസസ്സർ മീഡിയടെക് ഹീലിയോ A22 ആണ്. കൂടാതെ ഫോണിന് 8 മെഗാപിക്സൽ ഡ്യൂവൽ എഐ ക്യാമറ സെറ്റപ്പാണ് ഉള്ളത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.