Samsung Galaxy S20 FE യുടെ 5G പതിപ്പ് ഇന്ത്യയിലവതരിപ്പിച്ചു, അറിയേണ്ടതെല്ലാം

ഗ്യാലക്‌സി എസ് 20 എഫ്ഇ സ്മാർട്ട്‌ഫോണിന് 6.5 ഇഞ്ച് അമോലെഡ് ഇൻഫിനിറ്റീ ഓ ഡിസ്‌പ്ലേയാണ്. ഇതിന്റെ പുതുക്കൽ നിരക്ക് 120Hz ആണ്. ടച്ച് സാമ്പിൾ നിരക്ക് 240Hz ആണ്. സാംസങ് ഗ്യാലക്‌സി എസ് 20 എഫ്ഇ 5 ജി സ്മാർട്ട്‌ഫോണിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 ചിപ്‌സെറ്റ് പിന്തുണച്ചിട്ടുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Apr 1, 2021, 12:57 PM IST
  • മാർച്ച് അവസാന ദിവസം കൊറിയൻ കമ്പനി സാംസങ് മറ്റൊരു മുൻനിര ഫോൺ പുറത്തിറക്കി
  • Samsung Galaxy S20 FE 5G ആണ് അവതരിപ്പിച്ചത്
  • ഒരൊറ്റ ചാർജിൽ ഒരു ദിവസം മുഴുവനായും ഫോൺ സുഖമായി ഉപയോഗിക്കാൻ കഴിയും
Samsung Galaxy S20 FE യുടെ 5G പതിപ്പ് ഇന്ത്യയിലവതരിപ്പിച്ചു, അറിയേണ്ടതെല്ലാം

ന്യൂഡൽഹി: മാർച്ച് അവസാന ദിവസം കൊറിയൻ കമ്പനിയായ സാംസങ് (Samsung) മറ്റൊരു മുൻനിര ഫോൺ പുറത്തിറക്കി. കുറച്ചു സമയമായിട്ട് ഈ ഫോൺ ചർച്ച ചെയ്യപ്പെട്ടിരുന്നു. കമ്പനി ഇന്ത്യൻ ഉപയോക്താക്കളെ കണക്കിലെടുത്താണ് പുതിയ ഹാൻഡ്‌സെറ്റ് പുറത്തിറക്കിയത്.

സാംസങ് ഗ്യാലക്‌സി എസ് 20 എഫ്ഇ 5 ജി സവിശേഷതകൾ

ഞങ്ങളുടെ പങ്കാളി bgr.in അനുസരിച്ച്, Samsung Galaxy S20 FE 5G  കഴിഞ്ഞ ഒക്ടോബറിൽ വിപണിയിലെത്തിക്കേണ്ടതായിരുന്നു. എന്നാൽ ചില കാരണങ്ങളാൽ ഇതിന്റെ ലോഞ്ചിങ് മാറ്റിവയ്ക്കുകയായിരുന്നു.

Also Read: Samsung Galaxy F02 ഇന്ത്യയിലെത്തുന്നു; വിലയെത്ര? സവിശേഷതകൾ എന്തൊക്കെ?

2020 സെപ്റ്റംബറിൽ ആഗോള വിപണിയിലെത്തിയ ഈ ഫോണിന്റെ 4G വേരിയന്റ് Exynos 990   പ്രോസസറുമായി വരുന്നു. ഇത്തവണ 5 ജി വേരിയന്റുകളിൽ ഈ പുതിയ ഫോൺ പുറത്തിറക്കി. പുതിയ ഹാൻഡ്‌സെറ്റിൽ ട്രിപ്പിൾ റിയർ ക്യാമറയാണ് നൽകിയിട്ടുള്ളത്. 

Samsung Galaxy S20 FE 5G യുടെ വില

പുതിയ Samsung Galaxy S20 FE 5G യുടെ വില 55,999 രൂപയാണ്. ഫോണിന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിനുള്ളതാണ് ഈ വില. ഫോണിന് ലോഞ്ച് ഓഫർ എന്ന നിലയ്ക്ക് 8000 രൂപവരെ തൽക്ഷണ ക്യാഷ്ബാക്ക് ലഭിക്കുന്നു.  

അതിനുശേഷം Samsung Galaxy S20 FE 5G സ്മാർട്ട്‌ഫോൺ 47,999 രൂപയ്ക്ക് നിങ്ങൾക്ക് ലഭിക്കും.  ആമുഖ ഓഫർ മാർച്ച് 31 മുതൽ Samsung.in, Amazon.in, Samsung Exclusive Stores ൽ  ലഭ്യമാണ്.

സവിശേഷതകൾ

Galaxy S20 FE സ്മാർട്ട്‌ഫോണിന് 6.5 ഇഞ്ച് AMOLED ഇൻഫിനിറ്റീവ് ഓ ഡിസ്‌പ്ലേ തന്നിട്ടുണ്ട്. ഇതിന്റെ  Refreash Rate 120Hz ആണ്.  എന്നാൽ ടച്ച് സാമ്പിൾ നിരക്ക് 240Hz ആണ്. ക്ലൗഡ് ലാവൻഡർ, ക്ലൗഡ് മിന്റ്, ക്ലൗഡ് നേവി നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്. 

Also Read: Moto G100 അവതരിപ്പിച്ചു; ഇന്ത്യയിൽ എന്നെത്തും? സവിശേഷതകൾ എന്തൊക്കെ?

Samsung Galaxy S20 FE 5G സ്മാർട്ട്‌ഫോണിൽ Qualcomm Snapdragon 865 ന്റെ ചിപ്‌സെറ്റിന്റെ പിന്തുണയുണ്ട്.  പവർബാക്കപ്പിനായി 4500mAh ന്റെ ബാറ്ററിയാണ് ഫോണിനുള്ളത്. ഒരൊറ്റ ചാർജിൽ ഒരു ദിവസം മുഴുവനായും ഫോൺ സുഖമായി ഉപയോഗിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. വയർലെസ് പവർ ഷെയർ, വയർലെസ് ഫാസ്റ്റ് ചാർജിംഗ് 2.0, 25W സൂപ്പർ ഫാസ്റ്റ് ചാർജിംഗ് എന്നിവയുടെ സഹായത്തോടെ നിങ്ങൾക്ക് ഫോണിന്റെ ബാറ്ററി ചാർജ് ചെയ്യാൻ കഴിയും.

Galaxy S20 FE 5G സ്മാർട്ട്‌ഫോണിന് IP68 സർട്ടിഫിക്കേഷൻ റേറ്റിംഗ് ഉണ്ട്, ഇത് ഫോണിനെ വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുന്നു. Galaxy S20 FE 5G സ്മാർട്ട്‌ഫോൺ 8GB റാമും 128GB സ്റ്റോറേജ് ഓപ്ഷനിലും വരും. മെമ്മറി കാർഡിന്റെ സഹായത്തോടെ ഫോണിന്റെ ഇടം 1TB ആയി വർദ്ധിപ്പിക്കാൻ കഴിയും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News