ആപ്പിൾ അവരുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ സീരീസ്  ഐഫോൺ 15 പുറത്തിറക്കാൻ ഒരുങ്ങുകയാണ് ചൊവ്വാഴ്ച (ഇന്ന് ) വൈകീട്ട് ഇന്ത്യൻ സമയം രാത്രി 10:30-നാണ് ലോഞ്ചിങ്ങ് ഇവൻറ് നടക്കുന്നത്. 'വണ്ടർലസ്റ്റ്' എന്ന് പേരിട്ടിരിക്കുന്ന ഒരു പരിപാടിയിൽ ഐഫോൺ 15 സീരീസിന്റെ വിൽപ്പന തീയതിയും കമ്പനി ഇന്ന് പ്രഖ്യാപിക്കുമെന്ന് കരുതുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഐഫോൺ 15 സീരീസിൽ ആൻഡ്രോയിഡിന് സമാനമായ ടൈപ്പ്-സി ചാർജിംഗ് പോർട്ടും ഉണ്ടാവുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. കൂടാതെ മികച്ച ക്യാമറ ഫീച്ചറുകളും ഐഫോൺ 15-ന് ഉണ്ടായിരിക്കുമെന്നാണ് കരുതുന്നത്. എയർപോഡുകൾ, വാച്ചുകൾ തുടങ്ങി നിരവധി ആപ്പിൾ ഉൽപ്പന്നങ്ങളുടെ ലോഞ്ചും വണ്ടർലസ്റ്റിൽ ഉണ്ടാവും.


ഐഫോൺ 15 ലോഞ്ച് തീയതി,വില
 ആപ്പിൾ ഐഫോൺ 15 സീരീസ് സെപ്റ്റംബർ 12 ന് രാത്രി 10:30 ഇന്ത്യൻ സമയം അവതരിപ്പിക്കും. ഐഫോൺ 15 സീരീസിന് കീഴിലുള്ള എല്ലാ സ്മാർട്ട്‌ഫോണുകളുടെയും വില മുൻ മോഡലുകളേക്കാൾ 100 ഡോളർ കൂടുതലായിരിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ ഇത് സംബന്ധിച്ച് കമ്പനി സ്ഥിരീകരണം നൽകിയിട്ടില്ല. ഇതിന് പിന്നാലെ മറ്റ് സീരിസുകളുടെ വില കുറയുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.iPhone 15 ന്റെ അടിസ്ഥാന മോഡലിന്റെ വില $ 899 അല്ലെങ്കിൽ 90,000 രൂപയിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുപോലെ, ഐഫോൺ 15 പ്ലസിന്റെ വില $999 ആയിരിക്കാം. 


പുതിയ ഫീച്ചറുകൾ
 ഐഫോൺ 15 ന്റെ ബേസ് മോഡലിൽ 6.1 ഇഞ്ച് ഡിസ്‌പ്ലേയും 128 ജിബി സ്റ്റോറേജുമായിരിക്കും ഉണ്ടായിരിക്കുക.  6.7 ഇഞ്ച് സ്‌ക്രീനും മികച്ച ബാറ്ററി ലൈഫും ഫോണിനുണ്ടായിരിക്കും. A17 ബയോണിക് ചിപ്പും ഐഫോൺ 15-ന് ഉണ്ടായിരിക്കും. ടൈറ്റാനിയം എഡ്ജ് നിരവധി സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡുകൾ എന്നിവയും ഐഫോൺ 15-ന് ഉണ്ടാകും. ഫോണിൽ മാക്‌സ് പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും ഉണ്ടാവുമെന്നാണ് റിപ്പോർട്ട്.


ലോഞ്ച് എവിടെ കാണാം


iPhone 15 ലോഞ്ച് ഇവന്റ് ആപ്പിൾ ടിവിയിലും ആപ്പിളിന്റെ ഔദ്യോഗിക YouTube ചാനലിലും സൗജന്യമായി കാണാനാകും. Apple "Wonderlust" ലൈവ് സ്ട്രീമിംഗ് കാണാനുള്ള ലിങ്ക് ഇതിനൊപ്പം  https://www.youtube.com/watch?v=ZiP1l7jlIIA (കടപ്പാട് സീ ബിസിനസ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.