Mumbai: രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ Reliance Jioയ്ക്ക് 2021 സെപ്തംബറില്‍ നഷ്ടമായത് 11 ദശലക്ഷം വരിക്കാരെ.
റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ 30 മാസങ്ങള്‍ക്കിടെ ആദ്യമായാണ് ജിയോയില്‍ നിന്നും ഇത്രയും വലിയ തോതില്‍ വരിക്കാര്‍ കൊഴിഞ്ഞുപോകുന്നത്. ചുരുങ്ങിയ കാലംകൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായി മുന്നേറ്റം സൃഷ്ടിച്ച ജിയോയ്ക്ക് (Jio) വലിയ തിരിച്ചടിയാണിത്.
കോവിഡ് (Covid-19) മഹാമാരിയാണ് ഈ തിരിച്ചടിക്ക് കാരണമെന്നാണ് കമ്പനി നടത്തുന്ന വിലയിരുത്തല്‍. കോവിഡ് മൂലമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ഉപയോക്താക്കള്‍ അവരുടെ ഫോണുകള്‍ റീചാര്‍ജ് ചെയ്യാത്തതിന്‍റെ ഫലമാണ് പെട്ടെന്നുള്ള ഇടിവ് എന്നാണ് കമ്പനി പറയുന്നത്. .
Also Read: BSNL Prepaid Plan: വില കുറഞ്ഞ പ്ലാനുകള്‍ക്ക് വീണ്ടും വില കുറച്ച് BSNL, ഒപ്പം അടിപൊളി നേട്ടങ്ങളും
അതേസമയം, വരിക്കാരില്‍ കനത്ത ഇടിവ് നേരിട്ടെങ്കിലും മറ്റ് മേഖലകളില്‍ ജിയോക്ക് കഴിഞ്ഞമാസം ഏറെ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഓരോ വരിക്കാരില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 138.4 രൂപയില്‍ നിന്ന് 143.6 രൂപയായി ഉയര്‍ന്നു. എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികളെ അപേക്ഷിച്ച് ജിയോക്ക് ഇത് വലിയ നേട്ടമാണ്.
Also Read: Reliance, Airtel, Vodafone-Idea: 600 രൂപയിൽ താഴെ വിലയിലുള്ള മികച്ച പോസ്റ്റ് പെയ്ഡ് പ്ലാനുകൾ
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, റിലയൻസ് ജിയോയുടെ സജീവ വരിക്കാരുടെ നിരക്ക് 80% ൽ താഴെയാണ്. താരതമ്യപ്പെടുത്തുമ്പോൾ, എയർടെല്ലിന്‍റെ നിരക്ക് ഏകദേശം 98% ആണ്, അതേസമയം വോഡഫോൺ ഐഡിയ 87% ൽ കൂടുതലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...