Cheapest BSNL Plan: ഇന്ത്യയിലെ മിക്ക ആളുകളും ഇപ്പോഴും പ്രതിമാസ റീചാർജ് ഇഷ്ടപ്പെടുന്നവരാണ്. പല തരത്തിലുള്ളതും എന്നാല്‍ മികച്ചതുമായ പ്ലാനുകൾ പരീക്ഷിക്കാന്‍ സാധിക്കും എന്നതാണ് ഇതിലെ നേട്ടം. 


COMMERCIAL BREAK
SCROLL TO CONTINUE READING

കുറഞ്ഞ തുകയ്ക്ക് മികച്ച പ്ലാനുകള്‍ തേടുന്നവര്‍ക്കായി BSNL ഒരു അടിപൊളി പ്ലാന്‍ അവതരിപ്പിച്ചിരിയ്ക്കുകയാണ്. ഈ പ്ലാന്‍ വെറും 50 രൂപയ്ക്ക് ലഭ്യമാണ്. എന്നാല്‍, ഇതിന്‍റെ  വാലിഡിറ്റിയാണ് ഏറെ ആകര്‍ഷകം. അതായത്, വെറും 50 രൂപയ്ക്ക് 30 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാന്‍ നല്‍കുന്നത്. കൂടാതെ ഈ പ്ലാന്‍ മറ്റ് നിരവധി ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. 


Also Read:   Bank Holidays: ദീപാവലി പ്രമാണിച്ച് ബാങ്കുകള്‍ക്ക് 6 ദിവസം വരെ അവധി, നിങ്ങളുടെ പ്രദേശത്ത് ബാധകമാണോ? 
 
BSNL ഉടന്‍ തന്നെ അതിന്‍റെ സേവനം 4G യില്‍ നിന്ന് 5Gയിൽ പ്രവർത്തിക്കാൻ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി കമ്പനിക്ക് സർക്കാർ 5ജി സ്‌പെക്‌ട്രം ഉറപ്പാക്കിയിട്ടുണ്ട്. 


Also Read:  Diwali 2023: ഈ ശുഭ മുഹൂര്‍ത്തത്തില്‍ നടത്താം ദീപാവലി പൂജ!! ലക്ഷ്മി ദേവിയുടെ അനുഗ്രഹവും ഒപ്പം സന്തോഷവും സമൃദ്ധിയും ഉറപ്പാക്കാം 
 
BSNLന്‍റെ  50 രൂപയുടെ ബജറ്റ്  റീചാർജിനെക്കുറിച്ച് പറയുകയാണ് എങ്കില്‍ ഒന്നാമത്തെ പ്രയോജനം ഇതിന്‍റെ കുറഞ്ഞ വിലയാണ് ഏറ്റവും പ്രധാനം. കൂടാതെ ഈ പ്ലാന്‍ 30 ദിവസത്തെ വാലിഡിറ്റിയാണ് നല്‍കുന്നത്. 


കുറഞ്ഞ ചിലവില്‍ ലോക്കൽ കോളിംഗ് ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഈ പ്ലാൻ നല്ലൊരു ഓപ്ഷനാണ്. പ്ലാനിൽ 10 രൂപയുടെ പ്രധാന അക്കൗണ്ട് ഉൾപ്പെടുന്നു. കൂടാതെ, മിനിറ്റിന് 20 പൈസ നിരക്കിൽ ഉപയോക്താക്കൾക്ക് ലോക്കൽ, എസ്ടിഡി കോളുകൾ ലഭ്യമാണ്.  എന്നാല്‍ ഈ പ്ലാനില്‍ നിങ്ങള്‍ക്ക് ഡാറ്റയോ SMS ആനുകൂല്യമോ ലഭിക്കില്ല.  


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.