ആപ്പിളിന് പിന്നാലെ, അടുത്ത വർഷം മുതൽ ഫോണുകൾക്കൊപ്പം ചാർജറുകൾ ഒഴിവാക്കാൻ ഒപ്പോയും
ഗ്യാലക്സി എസ്-21 സീരിസിനൊപ്പം സാംസങ്ങും ചാർജർ ഒഴിവാക്കുകയായിരുന്നു. ഷവോമിയും തങ്ങളുടെ ചില പ്രീമിയം സെഗ്മെൻറ് ഫോണുകളിൽ നിന്ന് ചാർജർ ഒഴിവാക്കിയിട്ടുണ്ട്
ന്യൂഡൽഹി: ആപ്പിളിൻറെ പാത പിൻതുടർന്ന് തങ്ങളുടെ ഫോണുകൾക്കൊപ്പവും ചാർജറുകൾ ഒഴിവാക്കാൻ ഒപ്പോയും. അടുത്ത വർഷം മുതലായിരിക്കും ഒപ്പോ ഇത് നടപ്പാക്കുക എന്നാണ് റിപ്പോർട്ട്.2020-ൽ ആണ് ആപ്പിൾ തങ്ങളുടെ ഫോണുകൾക്കൊപ്പം ഇനി ചാർജർ ഉണ്ടാവില്ലെന്നും ഇത് പ്രത്യേകം വാങ്ങണമെന്നും അറിയിച്ചത്.
തൊട്ട് പിന്നാലെ സാംസങ്ങും ഇത് തുടർന്നു .ഗ്യാലക്സി എസ്-21 സീരിസിനൊപ്പം സാംസങ്ങും ചാർജർ ഒഴിവാക്കുകയായിരുന്നു. ഷവോമിയും തങ്ങളുടെ ചില പ്രീമിയം സെഗ്മെൻറ് ഫോണുകളിൽ നിന്ന് ചാർജർ ഒഴിവാക്കിയിട്ടുണ്ട്.അതേസമയം ഏതൊക്കെ ഫോണുകളിലായിരിക്കും ഒപ്പോ ചാർജർ ഒഴിവാക്കുന്നത് എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
ALSO READ: Vivo Y22s Smartphone : മികച്ച സവിശേഷതകളുമായി വിവോ വൈ 22 എസ് ഫോണുകൾ ഉടൻ ഇന്ത്യയിൽ; അറിയേണ്ടതെല്ലാം
പ്രീമിയം ഫോണുകളിലായിരിക്കും ഇതെന്ന് നിലവിൽ സൂചനകളുണ്ട്.അതേസമയം ഒപ്പോയുടെ അതിവേഗ vooc ചാർജറുകൾ കണ്ടെത്തുന്നത് അത്ര എളുപ്പമല്ലെന്നും അവ സ്റ്റോക്കുകളിൽ ലഭ്യമാക്കണമെന്നും ഒപ്പോ തങ്ങളുടെ സെയിൽസ് വിഭാഗത്തിനോട് അറിയിച്ചിട്ടുണ്ട്. ഒപ്പോയുടെ മിക്ക ഫോണുകൾക്കും ഏതാണ്ട് ഒരേ ചാർജിങ്ങ് സിസ്റ്റമാണ്.
ALSO READ: Tecno Pova Neo 2 : വമ്പൻ ബാറ്ററിയുമായി ടെക്നോ പോവാ നിയോ 2 ഫോണുകൾ ഉടനെത്തും; അറിയേണ്ടതെല്ലാം
അതിനിടയിൽ ഇനിമുതൽ ഒപ്പ തങ്ങളുടെ ഫൈൻഡ് എക്സ് സീരിസ് ഫ്ലാഗ്ഷിപ്പ് ഫോണുകൾ ഒഴിവാക്കി പകരം റെനോ സീരിസ് ഫോണുകളിലേക്ക് കടക്കും എന്ന് സൂചനയുണ്ട്. നിലവിൽ റെനോ-8,7,പ്രോ വേർഷനുകൾ വിപണിയിൽ ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...