80-ാം വാർഷികത്തോട് അനുബന്ധിച്ച് ജീപ്പിൻറെ ഇലക്ട്രിക് മോഡലുകൾ ഉടൻ വിപണിയിലേക്ക് എത്തുന്നു. 2025 ഒാടെ പൂർണമായും എമിഷൻ ഫ്രീ വാഹനങ്ങൾ എന്ന ലക്ഷ്യത്തിലേക്കാണ് ജീപ്പ് എത്താൻ ഉദ്ദേശിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയ


COMMERCIAL BREAK
SCROLL TO CONTINUE READING

2025 ഓടെ എല്ലാ എസ്‌യുവി സെഗ്‌മെന്റുകളിലും സീറോ-എമിഷനും  ഇലക്ട്രിക് വേരിയൻറുകളും വിൽപ്പനക്കെത്തും. നിലവിൽ ജീപ്പ് റെനെഗേഡ് 4xe, ജീപ്പ് കോമ്പസ് 4xe, ജീപ്പ് റാങ്‌ലർ 4xe എന്നിവയാണ് ജീപ്പിൻറെ  സുപ്രധാന വേരിയൻറുകൾ.


ALSO READ : ola electric scooter Price: ഇലക്ട്രിക് സ്കൂട്ടർ വാങ്ങിക്കണമെങ്കിൽ ഇതൊന്ന് നോക്കണം,ലുക്കിലും വർക്കിലും


ജീപ്പ് റെനെഗേഡ് 4xe, കോമ്പസ് 4xe എന്നിവ യൂറോപ്പിൽ നിർമ്മിച്ച് വിൽക്കുമ്പോൾ റാങ്‌ലർ 4xe യുഎസിൽ ഉൽ‌പാദിപ്പിക്കുകയും യൂറോപ്പിൽ വിൽക്കുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതി. നിലവിലിതാ ജീപ്പ് ഗ്രാൻഡ് ചെറോക്കിയുടെ  അഞ്ചാം തലമുറ ജീപ്പ് ഗ്രാൻഡ് ചെറോക്കി 4xe അവതരിപ്പിക്കാൻ വാഹന നിർമാതാക്കൾ ഒരുങ്ങുകയാണ്. 


ALSO READ : Nokia G20 : നോക്കിയയുടെ ഏറ്റവും പുതിയ ബജറ്റ് ഫോൺ നോക്കിയ ജി20 ഇന്ത്യയിലെത്തി; ഫോണിനെ കുറിച്ച് അറിയേണ്ടതെല്ലാം


ജീപ്പ് ഗ്രാൻഡ് ചെറോക്കിയുടെ  പ്രദർശനം ഓഗസ്റ്റിൽ 2021 ലെ ന്യൂയോർക്ക് ഇന്റർനാഷണൽ ഓട്ടോ ഷോയിൽ പ്രദർശിപ്പിക്കും.വാഹനത്തെ കുറിച്ചുള്ള വിശദാംശങ്ങൾ ഇപ്പോഴും വിരളമാണ്.പുതിയ കോംപാക്‌ട് എസ്‌യുവിയിൽ ജീപ്പിന്റെ സിഗ്നേച്ചർ ഡിസൈൻ, സെവൻ സ്ലാറ്റ് ഗ്രിൽ, ഷോർട്ട് ഫ്രണ്ട്, റിയർ ഓവർഹാംഗുകൾ, ട്രപസോയിഡൽ വീൽ ആർച്ചുകൾ എന്നിവ ഉപയോഗിക്കുമെന്ന് ഉറപ്പിക്കാം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.