New Delhi : കഡംബിനി ഗാംഗുലി (Kadambini Ganguly), പേര് കേൾക്കുമ്പോൾ പൊതുവെ അത്രയ്ക്ക് സുപരിചിത അല്ല. എന്നാൽ ഈ പേരിന് ഇന്ത്യൻ മെഡിക്കൽ ലോകത്തിൽ വലിയ ആരാധക വൃന്ദം തന്നെയുണ്ട്. 19-ാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടങ്ങിൽ ജീവിച്ച കഡംബിനി ഗാംഗുലി ഇന്ത്യൻ മെഡിക്കൽ രംഗത്തെ തന്നെ മാറ്റിമറിച്ച പ്രമുഖയാണ്. ഇന്ന് കഡംബിനി ഗാംഗുലിയുടെ 160-ാം ജന്മദിനം ഗൂഗിൾ ഡൂഡിൽ (Google Doodle) ആഘോഷിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു ഡോക്ടർ എന്ന് പേരിൽ മാത്രമല്ല കഡംബിനി ഗാംഗുലിയുടെ 160-ാം ജന്മദിനത്തിന് ഗൂഗിൾ പ്രധാന്യം നൽകുന്നത്. അവരുടെ ഇടപെടലുകൾ മൂലം ഇന്ത്യയിലെ സ്ത്രീകൾക്കായി സാംസ്കാരിക സാമൂഹിക മേഖലയിൽ ഉടലെടുത്ത മാറ്റങ്ങളെ കേന്ദ്രീകരിച്ചാണ് ഇന്ന് ഗൂഗിൾ ഡൂഡിൽ കഡംബിനിയുടെ 160-ാം ജന്മദിനം ആഘോഷിക്കുന്നത്. 


ALSO READ : Margherita Hack: ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞ മാർഗരിറ്റ ഹാക്കിനെ ആദരിച്ച് ഡൂഡിലുമായി Google


ഇന്ത്യയിൽ ചരിത്രപരമായി ഏറ്റവും പ്രാധാന്യം അർഹിക്കുന്ന കൽക്കട്ട മെഡിക്കൽ കോളേജിൽ ആദ്യമായി മെഡിക്കൽ വിദ്യാഭ്യാസം നേടിയ ഒരു ഇന്ത്യൻ വനിതായായിരുന്നു കഡംബിനി. 1984ൽ കൽക്കട്ട മെഡിക്കൽ കോളേജിൽ കഡംബിനി പ്രവേശിക്കുന്നതിന് മുമ്പ് ഒരു ഇന്ത്യൻ വനിതയെയും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കാൻ അനുവദിച്ചിരുന്നില്ല. കഡംബിനിക്കൊപ്പം ഇന്ത്യൻ മെഡിക്കൽ മേഖലയിലെ നവോത്ഥാനത്തിനായി പ്രവർത്തിച്ച മറ്റൊരു വനിതയും കൂടിയാണ് ആനന്ദി ഗോപാൽ ജോഷി. ഇരുവരും ചേർന്ന് 1886ൽ കൽക്കട്ട മെഡിക്കൽ കോളേജിൽ മെഡിക്കൽ വിദ്യാഭ്യാസം നേടിയിരുന്നു.


ALSO READ : Google Doodle: മനോഹരമായ ഗൂഗിൾ ഡൂഡിലിലൂടെ Spring നെ വരവേറ്റ് ഗൂഗിൾ


ആരാണ് കഡംബിനി ഗാംഗുലി?


പശ്ചിമ ബംഗാളിലെ ബാരിസാൽ ജില്ലയിലെ ചാന്ദ്സിയിലാണ് (നിലവിൽ ബംഗ്ലദേശിന്റെ ഭാഗമാണ് ചാന്ദ്സി ഗ്രാമം) കഡംബിനി ഗാംഗുലി ജനിക്കുന്നത്. നിലവിൽ ബംഗ്ലദേശിന്റെ തലസ്ഥാനമായി ധാക്കിയിൽ (അന്ന് ഡാക്ക എന്നായിരുന്നു അറിയപ്പെട്ടിരുന്നത്) പ്രഥമിക ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി കൽക്കട്ടയിലേക്ക് തിരിച്ചു. 


മെഡിക്കൽ വിദ്യാഭ്യാസം നേടുക എന്നതായിരുന്നു കഡംബിനിയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന്. പക്ഷെ അന്ന് ഇന്ത്യയിൽ സ്വതന്ത്ര്യത്തിന് മുമ്പ് സ്ത്രീകൾ മെഡിക്കൽ വിദ്യാഭ്യാസം നേടുക എന്ന കാര്യം സാങ്കൽപികമായി ചിന്തിക്കാൻ പോലും ആരും തയ്യറാകാത്ത കാലമായിരുന്നു. എന്നാൽ കഡംബിനിയുടെ ഭർത്താവ് ദ്വാരകാനാഥ് ഗാംഗുലി തന്റെ ഭാര്യ ആഗ്രഹങ്ങൾക്കൊപ്പം കൂടെ നിന്ന് അത് സ്വന്തമാക്കാൻ പ്രേരിപ്പിച്ചു.


അങ്ങനെ 1874ൽ കഡംബിനി ആദ്യം മെഡിക്കൽ പരീക്ഷ എഴുതി. എന്നാൽ 1884ലാണ് കഡംബിനിക്ക് കൽക്കട്ട മെഡിക്കൽ കോളേജിലേക്ക് പ്രവേശനം ലഭിക്കുന്നത്. അന്നാണ് ആദ്യമയിട്ട് ഇന്ത്യൻ ആരോഗ്യ മേഖല ഒരു വനിതായ്ക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിന് വാതിൽ തുറന്ന് നൽകിയത്. തുടർന്ന് ഉപരിപഠനത്തിനായി കഡംബിനി 1892ൽ ബ്രിട്ടണിലേക്ക് പോയി. എഡിൻബർഗ്, ഡബ്ലിൻ എന്നീ യൂണിവേഴ്സിറ്റിയിൽ മെഡിക്കൽ ബിരുദം നേടിയാണ് കഡംബിനി പിന്നീട് ഇന്ത്യയിലേക്ക് തിരികെ വന്നത്.


ALSO READ : ഇന്ത്യയുടെ ആദ്യ Satellite Aryabhata യുടെ പിന്നിലെ ശക്തിയെ ആദരിച്ച് Google Doodle


ഇന്ത്യയിൽ വന്നതിന് ശേഷം അവർ സ്വകാര്യമായി ആരോഗ്യ സേവനം നടത്തി. അതോടൊപ്പം സമൂഹിക ക്ഷേമങ്ങൾക്കും മറ്റ് പോരാട്ടങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുകയും ചെയ്തു. ഖനന മേഖലയിൽ തൊഴിൽ ചെയ്യുന്ന സ്ത്രീകളുടെ ഉന്നമനത്തിനും അവകാശങ്ങൾക്കായി അവർ ശബ്ദിക്കുകയും ചെയ്തു. 1915ൽ വനിതകൾക്ക് പ്രവേശനം നിഷേധിച്ച കൽക്കട്ട മെഡിക്കൽ കോളേജിനെതിരെ പൊതുരംഗത്തെത്തി വിമർശനം ഉയർത്തിയിരുന്നു. അതിൽ അവർ ബ്രിട്ടീഷ് പൊലീസിന്റെ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.


1923ലാണ് കഡംബിനി ഗാംഗുലി മരിക്കുന്നത്. മരണകിടക്കയിലും അവരുടെ ആതുര ശുശ്രൂഷ തുടർന്നു എന്ന് ചരിത്രം അറിയിക്കുന്നുണ്ട്. കിഡംബിനി ഗാംഗുലി ഇന്ത്യൻ മെഡിക്കൽ മേഖലയിൽ കൊണ്ടുവന്ന നവോത്ഥാനത്തെ ഇന്നും വലിയ ഒരു വിഭാഗം ഒർക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.