രാജ്യത്തെ ടെലികോം ഇന്‍റര്‍നെറ്റ് സേവന ദാതാക്കളുടെ സംഘടനയായ സി.ഒ.എ.ഐയുടെ 2018 ജനുവരി അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 99.93 കോടിയായി. ജിയോ, മഹാനഗര്‍ ടെലിഫോണ്‍ നിഗം എന്നീ ടെലികോം ദാതാക്കളുടേതടക്കം ഉപയോക്താക്കളെ ഉള്‍പ്പെടുത്തിയാണ് ഈ കണക്കുകള്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

29.57 കോടി ഉപയോക്താക്കളുള്ള എയര്‍ടെല്ലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ടെലികോം വരിക്കാരുള്ള കമ്പനി.  ജനുവരിയില്‍ 41.73 ലക്ഷം വരിക്കാരെ കൂടി ചേര്‍ത്ത്‌ 29.50 ശതമാനം വിപണി പങ്കാളിത്തം എയര്‍ടെല്ലിനുണ്ട്. 21.70 കോടിയുമായി വോഡഫോണാണ് തൊട്ടുപിന്നില്‍. 


ഏറ്റവും കൂടുതല്‍ ഫോണ്‍ ഉപയോക്താക്കളുള്ള സര്‍ക്കിള്‍ യു.പിയുടെ കിഴക്കന്‍ മേഖലയാണ്. 8.67 കോടി വരിക്കാരാണ് ഈ മേഖലയില്‍ മാത്രമുള്ളത്.
8.15 കോടിയുമായി മഹാരാഷ്‌ട്ര രണ്ടാം സ്‌ഥാനത്തുണ്ട്‌. 


വോയ്‌സ്‌, ഡാറ്റ എന്നിവയ്‌ക്കപ്പുറത്തേക്ക്‌ പുതിയ ആശയ വിനിമയ സങ്കേതങ്ങള്‍ ഓപറേറ്റര്‍മാര്‍ പരീക്ഷിക്കുകയാണെന്നും സര്‍ക്കാരിന്‍റെ ഡിജിറ്റല്‍ നയത്തിന് പൂര്‍ണ പിന്തുണയാണ് നല്‍കുന്നതെന്നും സി.ഒ.എ.ഐ വ്യക്തമാക്കി.