Mumbai : ഏറെ കാത്തിരിപ്പിന് ശേഷം ജിയോ ഫോൺ നെക്സ്റ്റ് (Jio Phone Next) അടുത്ത ആഴ്ച  എത്തും. ഇന്ത്യയിലെ (India) ഏറ്റവും വില കുറവുള്ള ഫോൺ എന്ന ലേബലിലാണ് ജിയോ ഫോൺ നെക്സ്റ്റ് എത്തുന്നത്. ഈ ഫോൺ ലഭിക്കാൻ 1999 രൂപ ഡൗൺ പേയ്മെന്റാണ് നൽകേണ്ടത്. എന്നാൽ ഇത് കൂടാതെ നിരവധി കണ്ടിഷനുകളാണ് കമ്പനി മുന്നോട്ട് വെക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശരിക്കും ഫോണിന്റെ വിലവരുന്നത് 6499 രൂപയാണ്. എന്നാൽ ഇതിൽ കുറഞ്ഞ വിലയ്ക്ക് നിരവധി സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യയിൽ ലഭ്യമായിട്ടുണ്ട്. മൈക്രോമാക്സ്, ഐറ്റൽ, സാംസങ്, നോക്കിയ തുടങ്ങിയ നിരവധി കമ്പനികളുടെ ഫോണുകളാണ് കുറഞ്ഞ വിലയ്ക്ക് ലഭ്യമായിട്ടുള്ളത്.


ALSO READ: Reliance Jio: കഴിഞ്ഞ ഒരു മാസത്തിനിടെ Jioയ്ക്ക് നഷ്ടമായത് 11 ദശലക്ഷം വരിക്കാര്‍, ശരാശരി വരുമാനത്തില്‍ നേട്ടം


എന്നാൽ ജിയോ ഇഎംഐയിലൂടെ ഫോൺ നൽകുന്നത് എന്നതാണ് വ്യത്യാസം. മാത്രമല്ല ഇതിനോടൊപ്പം നിരവധി ഡാറ്റ ഓഫറുകളും  നൽകുന്നുണ്ട്. ഏറ്റവും വില കുറവുള്ള ഫോണുകൾ എന്ന് അറിയപ്പെടുന്ന ജിയോ ഫോൺ നെക്സ്റ്റിന്, ജിയോ ആകെ 4 വ്യത്യസ്ത ഇഎംഐ പ്ലാനുകളാണ് നൽകുന്നത്.


ALSO READ: Redmi Note 11 Series : റെഡ്മി നോട്ട് 11 സീരീസ് ഫോണുകൾ ഇന്നെത്തുന്നു; അറിയേണ്ടതെല്ലാം


ജിയോ ഇഎംഎ  പ്ലാനുകളെ നാല് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.   ആൽവേസ് ഓൺ പ്ലാൻ, ലാർജ് പ്ലാൻ, XL പ്ലാൻ, XXL പ്ലാൻ എന്നിവയാണ് ജിയോ നൽകുന്ന ഇഎംഐ ഓഫറുകൾ.   ഈ EMI പ്ലാനുകൾ അനുസരിച്ചാണ്   ഡാറ്റയും മറ്റ് കോളിംഗ് ആനുകൂല്യങ്ങളും നൽകുന്നത്.


ALSO READ: 5G Trials India | ഒരു വർഷം കൂടി സമയം വേണം, 5ജി ട്രയലുകൾക്ക് സമയം ചോദിച്ച് മുൻ നിര മൊബൈൽ കമ്പനികൾ


ഈ EMI പ്ലാനുകൾ അനുസരിച്ച്, ജിയോ ഉപഭോക്താക്കൾക്ക് 1999 രൂപ നിരക്കിൽ ആദ്യം JioPhone നെക്സ്റ്റ് സ്വന്തമാക്കാൻ സാധിക്കും. പിന്നീട് ഒടുവിൽ അവർ നിശ്ചിത കാലയളവിലേക്ക്  പ്രതിമാസ EMI  അടയ്ക്കണം. ഇത് കൂടാതെ  EMI പ്രോസസ്സിംഗ് ഫീസായി 501 രൂപ  അടയ്‌ക്കേണ്ടി വരും.  ഏറ്റവും കുറഞ്ഞ EMI പ്ലാൻ അനുസരിച്ചു ഉപഭോക്താക്കൾക്ക് JioPhone നെക്സ്റ്റ്,  കോളിംഗ്, ഡാറ്റാ ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പടെ സ്വന്തമാക്കാൻ ആകെ നൽകേണ്ടി വരുന്നത് 9,199 രൂപയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.