എൽ.ജി ഇനി മൊബൈൽ ഫോണുകൾ നിർമ്മിക്കില്ല: അവസാനിപ്പിച്ചെന്ന് കമ്പനി
മറ്റ് ബ്രാൻഡുകളുടെ ഒപ്പം എത്താൻ എൽ.ജിയുടെ സ്മാർട്ട് ഫോണുകൾക്ക് ആയില്ല.
മുംബൈ: പ്രമുഖ ഇലക്‌ട്രോണിക്സ് ബ്രാൻഡ് എൽ.ജി മൊബൈൽ ഫോൺ (Lg Mobiles) നിർമ്മാണത്തിൽ നിന്നും പിന്മാറുന്നു. വിപണിയിൽ നേരിടേണ്ടി വന്ന അതിഭയങ്കരമായ നഷ്ടമാണ് കമ്പനിക്ക് നിർമ്മാണം നിർത്തേണ്ടി വരുന്ന കാരണം.
കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ മാത്രം 4.5 ബില്യണ്‍ ഡോളറാണ് ഇന്ത്യൻ വിപണിയിൽ കമ്പനിക്ക് ഉണ്ടായത്. മറ്റ് ബ്രാൻഡുകളുടെ ഒപ്പം എത്താൻ എൽ.ജിയുടെ സ്മാർട്ട് ഫോണുകൾക്ക് ആയില്ല. സാംസങ്ങിനും,ഷവോമിക്കുമൊപ്പമാണ് (Xiomi) തങ്ങൾ മത്സരിക്കുന്നതെന്ന് ദക്ഷിണ കൊറിയൻ കമ്പനി കൂടിയായ എൽ.ജി അവകാശപ്പെട്ടിരുന്നെങ്കിലും കാലത്തിനൊപ്പമുള്ള മാറ്റം എൽ.ജിക്ക് ആയില്ല.
2021 ജൂലൈ 31 ഒാട് കൂടി കമ്പനി ഒൌദ്യോഗികമായി നിർമ്മാണം നിർത്തും. ബാഴ്സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസ്സിലും എൽ.ജി പങ്കെടുക്കില്ല. Lg Q,Lg Velvet എന്നീ ഫോണുകളായിരുന്നു എൽ.ജിക്ക് താരതമ്യേനേ ഭേദപ്പെട്ട റീച്ച് ലഭ്യമാക്കിയത്. എന്നാൽ ഇതും ക്ലിക്കായില്ല.
ALSO READ: Samsung Galaxy S20 FE യുടെ 5G പതിപ്പ് ഇന്ത്യയിലവതരിപ്പിച്ചു, അറിയേണ്ടതെല്ലാം
ഇലക്‌ട്രിക് വാഹനത്തിന്റെ ഭാഗങ്ങള്‍, സ്മാര്‍ട്ട് ഹോം ഉത്പന്നങ്ങള്‍, മറ്റ് ഡിവൈസുകള്‍ എന്നിവയുടെ നിര്‍മാണത്തിലേക്ക് എല്‍ജി കൂടുതല്‍ ശ്രദ്ധ തിരിക്കുമെന്നാണ് കമ്ബനി അധികൃതര്‍ നല്‍കുന്ന സൂചന. 2013 ല്‍ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഉത്പാദകരായിരുന്നു എല്‍ജി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.